Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യു.ടി.എസ്.സി സ്പോർട്സ് കാർണിവലിന് ആവേശകരമായ പരിസമാപ്തി

യു.ടി.എസ്.സി സ്പോർട്സ് കാർണിവലിന് ആവേശകരമായ പരിസമാപ്തി

സ്വന്തം ലേഖകൻ

യു.ടി.എസ്.സി (യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) സൗദി ചാപ്റ്റർ സംഘടിപ്പിച്ച സ്പോർട്സ് കാർണിവലിന് ആവേശകരമായ പരിസമാപ്തി. ഫെയ്‌സലിയ ടെക്‌നിക്കൽ ഗ്രൗണ്ടിലെ വിവിധ വേദികളിൽ നടന്ന വ്യത്യസ്ത കായിക മത്സരങ്ങളിൽ കളിക്കാരും സ്പോർട്സ് പ്രേമികളും കുടുംബിനികളും ആവേശകരമായി പങ്കെടുത്തു.

ഹോക്കി, ഫുട്‌ബോൾ, ബാഡ്മിന്റൺ മറ്റു സ്പോർട്സ് ഇനങ്ങളിലുള്ള മത്സരങ്ങളാണ് അരങ്ങേറിയത്. ബാഡ്മിന്റൺ കോർട്ടിൽ അരങ്ങേറിയ ഡബിൾസ് ടൂർണമെന്റിലെ ആവേശകരമായ പോരാട്ടങ്ങളിൽ ജിദ്ദയിലെ മികച്ച ബാഡ്മിന്റൺ കളിക്കാർ പങ്കെടുത്തു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ജസീം - ഇസ്മായിൽ സഖ്യത്തിന്റെ അവക്കോടോ - എ ടീം ചാമ്പ്യന്മാരായി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് അക്തർ - സിനോഫർ സഖ്യം നയിച്ച അവക്കോടോ - ബി ടീമിനെ തോല്പിച്ച് ചാമ്പ്യന്മാരായി. മുൻകാല ബാഡ്മിന്റൺ താരം അബ്ദുൽ നാസർ മത്സരങ്ങൾ നിയന്ത്രിച്ചു.

ജിദ്ദയിലെ ഭാവി വാഗ്ദാനങ്ങളായ കൗമാര ഫുട്‌ബോൾ കളിക്കാർ പങ്കെടുത്ത ആവേശകരമായ അണ്ടർ 14 വിഭാഗം ഫുട്‌ബോൾ ടൂർണമെന്റിൽ ജെ.എസ്.സി അഞ്ചിനെതിരെ ആറു ഗോളുകൾക്ക് ടീം ടാലെന്റ്‌റ് ടീൻസിനെ തകർത്ത് ചാമ്പ്യന്മാരായി. സോക്കർ ഫ്രീക്‌സ്, മലർവാടി സ്ട്രൈക്കേഴ്സ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്ത മറ്റ് ടീമുകൾ. മുററവാടി ടീമുകൾ മാറ്റുരക്കും. മികച്ച ഗോൾ കീപ്പർ ആയി അൻസിൽ (മലർവാടി സ്ട്രൈക്കേഴ്സ്), മികച്ച ഡിഫെൻഡർ ആയി ഹഫീസ് (ജെ.എസ്.സി), മികച്ച ഫോർവേഡർ ആയി മുഹമ്മദ് അസീൽ (ടാലെന്റ്‌റ് ടീൻസ്) എന്നിവർ വ്യക്തിഗത അവാർഡുകൾക്ക് അർഹരായി. ടൂർണമെന്റിൽ ഉടനീളം മിന്നും പ്രകടനം കാഴ്ചവെച്ച ടാലെന്റ്‌റ് ടീൻസിന്റെ ഫർഹാൻ ആണ് മാൻ ഓഫ് ദി ടൂർണമെന്റ്.

പ്രദർശന ഹോക്കി മത്സരത്തിൽ യു.ടി.എസ്.സി ടീം ജിദ്ദ ഹോക്കി ക്ലബ്ബിനെ പരാജയപ്പെടുത്തി. മുഹമ്മദ് അലൈനെ മികച്ച താരമായി തെരഞ്ഞെടുത്തു.അതിഥികളായി എത്തിയ മിന്നത്ത് (അൽ ഹുദാ മദ്രസ), ജസീല ഷിഹാദ്, മഞ്ജു ജയറാം, ഫാബില, ഷിറ സുനിൽ, രേണു മോൾ, സുനി, അൻസിയ തുടങ്ങിയവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹാഷിർ അമീറുദ്ദിൻ അവതാരകനായ സമ്മാനദാന ചടങ്ങുകൾക്ക് ക്ലബ് പ്രതിനിധികൾ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP