Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൃത്യം 11 മണിക്ക് ബ്രിട്ടനിലെ പ്രധാന ഇടങ്ങളിൽ നിന്നെല്ലാം യൂറോപ്യൻ പതാക ഒഴിഞ്ഞു; എങ്ങും തെളിഞ്ഞ് നിന്നത് വർണം പൂശി വീശിയ ബ്രിട്ടീഷ് ദേശീയ പതാക; ദേശീയ പതാകയിൽ ആറാടി ബ്രിട്ടനിലെങ്ങും ബ്രെക്സിറ്റ് വാദികൾ; മുമ്പ് റെക്കോർഡ് ചെയ്ത പ്രസംഗം സംപ്രേഷണം ചെയ്യുമ്പോൾ പാർട്ടി നടത്തി ആഘോഷിച്ച് ബോറിസ് ജോൺസൻ; 47 കൊല്ലത്തെ ബന്ധം വേർപെടുത്തി ബ്രിട്ടൻ സ്വതന്ത്രമായതിങ്ങനെ

കൃത്യം 11 മണിക്ക് ബ്രിട്ടനിലെ പ്രധാന ഇടങ്ങളിൽ നിന്നെല്ലാം യൂറോപ്യൻ പതാക ഒഴിഞ്ഞു; എങ്ങും തെളിഞ്ഞ് നിന്നത് വർണം പൂശി വീശിയ ബ്രിട്ടീഷ് ദേശീയ പതാക; ദേശീയ പതാകയിൽ ആറാടി ബ്രിട്ടനിലെങ്ങും ബ്രെക്സിറ്റ് വാദികൾ; മുമ്പ് റെക്കോർഡ് ചെയ്ത പ്രസംഗം സംപ്രേഷണം ചെയ്യുമ്പോൾ പാർട്ടി നടത്തി ആഘോഷിച്ച് ബോറിസ് ജോൺസൻ; 47 കൊല്ലത്തെ ബന്ധം വേർപെടുത്തി ബ്രിട്ടൻ സ്വതന്ത്രമായതിങ്ങനെ

സ്വന്തം ലേഖകൻ

കാത്ത് കാത്തിരുന്ന് യാഥാർത്ഥ്യമായ ബ്രെക്സിറ്റ് നിമിഷത്തെ ബ്രിട്ടീഷുകാർ കൈ മെയ് മറന്ന് ആഘോഷിച്ചു. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും ഔപചാരികമായി വിടപറഞ്ഞ മുഹുർത്തമായ ഇന്നലെ രാത്രി കൃത്യം 11 മണിക്ക് ബ്രിട്ടനിലെ പ്രധാന ഇടങ്ങളിൽ നിന്നെല്ലാം യൂറോപ്യൻ പതാക ഒഴിഞ്ഞിരുന്നു. എങ്ങും തെളിഞ്ഞ് നിന്നത് വർണം പൂശി വീശിയ ബ്രിട്ടീഷ് ദേശീയ പതാകകൾ മാത്രമായിരുന്നു. ദേശീയ പതാകയിൽ ആറാടി ബ്രിട്ടനിലെങ്ങും ബ്രെക്സിറ്റ് വാദികൾ തിമിർക്കുകയായിരുന്നു. മുമ്പ് റെക്കോർഡ് ചെയ്ത തന്റെ പ്രസംഗം ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമ്പോൾ പാർട്ടി നടത്തി ആഘോഷിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. യൂറോപ്യൻ യൂണിയനുമായുള്ള 47 കൊല്ലത്തെ ബന്ധം വേർപെടുത്തി ബ്രിട്ടൻ സ്വതന്ത്രമായതിങ്ങനെയാണ്.

ബ്രെക്സിറ്റിന് ശേഷം മൂന്ന് വർഷത്തെ രാഷ്ട്രീയപരമായ പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും അനുഭവിച്ച് കൊണ്ടാണ് യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോയിരിക്കുന്നത്. ഈ ചരിത്ര മുഹുർത്തം രേഖപ്പെടുത്തുന്നതിനായി രാജ്യമാകമാനം ആഘോഷപരമായ പരിപാടികളാണ് ബ്രെക്സിറ്റ് പക്ഷക്കാർ സംഘടിപ്പിച്ചിരുന്നത്. ലണ്ടനിലെ പാർലിമെന്റ് സ്‌ക്വയറിൽ നടന്ന പരിപാടിയുടെ മുൻനിരയിൽ പ്രമുഖ ബ്രെക്സിറ്റ് നേതാവായ നിഗെൽ ഫെരാജ് അരയും തലയും മുറുക്കി രംഗത്തെത്തിയിരുന്നു. യുകെ യൂറോപ്യൻ യൂണിയനിൽ നിലകൊള്ളുന്ന അവസാന നിമിഷങ്ങളെ അടയാളപ്പെടുത്തുന്നതിനായി ഡൗണിങ് സ്ട്രീറ്റിന്റെ പ്രശസ്തമായ ബ്ലാക്ക് ഡോറിൽ ലൈറ്റ് ഷോ ഒരുക്കിയിരുന്നു. ഇവിടെയാണ് ബോറിസ് തന്റെ സ്റ്റാഫുകൾക്കായി ആ നിമിഷത്തിൽ ഒരു പാർട്ടി നടത്തിക്കൊണ്ടിരുന്നത്.

ഇത് പ്രതീക്ഷയുടെ മുഹുർത്തമാണെന്നും രാജ്യം പുതിയൊരു അധ്യായത്തിലേക്ക് പ്രവേശിക്കുകയാണെന്നുമാണ് രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ ബോറിസ് എടുത്ത് കാട്ടിയത്. സാധാരണക്കാരുടെ ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾ കൊണ്ടു വരാനാണ് ഇനി സർക്കാർ ശ്രമിക്കുകയെന്നും ബ്രെക്സിറ്റ് നടപ്പിലാക്കിയതോടെ കുടിയേറ്റത്തിന് മേൽ സർക്കാരിന് നിയന്ത്രണം ലഭിച്ചുവെന്നും സ്വതന്ത്ര വ്യാപാരക്കരാറുകളിൽ ഏർപ്പെടാൻ ബ്രിട്ടന് സ്വാതന്ത്ര്യം ലഭിച്ചുവെന്നും മീൻപിടിത്ത വ്യവസായത്തെ സ്വതന്ത്രമാക്കാൻ സാധിച്ചുവെന്നും ബോറിസ് തന്റെ പ്രസംഗത്തിൽ എടുത്ത് കാട്ടിയിരുന്നു.

എന്നാൽ രാജ്യം ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തണമെങ്കിൽ ഒട്ടേറെ തടസങ്ങളെ മറി കടക്കേണ്ടതുണ്ടെന്നും ബോറിസ് ഏവരെയും ഓർമിപ്പിച്ചിരുന്നു. ബ്രെക്സിറ്റിനെ തുടർന്ന് ബ്രിട്ടൻ ഇന്ന് മുതൽ 11 മാസം നീളുന്ന ട്രാൻസിഷൻ പിരിയഡിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്.ഈ കാലത്തിനിടെ ബ്രസൽസുമായി കാര്യക്ഷമമായ ഒരു വ്യാപാരക്കരാറിൽ ഏർപ്പെടാൻ ബ്രിട്ടീഷ് ഗവൺമെന്റ് ശ്രമിക്കുന്നതായിരിക്കും.രാജ്യം യൂറോപ്യൻ യൂണിയനിൽ നിന്നും സ്വതന്ത്രമാകുന്നതിന്റെ രാവിനെ ആഘോഷപൂരിതമാക്കുന്നതിനായി നിരവധി പേരാണ് തെരുവിലിറങ്ങി നൃത്തം ചെയ്തിരുന്നത്.

മിക്കവരും യൂണിയൻ ജാക്ക് വീശുന്നുമുണ്ടായിരുന്നു. യൂറോപ്യൻ വൻകരയോട് ഏറ്റവും അടുത്ത് നിലകൊള്ളുന്ന ബ്രിട്ടീഷ് പ്രദേശമായ ഡോവറിലെ പാറനിരകളിൽ ദി യുകെ ഹാസ് ലെഫ്റ്റ് ദി യൂറോപ്യൻ യൂണിയൻ എന്നെഴുതി വച്ചത് പ്രൊജക്ട് ചെയ്യുന്ന രീതിയിൽ ലൈറ്റപ്പ് ചെയ്തിരുന്നു. ബ്രെക്സിറ്റ് മുഹുർത്തത്തിൽ ബെൽജിയം തലസ്ഥാനവും യൂറോപ്യൻ യൂണിയന്റെ ഹെഡ്ക്വാർട്ടേർസുമായ ബ്രസൽസിലുള്ള ബ്രിട്ടീഷ്ബിൽഡിംഗിൽ നിന്നും യൂറോപ്യൻ യൂണിയൻ പതാക എടുത്ത് മാറ്റിയിരുന്നു.പാർലിമെന്റ് സ്‌ക്വയറിൽ മുൻ ബ്രെക്സിറ്റ് പാർട്ടി എംഇപിമാരായ ആൻ വൈഡ് കോംബെ, റിച്ചാർഡ് ടൈസ്, വെതർസ്പൂൺസ് ബോസ് ടിം മാർട്ടിൻ തുടങ്ങിയ നിരവധി പേർ ബ്രെക്സിറ്റിനെ സ്തുതിച്ച് പ്രസംഗിച്ചിരുന്നു.

ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന ബ്രിട്ടീഷുകാരെല്ലാം ഈ ചരിത്ര മുഹുർത്തം ആഘോഷിക്കാൻ രാജ്യമാകമാനം പാർട്ടികളും പബ് ക്രാൽസും റാലികളും സംഘടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച ആഘോഷങ്ങൾ ഇന്നലെരാത്രി 11 മണിക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഇത് സംബന്ധിച്ച ലീവേർസ് പാർട്ടികൾ ലണ്ടൻ പാർലിമെന്റ് സ്‌ക്വയർ മുതൽ നോർത്ത് വെസ്റ്റിലെ വാറിങ്ടണിലെ സോഷ്യൽ ക്ലബുകളിൽ വരെ അരങ്ങേറിയിരുന്നു. യൂണിയൻ ജാക് വീശി ആഹ്ലാദത്തോടെ ഹാപ്പി ബ്രെക്സിറ്റ് ഡേ ആശംസിക്കുന്നവരെ എങ്ങും കാണാമായിരുന്നു.

സ്‌കോട്ട്ലൻഡിലും അയർലണ്ടിലും ബ്രെക്സിറ്റ് ആഘോഷങ്ങൾ തിമർത്തിരുന്നു.ഗ്ലാസ്‌കോയിലും ബെൽഫാസ്റ്റിലും രാവേറെ ഇത് സംബന്ധിച്ച ആഘോഷങ്ങൾ കൊഴുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP