Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എന്റെ അവസാന യാത്രയിൽ എന്നെ കാവിയിൽ പൊതിഞ്ഞ് ജയ്ശ്രീറാം എന്ന് ഉച്ചത്തിൽ വിളിക്കണം; നിങ്ങൾക്ക് സ്വാതന്ത്ര്യം തരാനായി ഞാൻ വരുന്നു..ഷഹീൻ ബാഗ് കളി കഴിഞ്ഞു': ജാമിയ മിലിയ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കും മുമ്പ് 19 കാരൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് പ്രകോപനപരമായ പോസ്റ്റുകൾ; ഇയാൾ ഗ്രേറ്റർ നോയിഡ സ്വദേശിയായ രാംഭഗത്ത് ഗോപാൽ ശർമ; പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാത്ത ഡൽഹി പൊലീസിനെതിരെ സോഷ്യൽ മീഡിയ

'എന്റെ അവസാന യാത്രയിൽ എന്നെ കാവിയിൽ പൊതിഞ്ഞ് ജയ്ശ്രീറാം എന്ന് ഉച്ചത്തിൽ വിളിക്കണം; നിങ്ങൾക്ക് സ്വാതന്ത്ര്യം തരാനായി ഞാൻ വരുന്നു..ഷഹീൻ ബാഗ് കളി കഴിഞ്ഞു': ജാമിയ മിലിയ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കും മുമ്പ് 19 കാരൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് പ്രകോപനപരമായ പോസ്റ്റുകൾ; ഇയാൾ ഗ്രേറ്റർ നോയിഡ സ്വദേശിയായ രാംഭഗത്ത് ഗോപാൽ ശർമ; പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാത്ത ഡൽഹി പൊലീസിനെതിരെ സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജാമിയ മിലിയയിൽ വിദ്യാർത്ഥികൾക്ക് നേരേ അജ്ഞാതനായ അക്രമി ഡൽഹി പൊലീസ് നോക്കി നിൽക്കെ വെടിയുതിർത്തതാണ് സോഷ്യൽ മീഡിയിലെ മുഖ്യ ചർച്ചാവിഷയം. ആരാണീ അജ്ഞാതൻ എന്നാണ് എല്ലാവരും ചോദിക്കുന്നത്? തോക്കും ചുഴറ്റി ഇതാണ് നിങ്ങളുടെ സ്വാതന്ത്ര്യം എന്നാക്രോശിച്ച് കൊണ്ട് എത്തിയത് രാംഭക്ത് ഗോപാൽ എന്ന വ്യക്തിയാണ്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ തോക്കും വീശി നടന്നുവരുന്നത് കണ്ടിട്ടും ഡൽഹി പൊലീസ് നോക്കി നിന്നതാണ് എല്ലാവരും ചോദ്യം ചെയ്യുന്നത്. വെടിയേറ്റ കശ്മീരി വിദ്യാർത്ഥിയുടെ നില ഗുരുതരമല്ലെങ്കിലും, അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ എന്നാണ് മുതിർന്ന മാധ്യമപ്രവർത്തകരും, ആക്റ്റിവിസ്റ്റുകളും രാഷ്ടീയക്കാരും, വിദ്യാർത്ഥികളും ചോദിക്കുന്നത്. ഡൽഹി പൊലീസ് കേന്ദ്രസർക്കാരിന്റെ കീഴിലായതുകൊണ്ട് തന്നെ ഉത്തരവാദിത്വം അവർക്കാണെന്നും ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്നും എഎപിയും കോൺഗ്രസും ആവശ്യപ്പെട്ടു.

വെടിവയ്പിന് ശേഷം പൊലീസ് കസ്റ്റഡിയിൽ എടുക്കവേയാണ് തന്റെ പേര് രാംഭക്ത് ഗോപാൽ എന്നാണെന്ന് അക്രമി വെളിപ്പെടുത്തിയത്. ജാമിയ വെടിവയ്പിന് മുമ്പ് ഇയാൾ ഫേസ്‌ബുക്കിൽ പലവട്ടം ലൈവ് വന്നിരുന്നു. ഒരു പോസ്റ്റിൽ ഇയാൾ പറയുന്നത് 'ആസാദി ഡേ രഹ ഹു'- നിങ്ങൾക്ക് സ്വാതന്ത്ര്യം തരാനായി ഞാൻ വരുന്നുണ്ട്. പൗരത്വ നിയമഭേദഗതിവിരുദ്ധ പ്രക്ഷോഭം നടത്തുന്നവർക്കെതിരെയാണ് ഇയാൾ പോസ്റ്റിട്ടത്. മറ്റൊരു പോസ്റ്റിൽ- ഷഹീൻബാഗ് ഖേൽ ഖതം-ഷഹീൻ ബാഗ് കളി കഴിഞ്ഞു എന്നും പറയുന്നു. എന്റെ അവസാനത്തെ യാത്രയിൽ എന്നെ കാവിയിൽ പൊതിയണം...ജയ് ശ്രീറാം എന്ന് ഉച്ചത്തിൽ വിളിക്കണം, ഇയാളുടെ മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റ്. ഏതായാലും ജാമിയ മിലിയ വിദ്യാർത്ഥികൾക്ക് നേരേ വെടിയുതിർക്കണമെന്ന് ഇയാൾ നേരത്തെ ആലോചിച്ച് ഉറപ്പിച്ചിരുന്നുവെന്ന് വേണം കരുതാൻ. ഏതായാലും ഡൽഹി പൊലീസ് ഒടുവിൽ ഇയാളുടെ പേരും വിലാസവും പുറത്തുവിട്ടു. 19 കാരനായ രാം ഭഗത്ത് ഗോപാൽ ശർമ യുപി ഗ്രേറ്റർ നോയിഡയിലെ ജേവാർ സ്വദേശിയാണ്. ന്യൂഫ്രണ്ട്‌സ് കോളനി പൊലീസ് സ്റ്റേഷനിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം, പരിക്കേറ്റ മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥി ഷദബ് നജറിന്റെ ഇടതുകൈക്കാണ് വെടിയേറ്റത്. ഹോളി ഫാമിലി ആശുപത്രിയിൽ ആദ്യം കൊണ്ടുപോയതിന് ശേഷം എയിംസ് ട്രോമാ കെയറിലാക്കി. എന്നാൽ, പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോകാനോ, ബാരിക്കേഡുകൾ തുറന്നുകൊടുക്കാനോ ഡൽഹി പൊലീസ് തയ്യാറില്ല എന്നതും വിചിത്രമാണ്. ഷദബ് നജർ ബാരിക്കേഡ് ചാടിക്കടന്നാണ് ഒടുവിൽ ആശുപത്രിയിലേക്ക് പോയത്.

കൈയിൽ തോക്കു ചുഴറ്റിക്കൊണ്ട് യേ ലോ ആസാദി ( ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം) ഹിന്ദുസ്ഥാൻ സിന്ദാബാദ്..ഡൽഹി പൊലീസ് സിന്ദാബാദ് എന്ന് രാം ഭഗത്ത് ഗോപാൽ ശർമ ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. വിദ്യാർത്ഥികൾ രാജ്ഘട്ടിലേക്ക് മാർച്ച് നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിന്റെ വീഡിയോ എഎൻഐ അടക്കമുള്ള വാർത്താ ഏജൻസികൾ പുറത്തു വിട്ടിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവർക്കു നേരെ ബിജെപി നേതാക്കൾ വ്യാപകമായി വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. കേന്ദ്രമന്ത്രി അരുരാഗ് താക്കുർ വഞ്ചകരെ വെടിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് റാലിയിൽ മുദ്രാവാദ്യം വിളിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് വിദ്യാർത്ഥികൾക്കു നേരെ അക്രമി വെടിയുതിർക്കുന്നത്.ഗോലി മാരോ സാലോം കോ എന്നാണ് അരുനാഗ് ഠാക്കൂർ റാലിയിൽ വിളിച്ചുപറഞ്ഞത്. ഠാക്കൂറിനെതിരെ 72 മണിക്കൂർ തിരഞ്ഞെടുപ്പ് പ്രവർത്തന നിരോധനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻഉത്തരവിട്ടിരിക്കുന്നത്.

 

.ഡിസംബർ 15 ന് ഡൽഹി പൊലീസ് ജാമിയ ക്യാമ്പസിൽ കടന്നുകയറി നടത്തിയ അതിക്രമത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പരിക്കേറ്റിരുന്നു, നാല് ഡിടിസി ബസുകൾ, 100 സ്വകാര്യ വാഹനങ്ങൾ, 10 പൊലീസ് ബൈക്കുകൾ എന്നിവ നശിപ്പിക്കപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP