Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടൊവിനോ തോമസ് പ്രതികരിച്ചത് പ്രസംഗം തുടർച്ചയായി കൂവി തടസ്സപ്പെടുത്തിയപ്പോൾ; സംസാരിക്കുന്നത് കേൾക്കുന്നില്ലേയെന്ന് മൂന്ന് നാലുതവണ നടൻ ചോദിക്കുകയു ചെയ്തു; മുൻകൂട്ടി തയ്യാറാക്കിയ പരിപാടി അല്ലാതിരുന്നിട്ടും ഷൂട്ടിനിടയിൽ സമയം കണ്ടെത്തി സ്‌കൂളിലെത്തുകയായിരുന്നു ടൊവിനോ; പരസ്യമായി ഇൻസൽട്ട് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നും ആരോപണം; കെ.എസ്.യുക്കാർ കലിപ്പു തീർത്തത് ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ പ്രകാശനം നിർവഹിച്ചതു കൊണ്ടെന്നും ആക്ഷേപം

ടൊവിനോ തോമസ് പ്രതികരിച്ചത് പ്രസംഗം തുടർച്ചയായി കൂവി തടസ്സപ്പെടുത്തിയപ്പോൾ; സംസാരിക്കുന്നത് കേൾക്കുന്നില്ലേയെന്ന് മൂന്ന് നാലുതവണ നടൻ ചോദിക്കുകയു ചെയ്തു; മുൻകൂട്ടി തയ്യാറാക്കിയ പരിപാടി അല്ലാതിരുന്നിട്ടും ഷൂട്ടിനിടയിൽ സമയം കണ്ടെത്തി സ്‌കൂളിലെത്തുകയായിരുന്നു ടൊവിനോ; പരസ്യമായി ഇൻസൽട്ട് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നും ആരോപണം; കെ.എസ്.യുക്കാർ കലിപ്പു തീർത്തത് ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ പ്രകാശനം നിർവഹിച്ചതു കൊണ്ടെന്നും ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: മാനന്തവാടി മേരിമാതാ കോളേജിൽ വെച്ചു നടന്ന പരിപാടിയിൽ നടൻ ടൊവിനോ തോമസ് വിദ്യാർത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചു വരുത്തി അധിക്ഷേപിച്ചു എന്ന ആരോപണം ഉയർത്തി കെ.എസ്.യു രംഗത്തുവന്നിരുന്നു. ഈ സംഭവത്തെ കുറിച്ചുള്ള വാർത്തകളും വീഡിയോയും പുറത്തുവന്നതോടെ ടൊവിനോയുടെ അഹങ്കാരം എന്നു പറഞ്ഞു ചിലരും രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയാണ് അധിക്ഷേപങ്ങൾ കൂടുതലും എത്തിയത്. എന്നാൽ ഇങ്ങനെ വിമർശനം ശക്തമായതോടെ എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് ടൊവിനോയുടെ അടുപ്പക്കാരും രംഗത്തെത്തി. നടൻ മുൻപേ ഏറ്റ പരിപാടി ആയിരുന്നില്ല അതെന്നും പറയുന്ന വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെ കൂവിയതു കൊണ്ടുമാണ് വിദ്യാർത്ഥിയെ വിളിച്ചു വരുത്തി കൂവിച്ചതെന്നുമാണ് നടന്റെ മാനേജർ ഹരികൃഷ്ണൻ പ്രതികരിച്ചത്.

തുടർച്ചയായി കൂവി സംസാരം തടസപ്പെടുത്തിയപ്പോഴാണ് അഖിൽ ജോർജ് എന്ന വിദ്യാർത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി മൈക്കിൽ കൂവിക്കോളൂ എന്ന് ടൊവിനോ തോമസ് പറഞ്ഞതെന്നാണ് ഹരികൃഷ്ണൻ വ്യക്തമാക്കിയത്. ദ ക്യു ഓൺലൈനിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. മാനന്തവാടി മേരി മാതാ കോളജ് വേദിയിലെ സംഭവങ്ങൾക്ക് ജില്ലാ കളക്ടർ അദീല അബ്ദുള്ള സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ പ്ലാൻ ചെയ്ത പ്രോഗ്രാം ആയിരുന്നില്ല എന്നറിഞ്ഞിട്ടും അദ്ദേഹം പങ്കെടുത്തത് ചടങ്ങിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ടായിരുന്നു. ഇതിനിടെയാണ് അവഹേളിക്കും വിധത്തിൽ പെരുമാറിയതെന്ന് നടനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

പരിപാടിക്ക് നടൻ എത്തുമെന്ന് അറിഞ്ഞപ്പോൾ തന്നെ വിദ്യാർത്ഥികൾ ആവേശഭരിതരായിരുന്നു. കൈയടികളോടെയാണ് നടനെ സ്വീകരിച്ചതും. ചടങ്ങിൽ പ്രതിജ്ഞയെടുക്കലൊക്കെ ഭംഗിയായി കഴിഞ്ഞു. ടൊവി സംസാരിച്ചു തുടങ്ങിയതോടെയാണ് ഒരു സംഘം ആർത്തുവിളിച്ചു കൊണ്ട് ഒച്ചപ്പാടുണ്ടാക്കിയത്. കൂവലിനൊപ്പം അധിക്ഷേപിക്കലുമുണ്ടായതായി ഹരികൃഷ്ണൻ പറയുന്നു. ആദ്യം താൻ സംസാരിച്ചു തുടങ്ങിയപ്പോൾ അതാകും പ്രശ്‌നം എന്നാണ് ആദ്യം കരുതിയത്. താൻ സംസാരിക്കുന്നത് കേൾക്കുന്നില്ലേ എന്നു ചോദിക്കുകയും ചെയ്തിരുന്നു.

കേൾക്കുന്നുണ്ടെന്നാണ് അവർ പറഞ്ഞത്. എന്നിട്ടും കൂവലും അധിക്ഷേപങ്ങളും തുടർന്നപ്പോഴാണ് വിദ്യാർത്ഥിയെ വിളിച്ച് സദസ്സിൽ നിന്ന് കൂവണ്ട, വേദിയിലെത്തി കൂവിക്കോയെന്ന് പറഞ്ഞത്. ഷൂട്ടിനിടയിൽ സമയം കണ്ടെത്തി സ്‌കൂളിലെത്തി ഇത്രയും പ്രാധാന്യമേറിയ കാര്യം ഗൗരവത്തോടെ സംസാരിക്കുമ്പോൾ അത് തുടർച്ചയായി തടസപ്പെടുത്തിയപ്പോഴാണ് അങ്ങനെ ചെയ്തത്. ഏവരും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകേണ്ടതിന്റെ അനിവാര്യതെയെക്കുറിച്ചാണ് ടൊവിനോ സംസാരിച്ചത്. സംഭവം നടനെ ഇൻസൾട്ട് ചെയ്യുന്നതായിരുന്നു. വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള ഇതിനെല്ലാം സാക്ഷിയാണ്.

സംഭവം വാർത്തയായപ്പോൾ കോളജിലെത്തി വിദ്യാർത്ഥിയെ കണ്ടിരുന്നു. അവന് പരാതിയില്ലെന്നും ഹരികൃഷ്ണൻ വ്യക്തമക്കി. പ്രിൻസിപ്പാളിനെയും കണ്ടിരുന്നു. സാധാരണ സംഭവമായേ സ്‌കൂൾ അധികൃതർ ഇത് എടുത്തിട്ടുള്ളൂ. ടൊവിനോ പരസ്യമായി മാപ്പ് പറയണമെന്നാണ് ഒരു സംഘം വിദ്യാർത്ഥികൾ പറയുന്നചില രാഷ്ട്രീയ താൽപ്പര്യം കൊണ്ടാണ് എന്നാണ് സൂചന.

കഴിഞ്ഞയാഴ്ച വയനാട്ടിൽ വച്ച് ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ പ്രകാശനം നിർവഹിച്ചത് ടൊവിനോ തോമസ് ആയിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന് നൽകിയായിരുന്നു പ്രകാശനം. തനിക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും ഇടതുപക്ഷത്തോടാണ് ആഭിമുഖ്യമെന്നും നടൻ ഈ വേദിയിൽ പറഞ്ഞിരുന്നു. അതിനാലാണ് കെഎസ്‌യു വിഷയത്തിൽ ഇടങ്കോലിട്ട് രംഗത്തുവന്നതെന്നാണ് സൂചന.

അതേസമയം വിദ്യർത്ഥിയെ നിർബന്ധിച്ച് കൂവിച്ച നടൻ ടൊവിനോ തോമസിനെതിരെ സോഷ്യൽ മീഡിയാ വിമർശനവും കടുക്കുന്നുണ്ട്. പ്രിവിലേജ് വെച്ചുള്ള ഹുങ്ക് കാണിച്ചാൽ അത് ചോദ്യം ചെയ്യപ്പെടണമെന്നും പരസ്യമായി അപമാനിതനായ വിദ്യാർത്ഥിയോട് മാപ്പ് പറയണമെന്നും സോഷ്യൽ മീഡിയയിൽ നിരവധിപേർ ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയം ശക്തമായൊരു കലാലയത്തിലായിരുന്നെങ്കിൽ ഇങ്ങനെയൊരു സംഭവം നടക്കില്ലായിരുന്നെന്നും പലരും ചൂണ്ടികാട്ടുന്നു. നടൻ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു ഇന്നലത്തന്നെ രംഗത്തെത്തിയിരുന്നു.

ടോവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ഒരു വിദ്യാർത്ഥി സദസിൽ നിന്നും കൂവി. ഈ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ നടൻ മൈക്കിലൂടെ കൂവാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി സമ്മർദ്ദം ഏറിയപ്പോൾ ഒരു പ്രാവശ്യം കൂവി. അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP