Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ ബാധിച്ച തൃശ്ശൂരിലെ വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരം; പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടില്ല; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1471 പേർ; രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത് 15 പേർ; ഇതുവരെ അയച്ച 24 സാമ്പിളുകൾ അയച്ചതിൽ 18 എണ്ണം നെഗറ്റീവെന്ന് മന്ത്രി കെ കെ ശൈലജ; ആവശ്യത്തിലധികം ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി; വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്ന് പേർക്കെതിരെ കേസ്; തിങ്കളാഴ്ച മുതൽ സ്‌കൂളുകളിൽ ബോധവൽക്കരണം പരിപാടി നടത്തുമെന്നും മന്ത്രി

കൊറോണ ബാധിച്ച തൃശ്ശൂരിലെ വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരം; പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടില്ല; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1471 പേർ; രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത് 15 പേർ; ഇതുവരെ അയച്ച 24 സാമ്പിളുകൾ അയച്ചതിൽ 18 എണ്ണം നെഗറ്റീവെന്ന് മന്ത്രി കെ കെ ശൈലജ; ആവശ്യത്തിലധികം ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി; വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്ന് പേർക്കെതിരെ കേസ്; തിങ്കളാഴ്ച മുതൽ സ്‌കൂളുകളിൽ ബോധവൽക്കരണം പരിപാടി നടത്തുമെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തൃശ്ശൂരിൽ കൊറോണ വൈറസ് ബാധിച്ച വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പുതിയ കൊറോണ ബാധ റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. സംസ്ഥാനത്ത് 1471 പേർ നിരീക്ഷണത്തിലുണ്ട് . തൃശൂരിൽ രോഗലക്ഷണമുള്ള 15 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

ഇതുവരെ 24 സാമ്പിളുകൾ അയച്ചതിൽ 18 എണ്ണം നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു. ഇന്ന് 15 സാമ്പിളുകൾ കൂടി അയച്ചിട്ടുണ്ട്. ആവശ്യത്തിലധികം ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ 85 ഐസൊലേഷൻ വാർഡുകളും പൂർണ്ണ സജ്ജമാണ്. തിങ്കളാഴ്ച മുതൽ സ്‌കൂളുകളിൽ ബോധവൽക്കരണം പരിപാടി നടത്തുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ നില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 58 പേർ നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലുള്ളവരാരും പൊതുചടങ്ങുകളിൽ പങ്കെടുക്കുകയോ പൊതു വാഹനം ഉപയോഗിക്കുകയോ ചെയ്യരുത്. എല്ലാ ജില്ലകളിലും കൊറോണ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. കൊറോണബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ഹെൽപ് ഡെസ്‌കുകൾ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച മൂന്ന് പേർക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി അറിയിച്ചു. തൃശ്ശൂരിൽ തുടരുന്ന മന്ത്രി നാളെ രാവിലെ കൊച്ചിയിലേക്ക് പോകും.

അതിനിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി വിദ്യാർത്ഥിനിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. സ്ഥിതി മെച്ചപ്പെടുന്നതായാണ് അധികൃതർ അറിയിച്ചത്. തൃശൂർ ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൃശൂർ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്കാണ് മാറ്റിയത്. കൊറോണ വൈറസ് ബാധയുടെ പേരിൽ ആരേയും സമൂഹത്തിൽ ഒറ്റപ്പെടുത്തരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി.

ചൈനയിൽ നിന്നു വരുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമുണ്ടാകരുത്. ചൈനയിൽ നിന്നു വരുന്നവരെല്ലാം രോഗബാധിതരല്ല. അവരെ ആശുപത്രിയിൽ എത്തിക്കാൻ നടപടിയുണ്ടാകണം. ആശുപത്രിയിൽ പോകാനും ചികിത്സ തേടാനും നിർദ്ദേശിക്കണം. അതേസമയം, നിരീക്ഷണത്തിൽ കഴിയുന്നവർ പൊതുചടങ്ങുകളിൽ പങ്കെടുക്കരുത്. അവർ പങ്കെടുക്കേണ്ട ചടങ്ങുകൾ മാറ്റിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ല. ആരോഗ്യവകുപ്പ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ നിർബന്ധമായും 28 ദിവസം വരെ നിരീക്ഷണത്തിൽ തന്നെ തുടരണം. ഇത്തരക്കാർക്ക് എല്ലാ സഹായവും നൽകാൻ വോളണ്ടിയർമാരും ആരോഗ്യപ്രവർത്തകരും എല്ലായിടത്തും സേവനത്തിനുണ്ട്. ഇന്ത്യയിലടക്കം 20 രാജ്യങ്ങളിലായി 9700 വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകവ്യാപകമായി വൈറസ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP