Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഘപരിവാർ ക്രിമിനലുകളെ മാനസിക രോഗികളായി ചിത്രീകരിച്ച് സംരക്ഷിക്കുന്ന കേരള പൊലീസിന്റെ രീതി അവസാനിപ്പിക്കുക; രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക - മാധ്യമ രംഗത്തെ പ്രമുഖർ ഒപ്പു വച്ച സംയുക്ത പ്രസ്താവന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ സമരങ്ങൾ രാജ്യമാസകലം അലയടിക്കുമ്പോൾ തകർക്കാനായി സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾക്ക് അസ്വാഭാവികതയില്ല. എന്നാൽ കേരളത്തിൽ ഷൊർണ്ണൂർ, കാസർഗോഡ് എന്നീ സ്ഥലങ്ങളിൽ മദ്രസാ വിദ്യാർത്ഥികളെ ആക്രമിച്ച സംഘപരിവാർ പ്രതികളെ മാത്രമല്ല ഏറ്റവും ഒടുവിൽ തൃശൂരിൽ പ്രഭാത സവാരിക്കിറങ്ങിയ, സ്ത്രീ മുസ്ലിം ആയതു കൊണ്ട് അതിക്രൂരമായി മർദ്ദിച്ച സംഘപരിവാർ പ്രവർത്തകനെയും പൊലീസ് മാനസികാരോഗം എന്ന ലേബലൊട്ടിച്ചു രക്ഷിക്കുന്നതാണ് കണ്ടത്. പ്രസ്തുത സംഭവം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തറിയിച്ച സജീദ് ഖാലിദിനെതിരെ 153 ആം വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. കേരളം ബി.ജെപി ഭരിക്കുന്ന ഒരു സംസ്ഥാനമല്ല എന്ന് മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്തുത്യർഹമായ പല നിലപാടും സ്വീകരിച്ചു എന്ന് ആഘോഷിക്കുന്ന സർക്കാരിനു കീഴിലുള്ള പൊലീസ് വിഭാഗം തന്നെയാണ് ആർ എസ് എസിന്റെ ആക്രമങ്ങൾക്ക് പിന്തുണ നല്കുന്നത്. കുറ്റവാളികളെ മാനസിക രോഗികളാക്കി ചിത്രീകരിച്ച് രക്ഷപെടുത്തുന്ന പൊലീസ് - ആർ എസ് എസ് സഖ്യം പലയിടത്തും പ്രവർത്തിക്കുന്നതായി സമീപകാല സംഭവ വികാസങ്ങൾ തെളിയിക്കുന്നു. പൊലീസിന്റെ പിന്തുണയും സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനവും അക്രമികൾക്ക് കൂടുതൽ ഊർജ്ജമേകുകയാണ്. സംസ്ഥാനത്ത് തുടർച്ചയായി കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന അക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും സമാധാന പൂർണ്ണമായ ജീവിത സാഹചര്യം ഉറപ്പു വരുത്തുകയും ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചവർ

കെ മുരളീധരൻ എം പി
രമ്യ ഹരിദാസ് എം പി
ഡീൻ കുര്യാക്കോസ് എം പി
സി പി ജോൺ
മാത്യു കുഴൽ നാടൻ
ബി ആർ പി ഭാസ്‌കർ
ഗ്രോ വാസു
മുരളി നാഗ
ഹമീദ് വാണിയമ്പലം
ലതിക സുഭാഷ്
അഡ്വ നൂർബിന റഷീദ്
ഡോ ഹരിപ്രിയ
സാബു കൊട്ടാരക്കര
കെ കെ രമ
സലീന പ്രക്കാനം
തുളസീധരൻ പള്ളിക്കൽ
കെ എസ് ഹരിഹരൻ
ഡോ എസ് പി ഉദയകുമാർ
ഡോ ടി ടി ശ്രീകുമാർ
ഡോ ജെ ദേവിക
പി സുരേന്ദ്രൻ
സി ആർ നീലകണ്ഠൻ
എൻ പി ചെക്കുട്ടി
വി പി റജീന
മേഴ്സി അലക്‌സാണ്ടർ
അഡ്വ പി എ പൗരൻ
ഗോമതി ഇടുക്കി
കെ കെ ബാബുരാജ്
അംബിക
ടി പീറ്റർ
ശ്രീജ നെയ്യാറ്റിൻകര
ജോളി ചിറയത്ത്
റെനി ഐലിൻ
മൃദുലാദേവി ശശിധരൻ
ശീതൾ ശ്യാം
കെ ജി ജഗദീശൻ
അഡ്വ ഫാത്തിമ തഹ്ലിയ
കെ കെ റൈഹാനത്ത്
ഡോ ധന്യാ മാധവ്
അജയ കുമാർ
അപർണ ശിവകാമി
സിന്ധു മരിയ നെപ്പോളിയൻ
എ എസ് അജിത് കുമാർ
സോണിയ ജോർജ്ജ്
ദിനു വെയിൽ
അമ്മിണി വയനാട്
ഡോ സാംകുട്ടി പട്ടംകരി
ഒ പി രവീന്ദ്രൻ
അഡ്വ കെ നന്ദിനി
വിനീത വിജയൻ
സി എ അജിതൻ
ഡോ ജി ഉഷാകുമാരി
ബിന്ദു തങ്കം കല്യാണി
ഗോപാൽ മേനോൻ
പ്രമീള ഗോവിന്ദ്
ലാലി പി എം
ബാബുജി
ഷഫീഖ് സുബൈദ ഹക്കിം
ബി എസ് ബാബുരാജ്
അഡ്വ കുക്കു ദേവകി
നാസർ മാലിക്
പ്രശാന്ത് സുബ്രമഹ്ണ്യൻ
ഷമീന ബീഗം
മുഹമ്മദ് ഉനൈസ്
സീറ്റാ ദാസ്
ഭൂമി ജെ എൻ
ബൽക്കീസ് ബാനു
വിപിൻ ദാസ്
പ്രീത ജി പി
അൽഫോൻസ
വിഷ്ണു തുവയൂർ
ശാലിനി രമണി
സുമ പള്ളിപ്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP