Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിടവാങ്ങിയത് ബാസ്‌ക്കറ്റ് ബോളിൽ ഇന്ത്യയെ അനേകം നേട്ടങ്ങളിലേക്ക് നയിച്ച അതുല്യ പ്രതിഭ; ഇന്ത്യയുടെ ബാസ്‌കറ്റ്‌ബോൾ ടീം മുൻ ക്യാപ്റ്റനായ മാത്യു സത്യബാബുവിന്റെ മരണത്തിൽ അനുശോചിച്ച് രാജ്യം

വിടവാങ്ങിയത് ബാസ്‌ക്കറ്റ് ബോളിൽ ഇന്ത്യയെ അനേകം നേട്ടങ്ങളിലേക്ക് നയിച്ച അതുല്യ പ്രതിഭ; ഇന്ത്യയുടെ ബാസ്‌കറ്റ്‌ബോൾ ടീം മുൻ ക്യാപ്റ്റനായ മാത്യു സത്യബാബുവിന്റെ മരണത്തിൽ അനുശോചിച്ച് രാജ്യം

സ്വന്തം ലേഖകൻ

ചെന്നൈ: ഇന്ത്യയുടെ ബാസ്‌കറ്റ്‌ബോൾ ടീം മുൻ ക്യാപ്റ്റൻ പി. മാത്യു സത്യബാബു (78) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വാർദ്ധക്യ സഹജമായ അഅസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 1970-ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ബാസ്‌കറ്റ് ബോൾ ടീമിനെ നയിച്ച മാത്യു സത്യബാബു ആന്ധ്രാ സ്വദേശിയാണ്. മൂന്ന് ഏഷ്യൻ ബാസ്‌കറ്റ് ബോൾ ചാമ്പ്യൻഷിപ്പുകളിൽ (1967, '69, '70) രാജ്യത്തിനുവേണ്ടി കളിച്ചു.

വോളിബോൾ താരമായിരുന്ന സത്യബാബു പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ(ഐ.സി.എഫ്.) ജോലി ലഭിച്ചശേഷമാണ് ബാസ്‌കറ്റ് ബോളിലേക്ക് തിരിഞ്ഞത്. 1962-'64 കാലഘട്ടത്തിൽ ആന്ധ്രയ്ക്കുവേണ്ടി ദേശീയ വോളിബോൾ ചാന്പ്യൻഷിപ്പുകളിൽ കളിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയ്ക്കുവേണ്ടിയും കളിച്ചു. ഇന്ത്യൻ റെയിൽവേ, ഇന്ത്യൻ ബാങ്ക് ബാസ്‌കറ്റ്ബോൾ ടീമുകളുടെ പരിശീലകനായും പ്രവർത്തിച്ചു.

ഭാര്യ: ജോണെ മാത്യു. തമിഴ്‌നാട് ബാസ്‌കറ്റ്ബോൾ താരങ്ങളായ സീബ, ജോൺസൺ എന്നിവരും നെറോലയുമാണ് മക്കൾ. ശവസംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചെന്നൈയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP