Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീട്ടിൽ എല്ലാവരും കൊറോണ ബാധിച്ച് ആശുപത്രിയിൽ; സെറിബ്രൽ പാൾസി ബാധിച്ച പതിനേഴുകാരൻ ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തോട് മല്ലടിച്ചത് ആറു നാൾ; യാൻ ചെങിന്റെ ദാരുണ മരണത്തിൽ കണ്ണീരോടെ ലോകം

വീട്ടിൽ എല്ലാവരും കൊറോണ ബാധിച്ച് ആശുപത്രിയിൽ; സെറിബ്രൽ പാൾസി ബാധിച്ച പതിനേഴുകാരൻ ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തോട് മല്ലടിച്ചത് ആറു നാൾ; യാൻ ചെങിന്റെ ദാരുണ മരണത്തിൽ കണ്ണീരോടെ ലോകം

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടർന്നുള്ള മരണങ്ങൾക്ക് പിന്നാലെ ലോകത്തെ കണ്ണീരിലാഴ്‌ത്തി പതിനേഴുകാരന്റെ ദാരുണ മരണം. യാൻ ചെങ് എന്ന സെറിബ്രൽ പാൾസി ബാധിച്ച പതിനേഴുകാരൻ മരിച്ചതുകൊറോണ വൈറസ് ബാധിച്ചല്ലെങ്കിലും കൊറോണ ബാധയുടെ ഇരയാണ് ഈ ബാലനും. റൂറൽ ഹൂബേയ് പ്രവിശ്യയിലെ സെറിബ്രൽ പൾസി ബാധിതനായ 17 വയസുകാരൻ വീട്ടിനുള്ളിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെയാണ് മരിച്ചത്.

ആറുദിവസത്തോളം ആരും പരിചരിക്കാനില്ലാതെ വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞ യാനിന് ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചില്ലെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. 17-കാരനായ യാൻ ചെങ് പിതാവിനും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ 49-കാരനായ പിതാവിനെയും 11 വയസ്സുള്ള ഇളയ സഹോദരനെയും ദിവസങ്ങൾക്ക് മുമ്പ് കൊറോണ വൈറസ് ബാധ സംശയെത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് യാൻ ചെങ് വീട്ടിൽ ഒറ്റയ്ക്കായത്.

യാൻ ചെങും കുടുംബവും ജനുവരി 17-ന് പുതുവത്സരാഘോഷങ്ങൾക്കായി വുഹാനിന് സമീപത്തെ ടൗൺഷിപ്പിലേക്ക് പോയിരുന്നു. ഇവിടെനിന്ന് തിരിച്ചെത്തിയതിന് പിന്നാലെ യാനിന്റെ പിതാവിന് കടുത്ത പനി ആരംഭിച്ചു. സഹോദരനും വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായി. ഇതോടെയാണ് അധികൃതർ ഇരുവരെയും ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റിയത്. എന്നാൽ ഇതിനിടെ യാൻ ചെങ്ങിനെ ആരും ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ബെയ്ജിങ് യൂത്ത് ഡെയ്ലിയെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോർട്ട്. അതേസമയം, സംഭവത്തിൽ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP