Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സത്യ നാദല്ല, സുന്ദർ പിച്ചൈ എന്നിവർക്ക് ശേഷം ഐടി രംഗത്ത് നേതൃത്വം നൽകാൻ ഒരു ഇന്ത്യക്കാരൻ കൂടി; ഐബിഎമ്മിന്റെ സിഇഒ ആയി അരവിന്ദ് കൃഷ്ണ ചുമതല ഏൽക്കുക ഏപ്രിൽ ആറിന്

സത്യ നാദല്ല, സുന്ദർ പിച്ചൈ എന്നിവർക്ക് ശേഷം ഐടി രംഗത്ത് നേതൃത്വം നൽകാൻ ഒരു ഇന്ത്യക്കാരൻ കൂടി; ഐബിഎമ്മിന്റെ സിഇഒ ആയി അരവിന്ദ് കൃഷ്ണ ചുമതല ഏൽക്കുക ഏപ്രിൽ ആറിന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകോത്തര ഐടി കമ്പനിയായ ഐബിഎമ്മിന്റെ മേധാവിയായി ഇന്ത്യൻ വംശജൻ എത്തുന്നു. വിർജീനിയ റെമേറ്റിക്ക് പകരക്കാരനായിട്ടാണ് അരവിന്ദ് കൃഷ്ണ എന്ന ഐടി വിദഗ്ദ്ധൻ എത്തുന്നത്. ഏപ്രിൽ 6നാണ് സിഇഒ ആയി അരവിന്ദ് കൃഷ്ണ ചുമതലയേൽക്കുക. 57കാരനായ അരവിന്ദ് നിലവിൽ ഐബിഎം വൈസ് പ്രസിഡന്റും ക്ലൗഡ് ആൻഡ് കോഗ്‌നിറ്റീവ് സോഫ്റ്റ്‌വെയർ വിഭാഗവുമാണ് നോക്കുന്നത്. കൂടാതെ ക്ലൗഡ് ഗവേഷണ വിഭാഗത്തിന്റെ ചുമതലയും അരവിന്ദിനാണ്.

62കാരിയായ വെർജീനിയ റൊമേറ്റി എക്സിക്യൂട്ടീവ് ചെയർപേഴ്സണായി ഈ വർഷം തുടരുമെന്നും തുടർന്ന് 40 വർഷത്തെ സേവനകാലാവധി പൂർത്തിയാക്കിയ ശേഷമാണ് വിരമിക്കുകയെന്നും കമ്പനി അറിയിച്ചു.

മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദല്ല, ഗൂഗിൾ ആൻഡ് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ എന്നിവർക്ക് ശേഷം രാജ്യാന്തര തലത്തിലെ ഐടി രംഗത്ത് ഒരു ഇന്ത്യൻ വംശജൻ കൂടെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മാസ്റ്റർ കാർഡ് സിഇഒ അജയ് ബംഗ, അഡോബ് സിഇഒ ശന്തനു നാരണൻ, പെപ്‌സിക്കോ മുൻ സിഇഒ ഇന്ദിര നൂയി തുടങ്ങിയ രാജ്യാന്തര ബിസിനസുകളുടെ തലപ്പത്തെ ഇന്ത്യക്കാരുടെ നിരയിലേക്കും കൂടെയാണ് അരവിന്ദ് കൃഷ്ണയുമെത്തുന്നത്.

ഐഐടി കാൻപൂരിൽ നിന്ന് ബിരുദവും ഇല്ലിനോയിസ് സർവ്വകലാശാലയിൽ നിന്ന് ഇലട്രിക്കൽ എഞ്ചിനീയറിംഗിൽ ഗവേഷണ ബിരുദവും നേടിയ അരവിന്ദ് 1990ലാണ് ഐബിഎമ്മിൽ ജോലിക്ക് പ്രവേശിച്ചത്. ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐബിഎം ക്ലൗഡ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP