Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിഴൽ പൊലീസിന്റെ മിന്നൽ പരിശോധന; കഞ്ചാവും മയക്കുമരുന്നുമായി ആറ് യുവാക്കൾ പിടിയിൽ; പിടിയിലായത് തമിഴ്‌നാട്ടിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സഹായത്താൽ കഞ്ചാവ് കേരളത്തിലെത്തിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി; കൊച്ചിയില് നിഴൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവും മയക്കുമരുന്നുമായി ആറ് യുവാക്കൾ പിടിയിൽ.കോട്ടയം, എടക്കുന്നം, പ്ലാമൂട്ടിൽ വീട്ടിൽ, അബു താഹിർ (22), ഈരാറ്റുപേട്ട, അഞ്ചക്കൽ വീട്ടിൽ, അജ്മൽ ഷാ(23), കണ്ണൂർ, എരിവേലി, പടുവിലാക്കണ്ടി വീട്ടിൽ, മിധുൻ കൃഷ്ണൻ (22), എറണാകുളം, നെടുമ്പാശ്ശേരി, സജിത്ത് (23), കാക്കനാട് ,വാഴക്കാല, വാരിയത്ത് വീട്ടിൽ, നസീർ (47) എന്നിവരെ കഞ്ചാവുമായി വിവിധയിടങ്ങളിൽ നിന്നും വയനാട്, കാവുമന്നം, കല്ലുവെട്ടാംകുഴിയിൽ, അജ്മൽ ജോസ് (23)നെ എംഡിഎംഎ എന്ന മാരക ലഹരിമരുന്നുമായിട്ടാണ് കൊച്ചി സിറ്റി ഡാൻസാഫും,പള്ളുരുത്തി, തൃക്കാക്കര ,എറണാകുളം സെൻട്രൽ ,പാലാരിവട്ടം പൊലീസും ചേർന്ന് അറസ്റ്റു ചെയ്തത്.ഇവരിൽ നിന്നും 3.3 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

അബു താഹിർ അജ്മൽ ഷാ എന്നിവരെ പള്ളുരുത്തിയിൽ നിന്നുമാണ് 1.025 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇവർ തമിഴ്‌നാട്ടിൽ നിന്നും വലിയ തോതിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തി വരികയായിരുന്നു.കാക്കനാട് തുതിയൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മിധുൻ കൃഷ്ണനും സജിത്തും പിടിയിലായത്. ഇവരിൽ നിന്ന് 2.2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.തമിഴ്‌നാട്ടിൽ പഠിക്കുന്ന സുഹൃത്തുക്കൾ വഴി കഞ്ചാവ് കൊച്ചിയിലെത്തിച്ചു. ചെറിയ പാക്കറ്റുകളാക്കി വിൽപന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.എറണാകും സെൻട്രൽ സ്റ്റേഷൻ പരിധിയിലുള്ള ബേസിൻ റോഡിൽ നിന്നുമാണ് നസീർ കഞ്ചാവുമായി പിടിയിലായത്.ഇയാളിൽ നിന്നും 50 ഗ്രാം ഗഞ്ചാവ് കണ്ടെടുത്തു. കൊച്ചിയിലെ നിരവധി കഞ്ചാവു കേസിലെ പ്രതിയാണ്. നാലു വർഷം ശിക്ഷയനുഭവിച്ച ഇയാൾ കുറച്ചു ദിവസം മുൻപാണ് ജയിൽ മോചിതനായത്.

ഡെപ്യൂട്ടി കമ്മീഷണർ, ജി പൂങ്കഴലിയുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണർ, ബിജി ജോർജിന്റെ നേതൃത്വത്തിൽ, ഡാൻസാഫ് എസ് ഐ ജോസഫ് സാജൻ, പള്ളുരുത്തി എസ് ഐ ദീപു, തൃക്കാക്കര എസ് ഐ അബ്ദുൾ അസീസ്, പാലാരിവട്ടം എസ് ഐ സേവ്യർ, സെൻട്രൽ എസ് ഐ ഫുൾജൻ, എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.കഞ്ചാവ് ,മയക്കുമരുന്ന് വിൽപനക്കാരെ കുറിച്ച് വിവരം ലഭിച്ചാൽ 9497980430 എന്ന നമ്ബറിൽ അയിക്കണമെന്നും അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP