Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആളൊഴിഞ്ഞ തെരുവിൽ മാസ്‌ക്ക് ധരിച്ച അജ്ഞാത മൃതദേഹം: വൈറസ് ഭീതിയിൽ തിരിഞ്ഞു നോക്കാതെ ജനങ്ങൾ; മണിക്കൂറുകൾക്ക് ശേഷം ആരോഗ്യപ്രവർത്തകർ മൃതദേഹം മാറ്റിയത് ബാഗുകളിലാക്കി; കോറോണയാണോ എന്ന് സ്ഥിരീകരിക്കാതെ അധികൃതർ

ആളൊഴിഞ്ഞ തെരുവിൽ മാസ്‌ക്ക് ധരിച്ച അജ്ഞാത മൃതദേഹം: വൈറസ് ഭീതിയിൽ തിരിഞ്ഞു നോക്കാതെ ജനങ്ങൾ; മണിക്കൂറുകൾക്ക് ശേഷം ആരോഗ്യപ്രവർത്തകർ മൃതദേഹം മാറ്റിയത് ബാഗുകളിലാക്കി; കോറോണയാണോ എന്ന് സ്ഥിരീകരിക്കാതെ അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

വുഹാൻ: കോറോണ വൈറസിന്റെ ഭീതിയിലാണ് ലോക രാജ്യങ്ങൾ എന്നാൽ, ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ലോക രാജ്യങ്ങൾ ഒരുക്കുന്നതിനിടെ വുഹാനിൽ ആളൊഴിഞ്ഞ നിരത്തിൽ അജ്ഞാത മൃതദേഹം. മുഖത്ത് മാസ്‌ക് ധരിച്ചയാളാണ് തെരുവിൽ മരിച്ച് കിടക്കുന്നത്. സംഭവത്തിൽ, മണിക്കൂറുകൾക്ക് ശേഷം ആരോഗ്യപ്രവർത്തകർ എത്തിയാണ് സ്ഥലത്ത് നിന്നും മാറ്റിയത്. കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്ന വുഹാനിലെ ആശുപത്രിക്ക് തൊട്ടടുത്താണ് മരിച്ചുകിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.

എന്നാൽ, മരിച്ച വ്യക്തിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.കൊറോണ ബാധിച്ചാണോ ഇയാളുടെ മരണമെന്ന് വ്യക്തമല്ല. പക്ഷേ സ്ഥലവാസികൾ കൊറോണ തന്നെയാണെന്ന് ഉറപ്പിച്ച് മൃതദേഹത്തിനടുത്തേക്ക് അടുക്കാൻ വിമുഖത കാട്ടിയിരുന്നു. ഇതിനോടകം 213 പേർ ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതിൽ 159 മരണങ്ങളും വുഹാനിലാണെന്നാണ് റിപ്പോർട്ട് കൊറോണ പൊട്ടിപ്പുറപ്പെടുന്നതുവരെ വുഹാൻ ജനത്തിരക്കേറിയ നഗരമായിരുന്നു.

ഇപ്പോൾ ആളൊഴിഞ്ഞ തെരുവിൽ വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കുന്നില്ല. ജനങ്ങൾ പുറത്തിറങ്ങുന്നത് പോലും അപൂർവ്വമാണ്. ആശുപത്രികളിലുടനീളം രോഗികളുടെ നീണ്ട നിരയാണ്. പരിശോധനയ്ക്കായി ദിവസങ്ങൾ പോലും കാത്ത്‌നിൽക്കുന്നവരുണ്ട്. വുഹാനിൽ കൂടുതൽ ആശുപത്രികൾ പണിയുകയാണ്. വുഹാൻ ഉൾപ്പെടെ കൊറോണ ബാധിച്ച പ്രദേശങ്ങളിലെല്ലാം ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും അത്യാവശ കാര്യങ്ങൾക്ക് നടന്നു പോകുകയൊ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്. വൻതിരക്കേറിയിരുന്ന നഗരം കോറോണ ഭീതിൽ തെരുവകൾ എല്ലാം വിജനമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP