Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സജീദ് ഖാലിദിനെതിരെ ചുമത്തിയ വ്യാജ കേസ് പിൻവലിക്കണം - വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തൃശൂർ മണ്ണുത്തി പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ മുല്ലക്കരയിൽ വീട്ടമ്മയായ ജമീലയെ കഴിഞ്ഞ ദിവസം നടക്കാനിറങ്ങിയപ്പോൽ ആർ.എസ്.എസ് പ്രവർത്തകൻ രാജ്യം വിട്ടുപോകാനാവശ്യപ്പെട്ട് മർദ്ദിച്ച സംഭവം സംബന്ധിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദിനെതിരെ മണ്ണുത്തി പൊലീസ് ഐ.പി.സി 153, കേരള പൊലീസ് ആക്ട് 120(0) എന്നിവ പ്രകാരം കേസെടുത്തിരിക്കുന്നു. കലാപാഹ്വാനം നടത്തി എന്നാണ് പൊലീസ് എഫ്.ഐ.ആറിൽ അവകാശപ്പെടുന്നത്.

എന്നാൽ അത്തരത്തിലുള്ള ഒരു പരാമർശവും പോസ്റ്റിലില്ല. എന്നു മാത്രമല്ല വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത പ്രതിയെ മനോരോഗി എന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയും ഇതേ സമയം വരെ എഫ്.ഐ.ആർ ഇടുകയോ ചെയ്തിട്ടില്ല എന്നിരിക്കെയാണ് സംഭവം സംബന്ധിച്ച് വസ്തുത വിവരിച്ച സജീദ് ഖാലിദിനെതിരെ കേസെടുത്തിരിക്കുന്നത്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമൂഹ്യ മാധ്യമങ്ങളിലും പൊതു പരിപാടികളിലും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് സജീദ് ഖാലിദ്. കേരളത്തിലെ നിരവധി ജനകീയ സമരങ്ങളിലും പൊതുവായി ഇടപെടുന്ന വ്യക്തിക്കെതിരെ ഇത്തരത്തിൽ കള്ളക്കേസെടുക്കുന്നത് സംഘ്പരിവാറിനോടുള്ള പൊലീസിന്റെ വിധേയത്വമാണ് പ്രകടമാക്കുന്നത്.

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും പൊതുജനങ്ങൾക്കുമെതിരെ കേരളത്തിൽ നിരവധി കേസുകളാണ് എടുത്തിരിക്കുന്നത്. ഇതെല്ലാം കേരളാ പൊലീസ് സംഘ്പരിവാർ വിധേയത്വമാണ് പ്രകടിപ്പിക്കുന്നത് എന്നതിന്റെ തെളിവാണ്. കേരളത്തിലെ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നിസ്സംഗതയാണ് ഈ വിഷയത്തിൽ പൊലീസിന് വളംവെച്ചുകൊടുക്കുന്നത്. കേരള സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പ്രകടമാകുന്നത്. സജീദ് ഖാലിദിനെതിരെ മണ്ണുത്തി പൊലീസ് ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കുകയും ജമീലയെ അക്രമിച്ച ആർഎസ്.എസ് പ്രവർത്തകനെതിരെ കേസെടുക്കയും വേണം. പൊതുപ്രവർത്തകനെതിരെ കള്ളക്കേസെടുത്ത മണ്ണുത്തി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP