Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തേക്കിൻ തോട്ടത്തിൽ വെച്ച് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും; തെളിവായി ഹാജരാക്കിയത് 17 രേഖകളും 10 തൊണ്ടി മുതലുകളും

തേക്കിൻ തോട്ടത്തിൽ വെച്ച് ഭാര്യയെ  ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും; തെളിവായി ഹാജരാക്കിയത് 17 രേഖകളും 10 തൊണ്ടി മുതലുകളും

ജംഷാദ് മലപ്പുറം

മലപ്പുറം: തേക്കിൻതോട്ടത്തിൽവെച്ച് ഭാര്യയെ മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. തെളിവായി ഹാജരാക്കിയത് 17 രേഖകളും 10 തൊണ്ടി മുതലുകളും. നിലമ്പൂരിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ തമിഴ് യുവാവിന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

തമിഴ്‌നാട് ഡിണ്ടിഗൽ ഐലൂർ പെരുമാൾ കോവിൽപ്പെട്ടി സുബ്ബയ്യയുടെ മകൻ ബാൽദാസ് (38) നെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. 2013 ഓഗസ്റ്റ് 31ന് പകൽ പതിനൊന്നര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. ഭാര്യ ലക്ഷ്മിയോടൊത്ത് നിലമ്പൂരിൽ താമസിച്ചു വരികയായിരുന്നു പ്രതി. സംഭവ ദിവസം ഇരുവരും കുളിക്കാനായി വടപുറം കുതിര പുഴയിലേക്ക് പോകുകയായിരുന്നു. നിലമ്പൂർ അരുവാക്കോട് വുഡ് കോംപ്ലക്സിന് സമീപമുള്ള തേക്കിൻതോട്ടത്തിൽ എത്തിയപ്പോൾ ഇരുവരും വഴക്കിലേർപ്പെട്ടു. ലക്ഷ്മിയുടെ ആഭരണങ്ങൾ ബാൽദാസ് ആവശ്യപ്പെട്ടതാണ് വഴക്കിന് കാരണം.

ഇതിനെ തുടർന്ന് ലക്ഷ്മി ചെരിപ്പ് ഊരി ഭർത്താവിനെ അടിച്ചു. ഇതിൽ പ്രകോപിതനായ ബാൽദാസ് ചെരിപ്പ് പിടിച്ചു വാങ്ങി ലക്ഷ്മിയുടെ കഴുത്തിൽ കൈ മുറുക്കി കൊലപ്പെടുത്തുകയും ആഭരണങ്ങൾ കവരുകയുമായിരുന്നു. നിലമ്പൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. 17 സാക്ഷികളെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു കോടതി മുമ്പാകെ വിസ്തരിച്ചു. 17 രേഖകളും 10 തൊണ്ടി മുതലുകളും ഹാജരാക്കി.

അന്വേഷണത്തിൽ പ്രതി കവർന്ന സ്വർണ്ണ കമ്മൽ തമിഴ്‌നാട് ഡിണ്ടിഗലിലെ ഐലൂരിലെയും മാല ഏറിയോടിലെ ജൂവലറികളിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. പ്രതി പിഴയടക്കുന്ന പക്ഷം ഇതിൽ നിന്നും 40000 രൂപ ഡിണ്ടിഗലിലെ ജൂവലറി ഉടമയായ ഇളങ്കോവനും പ്രതി ആഭരണം പണയം വെച്ച ഡണ്ടിഗൽ സ്വദേശി മാധവനും നൽകാനും കോടതി വിധിച്ചു. പ്രതി പിഴയടക്കുന്നില്ലെങ്കിൽ ആറു മാസത്തെ അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ആഭരണങ്ങൾ പിതാവ് സുബ്ബയ്യക്ക് നൽകാനും കോടതി ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP