Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ തവണ കയറിയപ്പോൾ ഓംലറ്റ് ഉണ്ടാക്കി കഴിച്ചു; രണ്ടാം തവണ കട്ടൻ ചായയും: ഇത്തവണ കള്ളൻ മടങ്ങിയത് ബദാമും അണ്ടിപ്പരിപ്പും കഴിച്ച് സോഫയിൽ അൽപ്പ നേരം വിശ്രമിച്ച ശേഷം: ഭക്ഷണ പ്രിയനായ കള്ളനെ തേടി പൊലീസ്

ആദ്യ തവണ കയറിയപ്പോൾ ഓംലറ്റ് ഉണ്ടാക്കി കഴിച്ചു; രണ്ടാം തവണ കട്ടൻ ചായയും: ഇത്തവണ കള്ളൻ മടങ്ങിയത് ബദാമും അണ്ടിപ്പരിപ്പും കഴിച്ച് സോഫയിൽ അൽപ്പ നേരം വിശ്രമിച്ച ശേഷം: ഭക്ഷണ പ്രിയനായ കള്ളനെ തേടി പൊലീസ്

സ്വന്തം ലേഖകൻ

പയ്യന്നൂർ: റിട്ട.പ്രഫ.ആർ.സത്യനാഥിന്റെ പൂട്ടിയിട്ട വീട്ടിൽ മൂന്നാം തവണയും കയറിയ വ്യത്യസ്തനായ കള്ളനെ തേടി പൊലീസ്. മോഷണം നടത്തിയ ശേഷം വീട്ടിൽ നിന്ന് ഭക്ഷണവും കഴിച്ചു മടങ്ങുന്ന കള്ളനെ തേടിയാണ് പൊലീസ് വലവിരിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് പ്രൊഫസറുടെ വീട്ടിൽ കള്ളന്റെ മോഷണവും ഭക്ഷണം കഴിപ്പും. ആദ്യ തവണ സ്വർണവും പണവും കൊണ്ടുപോയി. അന്ന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചാണു കള്ളൻ മടങ്ങിയത്. രണ്ടാം തവണ കട്ടൻ ചായയാണ് ഉണ്ടാക്കി കഴിച്ചത്.

ഇത്തവണ ഈ വീട്ടിൽ കയറിയ കള്ളൻ ഡൈനിങ് ഹാളിൽ ഇരുന്ന അണ്ടിപരിപ്പും ബദാമും തിന്ന് സോഫയിൽ അൽപ്പ നേരം വിശ്രമിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. കയറിയ വഴി പോലും തിരിച്ചറിയാൻ കഴിയാത്ത വിധമാണു കള്ളൻ അകത്തു കടന്നത്. സാധനങ്ങൾ പൂർണമായും വാരിവലിച്ചിട്ടു. ആദ്യ തവണ കയറിയപ്പോൾ സ്വർണവും പണവും കൊണ്ടുപോയി. വെള്ളൂർ ഗവ.ഹൈസ്‌കൂൾ സ്റ്റോപ്പിൽ ദേശീയപാതയോരത്താണു സത്യനാഥിന്റെ വീട്.

സത്യനാഥ് മകൾക്കൊപ്പം തിരുവനന്തപുരത്താണു താമസം. രണ്ട് ദിവസമായി വീട്ടിലുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണു തിരുവനന്തപുരത്തേക്കു മടങ്ങിയത്. വീട്ടിനകത്തു വച്ചു മറന്നു പോയ രേഖ എടുത്ത് അയച്ചു തരാൻ സത്യനാഥൻ ബന്ധുവിനോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണു ബന്ധുവായ രവീന്ദ്രൻ ഇന്നലെ രാവിലെ വീട്ടിൽ എത്തിയത്. പുറകിലുള്ള ഷെഡ് തുറന്നിട്ട നിലയിൽ കണ്ടപ്പോൾ രവീന്ദ്രൻ സത്യനാഥിനെ വിളിച്ച് അന്വേഷിച്ചു. തുടർന്നു മുൻ ഭാഗത്തെ ഗ്രിൽ തുറന്നപ്പോഴാണു വാതിൽ കുത്തിപ്പൊളിച്ചതു കണ്ടത്. അകത്തു കയറിയപ്പോൾ എല്ലാം വാരിവലിച്ച് ഇട്ടിട്ടുണ്ട്.

വിവരമറിഞ്ഞ് എത്തിയ പൊലീസ് വിരൽ അടയാളവും മറ്റും ശേഖരിച്ചു. അതേ സമയം മുൻഭാഗത്തെ ഗ്രിൽ പൂട്ടിയ നിലയിലാണ്. പുറകിലെ വാതിൽ ഇരുമ്പ് പട്ട ഉപയോഗിച്ച് പൂട്ടിയിരുന്നു. മുൻഭാഗത്തെ പൂട്ടു തുറന്ന് അകത്ത് കയറിയ കള്ളൻ തിരിച്ചു പോകുമ്പോൾ പൂട്ടിയിട്ടു പോയതായിരിക്കാമെന്ന നിഗമനത്തിലാണു പൊലീസ്. മുൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടിൽ ചില്ലി കാശു പോലും അദ്ധ്യാപകൻ സൂക്ഷിച്ചിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP