Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയുടെ ഇടം കാൽമുട്ടിന് താഴെ വെച്ച് മുറിച്ചു കളഞ്ഞു; ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നു പോകുന്നത്; ശക്തയായ സ്ത്രീയാണവർ; ഇപ്പോൾ കൃത്രിമ കാലിൽ നടക്കാനുള്ള പ്രയത്‌നത്തിലാണ്; എല്ലാവരും പ്രാർത്ഥിക്കണം; അമ്മയുടെ അവസ്ഥയെ കുറിച്ചു തുറന്നു പറഞ്ഞു ശ്രീശാന്ത്; മകനിലെ ക്രിക്കറ്ററെ ഊതിക്കാച്ചി ഇന്ത്യൻ ടീമിലെത്തിക്കാൻ ഇച്ഛാശക്തിയോടെ ഒപ്പം നിന്ന മാതാവ് പ്രതിസന്ധിയിലും മകനെ നെഞ്ചോടു ചേർത്തു നിർത്തി; ഒരുകാൽ മുറിച്ചു മാറ്റേണ്ടി വന്നെങ്കിലും ഉൾകരുത്തോടെ സാവിത്രീദേവി

അമ്മയുടെ ഇടം കാൽമുട്ടിന് താഴെ വെച്ച് മുറിച്ചു കളഞ്ഞു; ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നു പോകുന്നത്; ശക്തയായ സ്ത്രീയാണവർ; ഇപ്പോൾ കൃത്രിമ കാലിൽ നടക്കാനുള്ള പ്രയത്‌നത്തിലാണ്; എല്ലാവരും പ്രാർത്ഥിക്കണം; അമ്മയുടെ അവസ്ഥയെ കുറിച്ചു തുറന്നു പറഞ്ഞു ശ്രീശാന്ത്; മകനിലെ ക്രിക്കറ്ററെ ഊതിക്കാച്ചി ഇന്ത്യൻ ടീമിലെത്തിക്കാൻ ഇച്ഛാശക്തിയോടെ ഒപ്പം നിന്ന മാതാവ് പ്രതിസന്ധിയിലും മകനെ നെഞ്ചോടു ചേർത്തു നിർത്തി; ഒരുകാൽ മുറിച്ചു മാറ്റേണ്ടി വന്നെങ്കിലും ഉൾകരുത്തോടെ സാവിത്രീദേവി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിൽ മലയാളക്കരയ്ക്ക് അഡ്രസ് ഉണ്ടാക്കിക്കൊടുത്ത വ്യക്തിയാണ് എസ് ശ്രീശാന്ത് എന്ന പേസ് ബൗളർ. ഇന്ത്യ രണ്ട് ലോകകപ്പുകൾ നേടിയപ്പോൾ അതിൽ അംഗമായിരുന്ന കേരളീയൻ. ഒടുവിൽ ഒത്തുകളി വിവാദത്തിൽ പെട്ടു കരിയർ തീർന്നു പോയി താരത്തിന്റേത്. എന്നാൽ, വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ നിയമ പോരാട്ടം നടത്തി തനിക്കെതിരായ ആരോപണങ്ങൾ കഴുകികളയാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇങ്ങനെ കരിയറിന്റെ നല്ലകാലത്തും പ്രതിസന്ധിയിലും ശ്രീശാന്തിന് ഒപ്പം നിന്ന ഒരു വ്യക്തിയുണ്ട്. ശ്രീയുടെ മാതാവ് സാവിത്രീദേവിയത്.

ശ്രീശാന്ത് എന്ന ക്രിക്കറ്റർ സുപ്രധാന മാച്ചുകൾ കളിക്കുമ്പോൾ പൂജാമുറിയിൽ പ്രാർത്ഥിക്കുന്ന വ്യക്തിയായി ചാനലുകളിലൂടെ കേരളീയർക്ക് പരിചയമുണ്ട് സാവിത്രിദേവിയെ. കരിയറിന്റെ പ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുന്ന ശ്രീശാന്തിനെ പോലെ കടുത്ത പ്രതിസന്ധിയിലാണ് അമ്മ സാവിത്രിദേവിയും. മകന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച മാതാവും കടുത്ത പ്രതിസന്ധികളെ നേരിടേണ്ടി വന്നു. ശ്രീശാന്തിന്റെ മാതാവിന്റെ ഒരു കാല് മുട്ടിന് താഴേക്ക് മുറിച്ചു മാറ്റേണ്ടി വന്നു. ഇപ്പോൾ കൃത്രിമ കാലും ഘടിപ്പിച്ച് മനക്കരുത്തോടെ ജീവിതത്തെ നേരിടുകയാണ് അവർ.

കടുത്ത പ്രതിസന്ധിയിലൂടെയാണ് മാതാവ് കഴിയുന്നതെന്ന് തുറന്നു പറഞ്ഞത് ശ്രീശാന്താണ്. ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നു പോകുന്നത്. ഇടം കാല് മുട്ടിനു താഴെ വച്ച് മുറിച്ചു കളഞ്ഞു. ശക്തയായ സ്ത്രീയാണവർ. ഇപ്പോൾ കൃത്രിമ കാലിൽ നടക്കാനുള്ള പ്രയത്‌നത്തിലാണ്. അമ്മയ്ക്കു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം.- ശ്രീശാന്ത് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കുറച്ചു മാസങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്നു സാവിത്രീവദേവി. കടുത്ത പ്രമേഹമാണ് അവരുടെ ആരോഗ്യം തകർത്തത്. പ്രമേഹം മൂർച്ഛിച്ചതോടെ ഇടതുകാല് മുട്ടിന് താഴേക്ക് മുറിച്ചു കളയേണ്ടി വന്നു. അങ്കമാലിയിലെ ആശുപത്രിയിലായിരുന്നു ചികിത്സ. പ്രമേഹം കലശലായതോടെ കുടത്ത പ്രതിസന്ധിയെയാണ് അവർ നേരിട്ടത്. എങ്കിലും പ്രതിസന്ധികളോടു പോരാടി ഒരു ധീരയായി വീണ്ടും ജീവിതത്തിലേക്ക് സാവിത്രിദേവി തിരിച്ചു വന്നു. ഇപ്പോൾ കൃത്രിമ കാലിൽ നടക്കാനുള്ള പ്രയത്‌നത്തിലാണ് അവർ.

വെല്ലുവിളികളോട് നേരെ നിന്നു പോരാടി ശീലിച്ച അവർ മനക്കരുത്തോടെ തന്നെയാണ് ഇപ്പോഴുള്ള കഠിനമായ സാഹചര്യങ്ങളെ നേരിടുന്നത്. ക്രിക്കറ്ററാകാൻ ആഗ്രഹിച്ച ശ്രീശാന്തിന്റെ മോഹത്തിനൊപ്പം നിന്നു സഹായിച്ചത് സാവിത്രിദേവിയായിരുന്നു. അമ്മയുടെ ആഗ്രഹപ്രകാരം ശ്രീ ഇന്ത്യൻ ടീമിൽ ഇടംപിടിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ശ്രീശാന്ത് കരിയറിലെ പ്രതിസന്ധിയെ നേരിട്ടപ്പോഴും കുടുംബത്തോടൊപ്പം ശ്രീശാന്തിന് പിന്തുണച്ചു നിന്നും സാവിത്രിദേവി. വാതുവെപ്പ് കേസിൽ ശ്രീശാന്തിന്റെ ആജീവനാന്തവിലക്ക് നീക്കിയതിന്റെ ആഹ്ലാദം മാധ്യമങ്ങളോട് പങ്കിട്ടപ്പോഴും അവർ മുന്നിലുണ്ടായിരുന്നു.

ശ്രീശാന്തിനെ സ്‌നേഹിക്കുകയും അവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുകയാണ് ആ മാതാവ് അന്നു ചെയ്തത്. അഞ്ചുവർഷത്തിലേറെയായി വലിയ വേദനയാണ് ശ്രീയും കുടുംബാംഗങ്ങളും അനുഭവിച്ചത്. വല്ലാത്ത അവസ്ഥയിലായിരുന്നു ശ്രീശാന്ത്. എന്നാൽ, ഉള്ളുനീറുമ്പോഴും ദുഃഖം ഉള്ളിലൊതുക്കി അവൻ ഞങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഇപ്പോൾ കോടതിവിധിയിലൂടെ ഇതിൽനിന്നെല്ലാം മോചനമുണ്ടായിരിക്കുന്നു. ഇത് വളരെ ആശ്വാസകരമാണ്. ദൈവത്തിന് നന്ദിപറയുന്നതായും അവർ പറഞ്ഞിരുന്നു. ഇപ്പോൾ മകന് നിയമപോരാട്ടത്തിലൂടെ നീതി തേടിയതു പോലെ കരുത്തുറ്റ മനസ്സോടെ ജീവിതത്തിലേക്ക തിരികെനടക്കുകയാണ് സാവിത്രിദേവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP