Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശരീരത്തിൽ ചാണകം തേക്കുകയും മന്ത്രം ജപിക്കുന്നതും വൈറസ് ബാധ തടയും: വൈറസിനെ ഉന്മൂലനം ചെയ്യാൻ പ്രത്യേക യജ്ഞം; ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കോറോണ വൈറസ് മാറ്റാമെന്ന വിചിത്രവാദവുമായി ഹിന്ദുമഹാസഭ അധ്യക്ഷൻ

ശരീരത്തിൽ ചാണകം തേക്കുകയും മന്ത്രം ജപിക്കുന്നതും വൈറസ് ബാധ തടയും: വൈറസിനെ ഉന്മൂലനം ചെയ്യാൻ പ്രത്യേക യജ്ഞം; ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കോറോണ വൈറസ് മാറ്റാമെന്ന വിചിത്രവാദവുമായി ഹിന്ദുമഹാസഭ അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോകമെമ്പാടും ഭീഷണി ഉയർത്തി പടർന്നുപിടിക്കുകയാണ് കോറോണ വൈറസ്. ഇതിനിടെ കൊറോണ വൈറസ് ബാധയ്ക്ക് വ്യത്യസ്തമായ ചികിത്സാ വാദവുമായി ഹിന്ദുമഹാസഭാ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ചാണകവും ഗോമൂത്രവും ഉപയോഗിച്ച് രോഗബാധ ചികിത്സിച്ചു മാറ്റാമെന്ന വിചിത്രവാദവുമായിട്ടാണ് ഇത്തവണ ഹിന്ദുമഹാസഭ അധ്യക്ഷൻ എത്തിയിരിക്കുന്നത്.

വൈറസിനെ ഇല്ലാതാക്കാൻ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ചാണകവും ഗോമൂത്രവും കഴിക്കുന്നത് രോഗബാധ തടയും. ശരീരത്തിൽ ചാണകം തേക്കുകയും മന്ത്രം ജപിക്കുന്നതും വൈറസ് ബാധ തടയുമെന്നാണ് അവകാശവാദം. ലോകത്തിന് ഭീഷണിയായ വൈറസിനെ ഉന്മൂലനം ചെയ്യാൻ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.

കൊറോണ വൈറസ് ബാധ ചികിത്സിക്കാനും പ്രതിരോധിക്കാനും ലോകാരോഗ്യ സംഘടന അടക്കമുള്ളവ പുറപ്പെടുവിച്ച കൃത്യമായ മാർഗനിർദ്ദേശങ്ങൾ നിലനിൽക്കെയാണ് ഇത്തരം വിചിത്ര വാദങ്ങളും ഉയർന്നുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP