Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളുടെ പിറന്നാളിന് ക്ഷണിച്ച് വരുത്തി 20ഓളം കുട്ടികളെയും സ്ത്രീകളെയും ബന്ദിയാക്കി;അനുനയിപ്പിക്കാൻ വന്ന അയൽവാസിക്കുനേരെ വെടിയുതിർത്തു; പൊലീസിന് നേർക്കും വെടിയും നാടൻബോംബ് എറിയലും; മൂന്ന് പൊലീസുകാർക്കും ഒരു ഗ്രാമവാസിക്കും പരിക്ക്; രാത്രി വൈകിയും സ്ത്രീകളും കുട്ടികളും പ്രതിയുടെ കസ്റ്റഡിയിൽ; സൈക്കോ ക്രിമിനലായ കൊലക്കേസ് പ്രതിയെ തളയ്ക്കാൻ ഭീകരവിരുദ്ധ സേനയും രംഗത്ത്; സുഭാഷ് ഗൗതമിന്റെ ചെയ്തികളിൽ യു പി മുൾമുനയിൽ

മകളുടെ പിറന്നാളിന് ക്ഷണിച്ച് വരുത്തി 20ഓളം കുട്ടികളെയും സ്ത്രീകളെയും ബന്ദിയാക്കി;അനുനയിപ്പിക്കാൻ വന്ന അയൽവാസിക്കുനേരെ വെടിയുതിർത്തു; പൊലീസിന് നേർക്കും വെടിയും നാടൻബോംബ് എറിയലും; മൂന്ന് പൊലീസുകാർക്കും ഒരു ഗ്രാമവാസിക്കും പരിക്ക്; രാത്രി വൈകിയും സ്ത്രീകളും കുട്ടികളും പ്രതിയുടെ കസ്റ്റഡിയിൽ; സൈക്കോ ക്രിമിനലായ കൊലക്കേസ് പ്രതിയെ തളയ്ക്കാൻ ഭീകരവിരുദ്ധ സേനയും രംഗത്ത്; സുഭാഷ് ഗൗതമിന്റെ ചെയ്തികളിൽ യു പി മുൾമുനയിൽ

മറുനാടൻ ഡെസ്‌ക്‌

 ഫറൂഖ്ബാദ്: ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലെ മൊഹമ്മദാബാദിൽ 20 കുട്ടികളെ കൊലക്കേസ് പ്രതി ബന്ദികളാക്കി. കുട്ടികൾക്കു പുറമേ സ്ത്രീകളും ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. കൊലക്കേസ് പ്രതിക്ക് പുറമെ മദ്യപാനി കൂടിയാണ് ഇയാളെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മകളുടെ പിറന്നാളിന് ക്ഷണിച്ച് വരുത്തിയ ശേഷമാണ് 20ഓളം കുട്ടികളെയും സ്ത്രീകളെയും ഇയാൾ ബന്ദിയാക്കിയത്.

പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയായ സുഭാഷ് ഗൗതമാണ് തന്റെ ഭാര്യയും കുട്ടികളും ഉൾപ്പടെയുള്ളവരെ ബന്ദികളാക്കിയതെന്നാണ് വിവരം. ഗ്രാമവാസിയായ സതീഷ് ചന്ദ്ര, സുഭാഷിനോട് സംസാരിക്കാൻ വീട്ടിലേക്ക് ചെന്നെങ്കിലും ഇയാൾ വെടിയുതിർത്തു. കാലിന് വെടിയേറ്റ സതീഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എംഎൽഎയോടും എസ്‌പിയോടും വീട്ടിലേക്ക് എത്താനാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ഥലത്ത് എത്തിയ പൊലീസിന് നേർക്കും ഇയാൾ വെടിയുതിർക്കുകയും നാടൻബോംബ് എറിയുകയും ചെയ്തു. മൂന്ന് പൊലീസുകാർക്കും ഒരു ഗ്രാമവാസിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. എസ്‌പി സ്ഥലത്തെത്തിയിട്ടുണ്ട്. നാല് മണിക്കൂറിലേറെയായി ഇയാൾ കുട്ടികളെയടക്കം ബന്ദികളാക്കിയിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയും കാൻപൂർ മേഖലാ ഐജി ഒ.പി.സിങ്ങിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി. ഇയാളെ അനുനയിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാൻ ശ്രമം തുടരുകയാണ്. ബന്ദികളാക്കപ്പെട്ടവരെ സുരക്ഷിതമായി മോചിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ജനപ്രതിനിധി നാഗേന്ദ്ര സിങ് ഇയാളെ അനുനയിപ്പിക്കാൻ ശ്രമം തുടരുകയാണെന്നും ഒ.പി. സിങ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP