Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരാച്ചാർ പവൻ ജല്ലാദ് തീഹാർ ജയിലിലെത്തി; ഫെബ്രുവരി ഒന്നിന് നടക്കേണ്ട നാലുപ്രതികളുടെയും വധശിക്ഷയുടെ ഡമ്മി പരീക്ഷണം നാളെ

ആരാച്ചാർ പവൻ ജല്ലാദ് തീഹാർ ജയിലിലെത്തി; ഫെബ്രുവരി ഒന്നിന് നടക്കേണ്ട നാലുപ്രതികളുടെയും വധശിക്ഷയുടെ ഡമ്മി പരീക്ഷണം നാളെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ആരാച്ചാർ തീഹാർ ജയിലിലെത്തി. ഇന്ന് ജയിലിലെത്തി റിപ്പോർട്ട് ചെയ്ത പവൻ ജല്ലാദ് നാളെ ഡമ്മി പരീക്ഷണം നടത്തും. ഫെബ്രുവരി ഒന്നിനാണ് കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച പവൻ ജല്ലാദ് ജയിലിനുള്ളിൽ ഡമ്മി പരീക്ഷണം നടത്തുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് വിനയ് ശർമ്മ, അക്ഷയ് താക്കൂർ, പവൻ ഗുപ്ത, മുകേഷ് സിങ് എന്നീ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. അതേസമയം വധശിക്ഷ നടപ്പാക്കുന്നതിൽ സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ട് അക്ഷയ് താക്കൂർ ഡൽഹി പട്യാല ഹൗസ് കോടതിയിൽ വ്യാഴാഴ്ച ഹർജി നൽകിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കരുതെന്നും പ്രതികൾക്ക് ഇനിയും നിയമപരമായ അവകാശങ്ങളുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജി.

നിർഭയ പ്രതികളുടെ ശിക്ഷ നടപ്പാക്കാൻ തയ്യാറാണെന്നും പ്രതികളെ തൂക്കിലേറ്റുന്നതിൽ മനസ്താപമില്ലെന്നും നേരത്തെ ആരാച്ചാർ പവൻ ജല്ലാദ് വ്യക്തമാക്കിയിരുന്നു. നാല് പ്രതികളും വധശിക്ഷ അർഹിക്കുന്നവരാണെന്നും ഇതുപോലുള്ള ക്രൂരകൃത്യങ്ങൾക്ക് വധശിക്ഷ തന്നെയാണ് മറുപടിയെന്നും പവൻ ജല്ലാദ് തുറന്ന് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP