Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ലാസിൽ എപ്പോഴും നിശബ്ദ; എല്ലാ ദിവസവും കൃത്യമായി നിസ്‌കരിക്കാൻ പള്ളിയിൽ പോകുന്ന ശാന്തശീല; ഉച്ച ഭക്ഷണത്തിന് ക്ലാസ് വിട്ടപ്പോൾ പോയത് ശൗചാലയത്തിലേക്ക്; കാണാതായ കൂട്ടുകാരിയെ തിരഞ്ഞവർ കണ്ടത് അകത്തു നിന്ന് പൂട്ടിയ ബാത്ത് റൂം; മുകളിലെ ജനലിൽ കയറി നോക്കിയ വിദ്യാർത്ഥിനികൾ കണ്ടത് ബോധരഹിതയായി കിടക്കുന്ന സുഹൃത്തിനെ; ട്യൂബ് ലൈറ്റ് ഫ്രെയിം ഊരിയെടുത്ത് വാതിൽ തുറന്ന് രക്ഷാപ്രവർത്തനം; ഫാത്തിമ നസീലയുടെ മരണത്തിൽ ദുഃഖസാന്ദ്രമായി മുട്ടിൽ; ദുരൂഹത നീങ്ങാൻ പോസ്റ്റ്‌മോർട്ടം വരെ കാത്തിരിക്കണം

ക്ലാസിൽ എപ്പോഴും നിശബ്ദ; എല്ലാ ദിവസവും കൃത്യമായി നിസ്‌കരിക്കാൻ പള്ളിയിൽ പോകുന്ന ശാന്തശീല; ഉച്ച ഭക്ഷണത്തിന് ക്ലാസ് വിട്ടപ്പോൾ പോയത് ശൗചാലയത്തിലേക്ക്; കാണാതായ കൂട്ടുകാരിയെ തിരഞ്ഞവർ കണ്ടത് അകത്തു നിന്ന് പൂട്ടിയ ബാത്ത് റൂം; മുകളിലെ ജനലിൽ കയറി നോക്കിയ വിദ്യാർത്ഥിനികൾ കണ്ടത് ബോധരഹിതയായി കിടക്കുന്ന സുഹൃത്തിനെ; ട്യൂബ് ലൈറ്റ് ഫ്രെയിം ഊരിയെടുത്ത് വാതിൽ തുറന്ന് രക്ഷാപ്രവർത്തനം; ഫാത്തിമ നസീലയുടെ മരണത്തിൽ ദുഃഖസാന്ദ്രമായി മുട്ടിൽ; ദുരൂഹത നീങ്ങാൻ പോസ്റ്റ്‌മോർട്ടം വരെ കാത്തിരിക്കണം

മറുനാടൻ മലയാളി ബ്യൂറോ

കല്പറ്റ: ഫാത്തിമ നസീലയുടെ മരണത്തിൽ ദുഃഖസാന്ദ്രമായി മുട്ടിൽ ഡബ്ല്യുഒവിഎച്ച്എസ്എസും കമ്പളക്കാടും. പ്ലസ് ടു വിദ്യാർത്ഥിയും കമ്പളക്കളാട് ഒന്നാംമൈൽ മുളപ്പറമ്പിൽ അറക്കൽ ഹംസയുടെ മകളുമായ നസീലയെ വ്യാഴാഴ്ച പകൽ രണ്ടോടെയാണ് സ്‌കൂളിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. ശാന്തശീലയായ നസീലയെ സഹപാഠികൾക്കും അദ്ധ്യാപകർക്കും ഏറെ ഇഷ്ടമായിരുന്നു. തങ്ങളുടെ പ്രിയ കൂട്ടുകാരി എങ്ങനെ മരിച്ചുവെന്ന് സഹപാഠികൾക്കും അറിയില്ല. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം കഴിഞ്ഞാലെ മരണകാരണം വ്യക്തമാകു.

വ്യാഴാഴ്ച ഉച്ചഭക്ഷണ ഇടവേളയ്ക്കുശേഷം നസീലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതോടെതന്നെ ആശങ്കയിലായിരുന്നു സഹപാഠികൾ. പിന്നീട് മരണ വാർത്ത എത്തി. ക്ലാസിൽ എപ്പോഴും നിശ്ശബ്ദയായിരുന്നു ഫാത്തിമ നസീല. എങ്കിലും എല്ലാവരുടെയും പ്രിയപ്പെട്ടവൾ. സഹപാഠികളുമായി ചങ്ങാത്തത്തിന് കുറവൊന്നുമില്ല. രാവിലെയും എന്തെങ്കിലും പ്രശ്‌നമുള്ളതായോ അസുഖമുള്ളതായോ തോന്നിയില്ലെന്ന് കൂട്ടുകാർ പറയുന്നു.

എല്ലാദിവസവും കൃത്യമായി നിസ്‌കരിക്കാനായി പള്ളിയിൽ പോകാറുണ്ട് നസീല. കാണാതായതിനെത്തുടർന്ന് കൂട്ടുകാർ എല്ലായിടത്തും അന്വേഷിച്ചു. പോകാനിടയുള്ള സ്ഥലങ്ങളിൽ തിരഞ്ഞു. ഹൈസ്‌കൂൾ വിദ്യാർത്ഥികളെ ഒരുമണിക്കും ഹയർസെക്കൻഡറി വിദ്യാർത്ഥികളെ 12.30-നുമാണ് ഉച്ചഭക്ഷണത്തിനായി വിടുന്നത്. ക്ലാസ് വിട്ടതിനുശേഷം ഭക്ഷണം കഴിക്കാതെ ശൗചാലയത്തിലേക്കുപോയ നസീലയെ കാണാതാവുകയായിരുന്നു.

തിരഞ്ഞെത്തിയ ഹൈസ്‌കൂൾ വിദ്യാർത്ഥിനികളാണ് ശൗചാലയം അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധിച്ചത്. മുകളിലെ ജനലിലൂടെ നോക്കിയ വിദ്യാർത്ഥിനികളാണ് നസീല ബോധരഹിതയായി കിടക്കുന്നതുകണ്ടത്. കുട്ടികൾതന്നെയാണ് ചുമരിലെ ട്യൂബ് ലൈറ്റ് ഫ്രെയിം ഊരിയെടുത്ത് വാതിൽ തുറന്നതെന്നും സ്‌കൂളധികൃതർ പറഞ്ഞു. തുടർന്ന് അദ്ധ്യാപകരെ വിവരമറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്‌കൂളിൽ പരിശോധന നടത്തി.

മകളുടെ മരണം അറിഞ്ഞതു മുതൽ അലമുറയിട്ടുകരയുകയായണ് നസീലയുടെ ഉപ്പ ഹംസ. മകൾക്കെന്തോ അപകടംപറ്റിയെന്ന ധാരണയോടുകൂടിയാണ് ഉപ്പ ആശുപത്രിയിലെത്തിയത്. എന്നാൽ, ആശുപത്രിയിലെത്തുമ്പോഴേക്കും മകൾ മരിച്ചിരുന്നു. ഇതിനിടെ ഉമ്മ റംലയെയും കൂട്ടി ബന്ധുക്കളെത്തിയത്. അവരെ ആശ്വസിപ്പിക്കാനാകാത്ത അവസ്ഥയിലായി കണ്ടുനിന്നവർ. അദ്ധ്യാപകരും അയൽവാസികളും നാട്ടുകാരും പൊതുപ്രവർത്തകരുമടക്കം വലിയൊരു ആൾക്കൂട്ടമായിരുന്നു ആശുപത്രിക്ക് ചുറ്റുമുണ്ടായിരുന്നത്.

തങ്ങളുടെ പൊന്നുമോൾ എങ്ങനെ മരിച്ചുവെന്നുപോലും അറിയാതെ ബന്ധുക്കൾ പൊട്ടിക്കരഞ്ഞു. ഇവരെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. കമ്പളക്കാട് ഒന്നാംമൈൽ പ്രദേശവും ശോകമൂകമായി. ജനറൽ ആപത്രിയിൽ ജില്ല പൊലീസ് മേധാവിയുടെയും കൽപ്പറ്റ ഡിവൈഎസ്‌പിയുടെയും മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രയിലേക്ക് കൊണ്ടുപോയി. കലക്ടർ അദീല അബ്ദുള്ള, ഡിഎംഒ രേണുക തുടങ്ങിയവരും ആശുപത്രിയിൽ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP