Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതാടിസ്ഥാനത്തിൽ ഒരു നിയമം അംഗീകരിക്കാനാവില്ല; ന്യൂനപക്ഷങ്ങൾക്കെതിരെ ഉന്നയിക്കുന്ന ചില പദപ്രയോഗങ്ങൾ നിർഭാഗ്യകരമെന്നും ശിരോമണി അകാലിദൾ നേതാവ്; ബൽവീന്ദർ സിങ് ഭണ്ടർ നിലപാട് വ്യക്തമാക്കിയത് സർവകക്ഷി യോഗത്തിൽ

മതാടിസ്ഥാനത്തിൽ ഒരു നിയമം അംഗീകരിക്കാനാവില്ല; ന്യൂനപക്ഷങ്ങൾക്കെതിരെ ഉന്നയിക്കുന്ന ചില പദപ്രയോഗങ്ങൾ നിർഭാഗ്യകരമെന്നും ശിരോമണി അകാലിദൾ നേതാവ്; ബൽവീന്ദർ സിങ് ഭണ്ടർ നിലപാട് വ്യക്തമാക്കിയത് സർവകക്ഷി യോഗത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിൽ തങ്ങൾ ഒപ്പമുണ്ടാകില്ലെന്ന് വ്യക്തമാക്കി ബിജെപിയുടെ ഘടകകക്ഷിയായ ശിരോമണി അകാലിദൾ. പാർലമെന്റിൽ ബില്ലിനെ അനുകൂലിച്ചിരുന്നെങ്കിലും പിന്നീട് ശിരോമണി അകാലിദൾ നിലപാട് മാറ്റിയിരുന്നു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലും പാർട്ടിയുടെ രാജ്യസഭാംഗം ബൽവീന്ദർ സിങ് ഭണ്ടർ പൗരത്വ ഭേദഗതി നിയമത്തെ എതിർത്താണ് സംസാരിച്ചത്.

മതാടിസ്ഥാനത്തിൽ ഒരു നിയമം കൊണ്ടുവരുന്നതിനെ സ്വീകരിക്കാനാവില്ലെന്ന് യോഗത്തിൽ ബൽവീന്ദർ സിങ് ഭണ്ടർ പറഞ്ഞു. ദേശീയതലത്തിൽ തയ്യാറാക്കിയ നിയമനിർമ്മാണം സ്വീകാര്യമല്ല. പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലീങ്ങളെ ഒഴിവാക്കരുതെന്ന് ബൽവീന്ദർ സിങ് ആവശ്യപ്പെട്ടുവെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് പങ്കുവെച്ചതിൽ ശിരോമണി അകാലിദൾ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

നിയമത്തിൽ മതങ്ങളുടെ പേര് മാറ്റി മതന്യൂനപക്ഷങ്ങൾ എന്നാക്കണമെന്ന് ബൽവീന്ദർ സിങ് പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്ലിം വിരുദ്ധ പ്രചാരണങ്ങളെയും ബൽവന്ദീർ വിമർശിച്ചു. ചില പദപ്രയോഗങ്ങളോടെ ന്യൂനപക്ഷങ്ങൾക്കെതിരെ ഉന്നയിക്കപ്പെടുന്ന മുദ്രാവാക്യങ്ങൾ വളരെ നിർഭാഗ്യകരമാണ്. ഒരു ഘട്ടത്തിൽ ഇത്തരം മുദ്രാവാക്യങ്ങൾ സിഖുകാർക്കെതിരെയും ഉയർന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന്റെ പശ്ചാത്തലത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബിന്ദർ സിംഗും ഇത് സംബന്ധിച്ച് ഇന്നലെ ചർച്ച നടത്തുകയും ചെയ്തിരുന്നു. സർവകക്ഷിയോഗത്തിൽ സർക്കാരിലെ തന്നെ കക്ഷി വിമർശനവുമായി രംഗത്തെത്തിയത് ബിജെപിയിൽ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP