Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർവകലാശാലയിൽ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തി: സമാധാന അന്തരീക്ഷം തകർക്കുകയും സമുദായിക ഐക്യം ഇല്ലാതാക്കാൻ ശ്രമിച്ചു; കഫീൽ ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; മഥുര ജയിലിലേക്കു മാറ്റി

സർവകലാശാലയിൽ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തി: സമാധാന അന്തരീക്ഷം തകർക്കുകയും സമുദായിക ഐക്യം ഇല്ലാതാക്കാൻ ശ്രമിച്ചു; കഫീൽ ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; മഥുര ജയിലിലേക്കു മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

 

അലിഗഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായി അലിഗഡ് മുസ്ലിം സർവകലാശാലയിൽ പ്രസംഗിച്ചതിന് അറസ്റ്റിലായ ഡോ. കഫീൽ ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിന്നീടു മഥുര ജയിലിലേക്കു മാറ്റി. സർവകലാശാലയിൽ നടന്ന പരിപാടിയിൽ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തി, സർവകലാശാലയിലെ സമാധാന അന്തരീക്ഷം തകർക്കുകയും സമുദായിക ഐക്യം ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണു ഖാനെതിരായ കേസ്.

അലിഗഡ് ജയിലിലേക്കാണ് ഖാനെ ആദ്യം അയച്ചത്. പിന്നീടാണ് ജയിൽ മാറ്റിയത്. 2017ൽ യുപിയിലെ സർക്കാർ ആശുപത്രിയിൽ ഓക്‌സിജൻ വിതരണം നിലച്ചതിനെ തുടർന്ന് 60 ഓളം കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടർന്നാണ് ഡോ. കഫീൽ ഖാനെ രാജ്യം അറിഞ്ഞത്. അന്ന് സ്വന്തം നിലയ്ക്ക് ഓക്‌സിജൻ സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിച്ച് രക്ഷാപ്രവർത്തനം നടത്തി ഡോക്ടർ. പക്ഷേ, സംഭവത്തിന് പിന്നാലെ സസ്പെൻഷനിലായ കഫീൽ ഖാനെ പ്രതിയാക്കി കേസെടുത്ത യോഗി സർക്കാർ 9 മാസത്തോളമാണ് ജയിലിൽ അടച്ചത്.

ഡിസംബറിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഖാനെ മുംബൈ പൊലീസിന്റെ സഹായത്തോടെയാണ് യുപി പ്രത്യേക ദൗത്യ സേന ബുധനാഴ്ച അറസ്റ്റ് ചെയ്തത്. തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതാണെന്ന് കഫീൽ ഖാൻ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഗൊരഖ്പൂർ ആശുപത്രിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചിട്ടും കുടുക്കാൻ ശ്രമം നടക്കുകയാണ്. യുപി പൊലീസിൽ വിശ്വാസമില്ല. മഹാരാഷ്ട്രയിൽ തങ്ങാൻ അനുവദിക്കണമെന്നും കഫീൽ ഖാൻ ആവശ്യമുയർത്തുന്നു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP