Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാമിക്കും രോഹിത് ശർമ്മയ്ക്കും നന്ദി; സൂപ്പർ ഓവറിൽ വില്ലിങ്ടണിൽ ഇന്ത്യയ്ക്ക് വിജയമുറപ്പാക്കിയവർ മലയാളിക്ക് നൽകിയത് ആ സന്തോഷ വാർത്ത; പരമ്പര ജയത്തോടെ പ്രമുഖർക്ക് വിശ്രമം നൽകുമ്പോൾ പ്രതിഭ തെളിയിക്കാൻ അവസരമുണ്ടായത് സഞ്ജു വി സാംസണ്; നാലാം ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണറാകാൻ മലയാളി താരം; ടോസ് നേടിയ ന്യൂസിലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുമ്പോൾ ഇന്ത്യ മുന്നിൽ കാണുന്നത് വമ്പൻ സ്‌കോർ; സഞ്ജു വീണ്ടും പാഡണിയുമ്പോൾ

ഷാമിക്കും രോഹിത് ശർമ്മയ്ക്കും നന്ദി; സൂപ്പർ ഓവറിൽ വില്ലിങ്ടണിൽ ഇന്ത്യയ്ക്ക് വിജയമുറപ്പാക്കിയവർ മലയാളിക്ക് നൽകിയത് ആ സന്തോഷ വാർത്ത; പരമ്പര ജയത്തോടെ പ്രമുഖർക്ക് വിശ്രമം നൽകുമ്പോൾ പ്രതിഭ തെളിയിക്കാൻ അവസരമുണ്ടായത് സഞ്ജു വി സാംസണ്; നാലാം ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണറാകാൻ മലയാളി താരം; ടോസ് നേടിയ ന്യൂസിലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുമ്പോൾ ഇന്ത്യ മുന്നിൽ കാണുന്നത് വമ്പൻ സ്‌കോർ; സഞ്ജു വീണ്ടും പാഡണിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വില്ലിങ്ടൺ: പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. ട്വന്റി ട്വന്റി പരമ്പര സ്വന്തമായതോടെ ന്യൂസിലണ്ടിനെതിരായ നാലാം മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചു. ഇതോടെ മലയാളി താരം സഞ്ജു വി സാംസൺ ഇന്ത്യൻ ടിമിലുമെത്തി. സഞ്ജുവിന്റെ മൂന്നാം ട്വന്റി ട്വന്റി. വില്ലിങ്ടണിലെ മൂന്നാം മത്സരം ഇന്ത്യ സൂപ്പർ ഓവറിലാണ് ജയിച്ചത്. അവസാന ഓവറിൽ മുഹമ്മദ് ഷാമിയുടെ ബൗളിങ്ങും സൂപ്പർ ഓവറിലെ രോഹിത് ശർമ്മയുടെ രണ്ട് സിക്‌സറുകളുമാണ് മൂന്നാം ട്വന്റി ട്വന്റിയിൽ തന്നെ ഇന്ത്യയ്ക്ക് പരമ്പര നേട്ടം നൽകിയത്. ഇതോടെ ടീമിൽ മാറ്റങ്ങൾ വരുത്തൻ മാനേജ്‌മെന്റ് നിർബന്ധിതമായി. സഞ്ജുവിന് അവസരം കിട്ടുകയും ചെയ്തു. കരിയറിലെ മൂന്നാം ട്വന്റി ട്വന്റിക്കാണ് സഞ്ജു ഇന്ന് കളിക്കാനിറങ്ങുന്നത്.

ഇന്ത്യക്കെതിരെ നാലാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ ടിം സൗത്തി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തോളിലേറ്റ പരിക്ക് കാരണം സ്ഥിരം ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇല്ലാതെയാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്. ഇന്ത്യക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസൺ ഇന്നിങ്സ് ഓപ്പൺ ചെയ്യും. രോഹിത്തിന് വിശ്രമം അനുവദിച്ചപ്പോൾ സഞ്ജുവിനെ ഓപ്പണറാക്കുകയായിരുന്നു. കൂടാതെ രണ്ട് മാറ്റങ്ങൾ കൂടി ടീമിലുണ്ട്. മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സൈനിയും രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിങ്ടൺ സുന്ദറും ടീമിലെത്തി. രണ്ട് മാറ്റങ്ങാണ് ന്യൂസിലൻഡ് വരുത്തിയത്. മോശം ഫോമിൽ കളിക്കുന്ന കോളിൻ ഡി ഗ്രാൻഹോമിന് പകരം ടോം ബ്രൂസ് കളിക്കും. പരിക്കേറ്റ വില്യംസണിന് പകരം ഡാരിൽ മിച്ചലിന് അവസരം നൽകും.

പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 0-3ന് മുന്നിലാണ്. ആ്ദ്യമായിട്ടാണ് സഞ്ജുവിന് ഈ പരമ്പരയിൽ അവസരം ലഭിക്കുന്നത്. നേരത്തെ ശ്രീങ്കയ്ക്കെതിരെ കളിച്ചിരുന്നെങ്കിൽ ആറ് റൺസിന് പുറത്തായിരുന്നു. ടീം ഇന്ത്യ: കെ എൽ രാഹുൽ, സഞ്ജു സാംസൺ, വിരാട് കോലി, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ഷാർദുൽ ഠാകൂർ, യൂസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബൂമ്ര, നവ്ദീപ് സൈനി. പരമ്പര നേടിയെങ്കിലും 5-0ത്തിന് തൂത്തുവാരലാകും കോലിയുടേയും സംഘത്തിന്റേയും ലക്ഷ്യം.

ടീമിന്റെ ഭാഗമായശേഷം അവസാന 11 കളിയിൽ ഒരെണ്ണത്തിൽ മാത്രമാണ് സഞ്ജുവിന് കളിക്കാൻ അവസരം കിട്ടിയത്. ന്യൂസിലൻഡിനെതിരായ മൂന്നാം മത്സരത്തിൽ പകരക്കാരനായി കളത്തിലെത്തിയ സഞ്ജു ഗംഭീരമൊരു ക്യാച്ചും എടുത്തിരുന്നു. മൂന്നാം ടി20യിൽ സൂപ്പർ ഓവറിലേക്ക് നീങ്ങിയ മത്സരത്തിലാണ് ഇന്ത്യ ജയവും പരമ്പരയും നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP