Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുകെയിലെ മലയാളി നഴ്‌സുമാർക്ക് സന്തോഷവാർത്ത; മൂന്ന് വർഷത്തെ പരിശീലനം നടത്തിയാൽ ഇനി നിങ്ങൾക്ക് ഡോക്ടറാവാം; ബ്രെക്സിറ്റാനന്തര ഡോക്ടർ ക്ഷാമം മറികടക്കാൻ നഴ്സുമാരെ കുറുക്ക് വഴിയിലൂടെ ഡോക്ടർമാരാക്കുമ്പോൾ നേട്ടം മലയാളികൾക്ക് തന്നെ

യുകെയിലെ മലയാളി നഴ്‌സുമാർക്ക് സന്തോഷവാർത്ത; മൂന്ന് വർഷത്തെ പരിശീലനം നടത്തിയാൽ ഇനി നിങ്ങൾക്ക് ഡോക്ടറാവാം; ബ്രെക്സിറ്റാനന്തര ഡോക്ടർ ക്ഷാമം മറികടക്കാൻ നഴ്സുമാരെ കുറുക്ക് വഴിയിലൂടെ ഡോക്ടർമാരാക്കുമ്പോൾ നേട്ടം മലയാളികൾക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ഡോക്ടറാവുക സ്വപ്നമാണെങ്കിലും നഴ്സാകാൻ വിധിച്ച മിടുക്കരായ മലയാളി നഴ്സുമാർക്ക് ഇതാ ഒടുവിൽ ഭാഗ്യം തെളിയുന്നു.ബ്രെക്സിറ്റിന് ശേഷം യുകെയിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമാകുന്നതിനെ നേരിടുന്നതിന് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായിട്ടാണ് നഴ്സുമാർക്കീ സുവർണാവസരം മൂന്ന് വർഷത്തിനകം കൈവരാൻ പോകുന്നത്.യുകെയിലെ മലയാളി നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം തികച്ചും സന്തോഷകരമായ വാർത്തയാണിത്. ഇത് പ്രകാരം മൂന്ന് വർഷത്തെ പരിശീലനം നടത്തിയാൽ ഇനി നിങ്ങൾക്ക് ഡോക്ടറാവാൻ സാധിക്കും.

ബ്രെക്സിറ്റാനന്തര ഡോക്ടർ ക്ഷാമം മറികടക്കാൻ നഴ്സുമാരെ കുറുക്ക് വഴിയിലൂടെ ഡോക്ടർമാരാക്കുമ്പോൾ നേട്ടം മലയാളികൾക്ക് തന്നെയാണ്.പുതിയ നീക്കമനുസരിച്ച് പാരാമെഡിക്സ്, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, തുടങ്ങിയവർക്ക് ഇത്തരം കോഴ്സുകളിലൂടെ ഡോക്ടർമാരാകാനുള്ള യോഗ്യത കൈവരിക്കാനാവും. ബ്രെക്സിറ്റിനെ തുടർന്ന് യുകെയ്ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ തുടർന്ന് ചില മെഡിക്കൽ സ്റ്റാഫുകൾക്ക് വേഗത്തിൽ ഡോക്ടർമാരുടെ യോഗ്യത കൈവരിക്കാനുള്ള അവസരം ലഭ്യമാക്കാനാവുമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്.

ഇന്ന് രാത്രി യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും ഔദ്യോഗികമായി വിട്ട് പോകാനിരിക്കവെ പുതിയ നീക്കത്തിന് പ്രസക്തിയേറെയുണ്ട്. പുതിയ ചുവട് വയ്പിനെ കുറിച്ചുള്ള ഔദ്യോഗികമായ പ്രഖ്യാപനം അടുത്ത ആഴ്ച സർക്കാർ നടത്താനൊരുങ്ങുകയുമാണ്. ബ്രെക്സിറ്റിനെ തുടർന്ന് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഡോക്ടർമാർ യുകെ വിട്ട് പോകുന്നതും പെൻഷൻ പറ്റിയ ഡോക്ടർമാർക്ക് പകരമായി നിയമനം നടക്കാത്തതും മൂലം എൻഎച്ച്എസിലെ ഡോക്ടർ ക്ഷാമം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാലാണ് പുതിയ നീക്കത്തിലൂടെ ഡോക്ടർമാരെ ലഭ്യമാക്കാൻ ബോറിസ് സർക്കാർ തയ്യാറടുക്കുന്നത്.

എൻഎച്ച്എസിൽ 11,500 ഡോക്ടർമാരുടെ കുറവുണ്ടെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം പത്തിലൊന്ന് ഡോക്ടർമാരുടെ പോസ്റ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. പെൻഷൻ ടാക്സുകൾ ഒഴിവാക്കുന്നതിനായി നിരവധി ഡോക്ടർമാർ തങ്ങളുടെ പരിശോധനാ സമയം വെട്ടിക്കുറച്ചതിനാൽ ഡോക്ടർ ക്ഷാമം രൂക്ഷമായി വരുകയുമാണ്. 2016ൽ സർക്കാർ പുതിയ ട്രഷറി നിയമങ്ങൾ നടപ്പിലാക്കിയതിനെ തുടർന്നാണ് ഡോക്ടർമാർ അതിനെ അതിജീവിക്കുന്നതിനായി പരിശോധനാ സമയം വെട്ടികുറക്കാൻ തുടങ്ങിയിരിക്കുന്നത്.

സാധാരണയായി ജൂനിയർ ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യുന്നതിന് ഡോക്ടർമാർ നിർബന്ധമായും ആറ് വർഷം തങ്ങളുടെ മെഡിക്കൽ സ്‌കൂളിൽ പഠിച്ചിരിക്കണം. എന്നാൽ പാരാമെഡിക്സുകൾക്കും മറ്റ് മെഡിക്കൽ സ്റ്റാഫുകൾക്കും പുതിയ പദ്ധതിയിലൂടെ ഇതിന്റെ പകുതി സമയമെടുത്താണ് ഡോക്ടർമാരാകാൻ സാധിക്കുന്നത്. പേരിന് മാത്രം ട്രെയിനിങ് നൽകി വേണ്ടത്ര യോഗ്യതയില്ലാത്തവരെ മിനിസ്റ്റർമാർ ഡോക്ടർമാരുടെ സ്ഥാനത്ത് അവരോധിക്കുമെന്നും അത് രോഗികളുടെ സുരക്ഷ അവതാളത്തിലാക്കുമെന്ന ആശങ്കയും ഇതിനെ തുടർന്ന് നിരവധി പേർ ഉയർത്തുന്നുമുണ്ട്.

ഇത്തരത്തിൽ ഡോക്ടർമാരുടെ ക്ഷാമത്തിന് പെട്ടെന്ന് പരിഹാരം കണ്ട് അപകടസാധ്യതയുണ്ടാക്കരുതെന്ന മുന്നറിയിപ്പുമായി മെഡിക്കൽ ലീഡർമാർ മുന്നോട്ട് വന്നിട്ടുണ്ട്. ഡോക്ടർമാർക്ക് വേണ്ടത്ര പരിശീലനം ലഭിച്ചില്ലെങ്കിൽ രോഗികളായിരിക്കും ഇതിന്റെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുകയെന്നും അവർ മുന്നറിയിപ്പേകുന്നു. പുതിയ പദ്ധതി പ്രാവർത്തികമാകുമോ എന്ന് ആലോചിക്കുന്നതിനായി മിനിസ്റ്റർമാർ നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിൽ, ജനറൽ മെഡിക്കൽ കൗൺസിൽ എന്നിവയുമായി തിരക്കിട്ട കൂടിയാലോചനകൾ നടത്തി വരുന്നുവെന്ന ഒരു ഡ്രാഫ്റ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് പ്ലാനിങ് ഡോക്യുമെന്റ് പുറത്ത് വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP