Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മികവാർന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു തോമസ് ചാണ്ടി എന്ന് മുഖ്യമന്ത്രി; സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും നേതാവായാണ് പരിഗണിക്കപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ്; രാഷട്രീയത്തിനതീതമായി വ്യക്തിബന്ധം സൂക്ഷിച്ചയാളെന്ന് സ്പീക്കറും; അന്തരിച്ച എൻസിപി നേതാവിന് നിയമസഭയുടെ ആദരം

മികവാർന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു തോമസ് ചാണ്ടി എന്ന് മുഖ്യമന്ത്രി; സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും നേതാവായാണ് പരിഗണിക്കപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ്; രാഷട്രീയത്തിനതീതമായി വ്യക്തിബന്ധം സൂക്ഷിച്ചയാളെന്ന് സ്പീക്കറും; അന്തരിച്ച എൻസിപി നേതാവിന് നിയമസഭയുടെ ആദരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയും എൻസിപി നേതാവുമായ തോമസ് ചാണ്ടിക്ക് ആദരമർപ്പിച്ച് കേരള നിയമസഭ. മികവാർന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു തോമസ് ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. നേടിയതെല്ലാം നാടിനും നാട്ടുകാർക്കും കൂടി നൽകിയ നേതാവാണ് തോമസ് ചാണ്ടി. കുട്ടനാട് മണ്ഡലത്തെ കുടുംബമായും കുട്ടനാട്ടുകാരെ കുടുംബാംഗങ്ങളുമായും കാണാൻ തോമസ് ചാണ്ടിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായിരുന്നു തോമസ് ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും നേതാവായാണ് തോമസ് ചാണ്ടി പരിഗണിക്കപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഷട്രീയത്തിനതീതമായി വ്യകതിബന്ധം സൂക്ഷിച്ചയാളാണ് തോമസ് ചാണ്ടിയെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP