Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാമിനെ എതിർക്കുന്നില്ല, വിമർശിക്കാൻ ഉദ്ദേശിച്ചില്ല; ഇസ്ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് പള്ളിയിലെ ധ്യാനത്തിനിടെ ചോദ്യം വന്നു; അതിനാണ് മറുപടി പറഞ്ഞത്; ശിവസേനയുടെ സംരക്ഷണത്തെക്കുറിച്ച് നേരിൽ പറഞ്ഞത് മുംബൈയിലെ വിശ്വാസികളാണ്; ടിപ്പു സുൽത്താന്റെ പടയോട്ടത്തെക്കുറിച്ച് പറഞ്ഞത് ചരിത്രവസ്തുതയല്ല; 'ഏറ്റവും കൂടുതൽ നമ്മെ കൊല്ലുന്നത് മുസ്ലിങ്ങൾ'എന്ന വിദ്വേഷ പ്രസംഗത്തിൽ മാപ്പു പറഞ്ഞു ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ

ഇസ്ലാമിനെ എതിർക്കുന്നില്ല, വിമർശിക്കാൻ ഉദ്ദേശിച്ചില്ല; ഇസ്ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് പള്ളിയിലെ ധ്യാനത്തിനിടെ ചോദ്യം വന്നു; അതിനാണ് മറുപടി പറഞ്ഞത്; ശിവസേനയുടെ സംരക്ഷണത്തെക്കുറിച്ച് നേരിൽ പറഞ്ഞത് മുംബൈയിലെ വിശ്വാസികളാണ്; ടിപ്പു സുൽത്താന്റെ പടയോട്ടത്തെക്കുറിച്ച് പറഞ്ഞത് ചരിത്രവസ്തുതയല്ല; 'ഏറ്റവും കൂടുതൽ നമ്മെ കൊല്ലുന്നത് മുസ്ലിങ്ങൾ'എന്ന വിദ്വേഷ പ്രസംഗത്തിൽ മാപ്പു പറഞ്ഞു ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ഇസ്ലാമിക വിശ്വാസികളെ അവഹേളിച്ചു സംസാരിച്ചെന്ന വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ഫാ. ജോസഫ് പുത്തൻ പുരയ്ക്കൽ. ഇസ്ലാം മതത്തെ എതിർക്കുന്നില്ല, വിമർശിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല. അങ്ങനെ വന്നതിൽ ഖേദിക്കുന്നുവെന്നും ഫാ.പുത്തൻപുരയ്ക്കൽ പറഞ്ഞു. മനപ്പൂർവമായി ആരെയും വേദനിപ്പിക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് പള്ളിയിലെ ധ്യാനത്തിനിടെ ചോദ്യം വന്നു. അതിനാണ് മറുപടി പറഞ്ഞത്. ശിവസേനയുടെ സംരക്ഷണത്തെക്കുറിച്ച് നേരിൽ പറഞ്ഞത് മുംബൈയിലെ വിശ്വാസികളാണ്. മലബാറിലെ വിശ്വാസികൾ കുട്ടികൾ മറ്റു മതസ്ഥരെ വിവാഹം കഴിക്കുന്നതായി പറഞ്ഞെന്നും ഫാ.പുത്തൻപുരയ്ക്കൽ. കൂനമ്മാവ് പരാമർശം തമാശയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ടിപ്പുസുൽത്താന്റെ പടയോട്ടത്തെക്കുറിച്ച് പറഞ്ഞത് ചരിത്രവസ്തുതയല്ല. തന്റെ സ്ഥിരം രീതിയിൽ പറഞ്ഞുപോയതാണ്. സിഎഎ, എൻആർസി വിഷയത്തിൽ മുസ്ലിം സമുദായത്തിന്റെ പക്ഷത്താണെന്നും ഫാ.പുത്തൻപുരയ്ക്കൽ പറഞ്ഞു.

വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഫാദർ ജോസഫ് പുത്തൻ പുരയ്ക്കൽ മാപ്പു പറഞ്ഞു കൊണ്ട് രംഗത്തുവന്നത്. വിവാദ പ്രസംഗം ഇ്ങനെയായിരുന്നു:

വാഡിയാർ രാജാവിന്റെ സൈന്യാധിപനായിരുന്ന ടിപ്പുസുൽത്താൻ മലബാറിൽ വന്നു. ക്രിസ്ത്യാനികളെ വെടിവെച്ച് കൊന്നു. ഹിന്ദുക്കളെ ഇല്ലാതാക്കി. പേടിപ്പിച്ച് വിരട്ടി ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മതംമാറ്റി. 511 വർഷങ്ങൾക്ക് മുൻപാണിത്. പൗരത്വ നിയമത്തിലൊക്കെ കേന്ദ്രം കാണിക്കുന്നത് തെറ്റാണ്. മുസ്ലീങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്ന പോലെ നമുക്കും നിഷേധിക്കപ്പെടാം. പക്ഷേ ഒരു കാര്യം നമ്മളോർക്കണം, മുസ്ലീങ്ങളെയും നമുക്ക് വിശ്വസിക്കാൻ പറ്റില്ല. ബോംബെയിൽ നമ്മൾ നിൽക്കുന്നത് ശിവസേനയുള്ളതുകൊണ്ടാണ്. അല്ലെങ്കിൽ മുസ്ലിങ്ങൾ നമ്മളെ ഇല്ലാതാക്കും. മുസ്ലിങ്ങൾക്ക് മാത്രം സഞ്ചരിക്കാവുന്ന റോഡ് ലോകത്ത് ഒരു രാജ്യത്ത് മാത്രമേയുള്ളൂ. സൗദിയിലെ മെക്കയിൽ. മുസ്ലിം റോഡാണ്. നമ്മൾ വണ്ടിയോടിച്ചാൽ ശിക്ഷയാണ്. മതപ്രാന്ത് ഹിന്ദുക്കളേക്കാൾ കൂടുതൽ മുസ്ലീങ്ങൾക്കാണ്. കേന്ദ്രം അവർക്കെതിരെ കാണിക്കുന്നത് അനീതിയാണ്. അത് മറ്റൊരു വശം. പക്ഷേ അവർ അത്ര പുണ്യാളന്മാരൊന്നുമല്ല. നമ്മൾ സഹിക്കുന്ന ഒരു ഭാഗമുണ്ട്. ഏറ്റവും കൂടുതൽ നമ്മളെ കൊല്ലുന്നത് ആരാ. ഹിന്ദുക്കളാണോ, നൈജീരിയയിൽ, ഇറാഖിൽ, സിറിയയിൽ, മുസ്ലീങ്ങളാണ്. അതും നമ്മൾ കൂട്ടിവായിക്കണം. വികാരത്തിൽ ഒരു ഭാഗം പറയുമ്പോൾ മറ്റൊരു വശം കൂടിയുണ്ടെന്ന് ഓർക്കണം. ലോകത്ത് എവിടെ ചെന്നാലും നമ്മളെ കൊല്ലുന്നത് മുസ്ലീങ്ങളാണ്. ഇന്ത്യയിൽ നമ്മളോട് ഒത്തിരി ക്ഷമ കാണിച്ചത് ഹൈന്ദവരാണ്.

മതപ്രാന്തന്മാർ വന്നതിന് ശേഷമാണ് ഈ ബഹളം. നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അവരാണെന്ന് ചേർത്ത് വായിക്കണം. അന്ന് ടിപ്പുവിന്റെ പട്ടാളം ഇങ്ങനെ വന്നു. ആലുവ കഴിഞ്ഞ് പോരുമ്പോൾ ആലങ്ങാട് പ്രദേശത്തെത്തിയപ്പോൾ അവിടെ പെട്ടെന്ന് വഴിയിലെ മാവ് വളഞ്ഞു. അതോടെ ടിപ്പുവിന്റെ പടയ്്ക്ക് മുന്നോട്ട് പോകാൻ പറ്റിയില്ല. ആ സ്ഥലമാണ് കൂനമ്മാവെന്ന് അറിയപ്പെടുന്നത്. പട്ടാളം അങ്ങനെ വരുമ്പോൾ ചേറായി ബീച്ചിൽ എത്തിയപ്പോൾ ശക്തമായ മഞ്ഞുമുണ്ടായി. എട്ടുനോമ്പിന്റെ കാലമാണ്. ആൾക്കാർ വെളിയിൽ പ്രാർത്ഥിക്കുകയാണ്. ശക്തമായ മഞ്ഞിൽ ഈ പള്ളിയങ്ങ് മറിഞ്ഞുപോയി. ടിപ്പുവിന്റെ പട്ടാളം പള്ളി കാണാതെ മുന്നോട്ടുപോയി. അപ്പോഴാണ് വാഡിയാറിൽ മറ്റൊരു യുദ്ധമുണ്ടാകുന്നതും ടിപ്പുവിനെ തിരിച്ചുവിൽക്കുന്നതും. അങ്ങനെ പോയിരുന്നില്ലെങ്കിൽ അഞ്ഞൂറ് വർഷം മുൻപ് ആ പട്ടാളം വന്ന് കോട്ടയം, അരൂർ, പത്തനംതിട്ട, ദേവലോകം,റാന്നി വഴി ഒറ്റ പോക്ക് പോയേനെ. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇന്ന് നിങ്ങളുടെയൊക്കെ പേര് ഫാത്തിമ, സുലേഖ, ബഷീറ, മുസ്തഫ എന്നൊക്കെയാകുമായിരുന്നു.

ഞാനുദ്ദേശിക്കാത്ത ലക്ഷ്യത്തോടെയാണ് അത് പടർന്നുകൊണ്ടിരിക്കുന്നകതെന്ന് അച്ചൻ ക്ഷമാപണത്തിൽ വ്യക്തമാക്കി. അതിൽ ടിപ്പുസുൽത്താൻ വന്ന കാലം തെറ്റായാണ് പറഞ്ഞിരിക്കുന്നത്. 1789 ലാണ് ടിപ്പു കേരളത്തിൽ വന്നത്. തെറ്റ് പറഞ്ഞതിൽ ബുദ്ധിമുട്ടുണ്ട്. സ്വകാര്യ മതഗ്രൂപ്പിൽ ലൗ ജിഹാദിനെക്കുറിച്ചും നൈജീരിയയിലെ ക്രൈസ്തവരുടെ കൂട്ടക്കൊലയെക്കുറിച്ചും മറ്റ് ചില രാജ്യങ്ങളിൽ ക്രിസ്ത്യാനികളെ കൊല്ലുന്നതിനെക്കുറിച്ചും പങ്കുവെച്ചതാണ്. തീവ്രവാദികളായ ഏതോ മുസ്ലീങ്ങൾ ചെയ്തുവെച്ച ക്രൂരതയുടെ പശ്ചാത്തലത്തിൽ സംസാരിച്ചപ്പോൾ പറച്ചിലിന്റെ രീതിയിൽ അങ്ങ് സംഭവിച്ചുപോയതാണ്. കേരളത്തിലെ ലക്ഷോപലക്ഷം നല്ലവരായ മുസ്ലീങ്ങളെ എനിക്ക് അറിയാം. അവരെയാരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ല. പരിശുദ്ധ ഖുറാനിലെ വിശുദ്ധ ചിന്തകൾക്ക് മങ്ങലേൽപ്പിക്കാനുമല്ല. ഒരു പ്രത്യേക പശ്ചാത്തലത്തിൽ പറഞ്ഞുപോയതാണ്. അത് ഒരുപാടുപേരെ വേദനിപ്പിച്ചെന്ന് അറിയാം. അതിൽ നിർവ്യാജം ഖേദിക്കുന്നു. ക്ഷമ ചോദിക്കുന്നു- ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP