Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാത്തിമ നസീലിനെ സ്‌കൂളിലെ ശുചിമുറിയിൽ ശ്വാസം മുട്ടിച്ച് കൊന്നതോ? അതോ അകത്ത് നിന്ന് താഴിച്ച് പ്ലസ് ടുക്കാരി ആത്മഹത്യ ചെയ്തതോ? ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ പുറത്തുകൊണ്ടു വരണമെന്ന എസ് എഫ് ഐയുടെ പ്രസ്താവനയും വിരൽ ചൂണ്ടുന്നത് ദുരൂഹതകളിലേക്ക്; മുട്ടിൽ സ്‌കൂളിലെ മരണത്തിലെ അസ്വാഭവികത വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്ത് പൊലീസും

ഫാത്തിമ നസീലിനെ സ്‌കൂളിലെ ശുചിമുറിയിൽ ശ്വാസം മുട്ടിച്ച് കൊന്നതോ? അതോ അകത്ത് നിന്ന് താഴിച്ച് പ്ലസ് ടുക്കാരി ആത്മഹത്യ ചെയ്തതോ? ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ പുറത്തുകൊണ്ടു വരണമെന്ന എസ് എഫ് ഐയുടെ പ്രസ്താവനയും വിരൽ ചൂണ്ടുന്നത് ദുരൂഹതകളിലേക്ക്; മുട്ടിൽ സ്‌കൂളിലെ മരണത്തിലെ അസ്വാഭവികത വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: സ്‌കൂളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി ശ്വാസംമുട്ടി മരിച്ചതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് അസ്വാഭവികതയിലേക്ക്. മുട്ടിൽ ഡബ്ല്യുഎംഒ സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിനി ഫാത്തിമ നസീല (17) ആണ് വ്യാഴാഴ്ച ഉച്ചയ്ക്കുള്ള ഇടവേളയിൽ മരിച്ചത്. ഉടനെ സ്‌കൂൾ അധികൃതർ കൽപറ്റയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫൊറൻസിക് റിപ്പോർട്ട് കൂടി വന്നതിനു ശേഷമേ മറ്റു വിവരങ്ങൾ പൂർണമായും അറിയാൻ സാധിക്കൂ എന്നും അസ്വാഭാവികത കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കബറടക്കം നടത്തി.

പെൺക്കുട്ടികളുടെ ശുചിമുറിയിൽ ഉച്ചയ്ക്ക് 1. 30 ന് ആണ് ഹൈസ്‌കൂൾ വിദ്യാർത്ഥികളായ 2 പേർ ഫാത്തിമ നസീലയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നലെ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ശ്വാസം മുട്ടി മരണമാണെന്നാണ് വ്യക്തമായി. മറ്റ് അസ്വാഭാവികതകളെന്നും പ്രഥാമികാന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ശ്വാസം മുട്ടി മരണമാണെന്ന് തെളിയുമ്പോൾ അതുകൊലപാതക സാധ്യതയിലേക്കും വിരൽ ചൂണ്ടുന്നു. ശുചിമുറി അകത്ത് നിന്ന് അടച്ചിരുന്നു. അതിനാൽ ആത്മഹത്യയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സ്വാഭാവിക മരണത്തിന്റെ സാധ്യത തള്ളുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

രാവിലെ മുതൽ പ്രശ്‌നങ്ങൾ ഫാത്തിമ നസീലക്ക് എന്തെങ്കിലും ഉണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ക്ലാസ് മുറിയിലോ ഇടവേളയിലോ എപ്പോഴെങ്കിലും വിദ്യാർത്ഥിയെ മാനസികമായി തളർത്തുന്ന സംഭവങ്ങളുമാണോ മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ സംഭവത്തിൽ സമഗ്രമായ അനേഷണം വേണമെന്ന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്‌കൂളിനകത്ത് കുട്ടി ആത്മഹത്യ ചെയ്തത് മരണത്തിന്റെ ദുരൂഹത വർധിപ്പിക്കുകയാണ്. ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ പുറത്ത് കൊണ്ടു വരണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. ആതായത് ആത്മഹത്യയെന്ന നിമഗനത്തിലേക്ക് എസ് എഫ് ഐ എത്തികഴിഞ്ഞു.

സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഫാത്തിമ നസീല ശുചിമുറിയിലേക്ക് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചുവെന്നാണ് വിവരം. ഫോറൻസിക് പരിശോധന ഫലത്തിനായാണ് അന്വോഷണ ഉദ്യോഗസ്ഥർ കാത്തിരിക്കുന്നത്. ഈ വിവരം കൂടി ലഭിച്ചാലാണ് മരണത്തിലെ ദൂരുഹതകൾ പൂർണമായും നീക്കാൻ സാധിക്കുവെന്നാണ് പൊലീസിന്റെ നിഗമനം. ഫാത്തിമയെ ശുചിമുറിയിൽ ആദ്യം കണ്ട 2 വിദ്യാർത്ഥിനികളിൽ നിന്നും ഒരു അദ്ധ്യാപകയിൽ നിന്നും സംഭവം ദിവസം തന്നെ പൊലീസ് മൊഴിയെടുത്തിരുന്നു.വവിദ്യാർത്ഥിനിയുടെ ബന്ധുക്കൾ സംഭവത്തിൽ ഇതുവരെ പരാതികൾ ഒന്നും നൽകിയിട്ടില്ല. സംഭവത്തിൽ ദൂരുഹത നീക്കണമെന്നും അന്വേഷണങ്ങളുമായി സഹകരിക്കാൻ തയാറാണെന്നും മുട്ടിൽ ഡബ്ല്യുഎംഒ സ്‌കൂൾ പ്രിൻസിപ്പൽ പി. അബ്ദുൽ ജലീൽ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടടോയൊണ് ഒഴുകിയെത്തിയ ജനങ്ങളുടെയും സഹപാഠികളുടെയും മുൻപിലേക്ക് അവരുടെ പ്രിയ കൂട്ടുകാരി വീണ്ടുമെത്തിയത്. ബന്ധുക്കളും സഹപാഠികളും ആദാരഞ്ജലിയർപ്പിച്ചു. വ്യാഴാഴ്ച ഉച്ച മുതൽ ക്ലാസ് റൂമിൽ ഫാത്തിമ നസീലയെ കാണാതിരുന്നപ്പോഴും ഇത്തരത്തിൽ ഒരു ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് സഹപാഠികൾ അറിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP