Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഒരു സഹപാഠി അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരന്റെ ഭാര്യയും ആയിട്ടുണ്ടായിരുന്ന ബന്ധത്തെ പറ്റി പറഞ്ഞിട്ടുണ്ട്... പ്രായത്തിന്റെ കൂടുതൽ പറഞ്ഞു പുച്ഛിച്ചു കടന്നു പോയ ബന്ധങ്ങളുണ്ടാക്കുന്ന നോവ് ഒട്ടനവധി സ്ത്രീകൾ പറയാറുണ്ട് എന്നും സൈക്കോളജിസ്റ്റ് കല; യുവാക്കൾക്ക് മദ്ധ്യവയസ്‌കരായ സ്ത്രീകളിൽ താൽപര്യം കൂടുന്നതിനു പിന്നിലെ മനഃശാസ്ത്രം വ്യക്തമാക്കി ഫേസ്‌ബുക്ക് പോസ്റ്റ്

'ഒരു സഹപാഠി അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരന്റെ ഭാര്യയും ആയിട്ടുണ്ടായിരുന്ന ബന്ധത്തെ പറ്റി പറഞ്ഞിട്ടുണ്ട്... പ്രായത്തിന്റെ കൂടുതൽ പറഞ്ഞു പുച്ഛിച്ചു കടന്നു പോയ ബന്ധങ്ങളുണ്ടാക്കുന്ന നോവ് ഒട്ടനവധി സ്ത്രീകൾ പറയാറുണ്ട് എന്നും സൈക്കോളജിസ്റ്റ് കല; യുവാക്കൾക്ക് മദ്ധ്യവയസ്‌കരായ സ്ത്രീകളിൽ താൽപര്യം കൂടുന്നതിനു പിന്നിലെ മനഃശാസ്ത്രം വ്യക്തമാക്കി ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

യുവാക്കൾക്ക് മദ്ധ്യവയസ്‌കരായ സ്ത്രീകളിൽ താൽപര്യം കൂടുന്നതിനു പിന്നിലെ മനഃശാസ്ത്രം എന്തെന്ത് വ്യക്തമാക്കുകയാണ് കൗൺസിലിങ് സൈക്കോളജിസ്റ്റ് കല. പ്രണയത്തിനു പ്രായം ഒരു പ്രശ്‌നം അല്ല. മനസല്ലേ, അതൊരു അത്ഭുതപ്രതിഭാസമാണ് എന്ന് അവർ ഫേസ്‌ബുക്കിൽ കുറിച്ചു. മുറ തെറ്റിയ ബന്ധങ്ങൾക്ക് ആഴം കൂടുമെന്നു പറഞ്ഞ പോലെ ഒരു സഹപാഠി അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരന്റെ ഭാര്യയും ആയിട്ടുണ്ടായിരുന്ന ബന്ധത്തെ പറ്റി പറഞ്ഞിട്ടുണ്ട് എന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

Maam... What is the psychology behind younger men attracted to older women...? ഇന്ന് എനിക്കു inboxil വന്ന ഒരു ചോദ്യമാണ്..

ചോദ്യം പുരുഷന്റെ ആകാം, സ്ത്രീയുടെ ആകാം )
ഞാൻ ഇത് ഇവിടെ വെയ്ക്കുന്നു..
തമാശ അല്ല..
വിദഗ്ദ്ധരാണ് നമ്മുടെ കൂട്ടുകാർ..
ഈ ചോദ്യത്തിന് പുരുഷന്മാരായ കൂട്ടുകാരിൽ നിന്നും ഉത്തരം പ്രതീഷിക്കുന്നു..
Is it only for sex?
( വിശദമായി എന്റെ അഭിപ്രായം ഞാൻ പോസ്റ്റ് പിന്നെ ഇടാം )=====================ഒരു പുരുഷൻ, അവൻ സ്‌നേഹിച്ച, കാമിച്ച സ്ത്രീ ഉപേക്ഷിച്ചു പോയാൽ എത്ര മാത്രം തകരുമെന്ന് ഞാനറിഞ്ഞത് ഒരു കേസിൽ തന്നെയാണ്..
വിവാഹിതയായ അവർ, ഏതാണ്ട് രണ്ടു വർഷത്തോളം അവിവാഹിതനായ അവന്റെ കാമുകി ആയി, ശരീരവും മനസ്സും പങ്ക് വെച്ചു,
ഒടുവിൽ കുറ്റബോധം തോന്നുന്നു എന്നൊരു ഒറ്റവാക്കിൽ ബന്ധം അവസാനിപ്പിച്ചു..
മാസങ്ങൾ എടുത്തു അയാളൊന്നു നേരെ ആകാൻ..
മറ്റൊരു വിവാഹം കഴിച്ചു എങ്കിലും അയാളുടെ മനസ്സും ജീവിതവും ഇന്നും പരിപൂർണ്ണമായും ശെരി ആയിട്ടില്ല.
ഉദ്യോഗം പലതും നേടിയെങ്കിലും ഒന്നിലും വിജയിക്കാനോ ഉറച്ചു നിൽക്കാനോ പറ്റിയിട്ടില്ല. മുറ തെറ്റിയ ബന്ധങ്ങൾക്ക് ആഴം കൂടുമെന്നു പറഞ്ഞ പോലെ ഒരു സഹപാഠി അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരന്റെ ഭാര്യയും ആയിട്ടുണ്ടായിരുന്ന ബന്ധത്തെ പറ്റി പറഞ്ഞിട്ടുണ്ട്..
ആ സ്ത്രീയോളം അവനിന്നും ഉള്ളിൽ സ്‌നേഹിക്കുന്ന, മറ്റൊരു സ്ത്രീ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം..
അത്രയേറെ അവനെ സ്വാധീനിച്ചു. അവരുടെ ലാളനയും രതിയും അവന്റെ ജീവിതത്തിന്റെ മറക്കാൻ പറ്റാത്ത അദ്ധ്യായം ആണെന്ന് പറയുമായിരുന്നു..
ജീവിതം മറ്റൊരു തരത്തിൽ ചിന്തിക്കാൻ പ്രാപ്തനാക്കിയ ഒരാളെന്ന് ആരാധനയോടെ എത്ര വർഷം കഴിഞ്ഞും അവൻ പറയുന്നു.. !മറ്റൊരു സ്ത്രീ, അവരുടെ മകളുടെ സഹപാഠി ആണ് അവരുടെ കാമുകനെന്ന് അറിഞ്ഞപ്പോൾ,
ഉള്ളിൽ നുരഞ്ഞു വന്ന വെറുപ്പ് ഒതുക്കാൻ പാടുപെട്ടു..
കൂസലില്ലാതെ, അവർ ആ ബന്ധത്തെ കുറിച്ചു പറഞ്ഞു..
പിന്നെ ഓർത്തു..
ഞാനെന്ന കൗൺസിലർ എന്തിനു
അവരോടു എന്തിനു ദേഷ്യം വരണം !?
അതവരുടെ മനസ്സിന്റെ താളം..
അവരെ വിധിക്കാൻ എനിക്കെന്ത് അവകാശം..
തുറന്ന മനസ്സോടെ ഞാനിന്നും അവരെ കേൾക്കാറുണ്ട്.. വ്യക്തിപരമായി പറഞ്ഞാൽ കൗമാരകാലം മുതൽക്കേ എന്റെ സ്വപ്നത്തിൽ എന്നെക്കാളേറെ പക്വതയും പ്രായവും ഉള്ള പുരുഷനോടായിരുന്നു ആകർഷണം..
വിവാഹജീവിതത്തിലെ പരാജയത്തിന് ആ മനോഭാവവും പ്രധാനമായ ഒരു കാരണമായിരുന്നു..
വൈകാരികമായി
ആശ്രയിക്കാൻ ഒരാൾ ആയിരുന്നു എന്റെ സ്വപ്നം..
അതൊരു പ്രാർത്ഥന ആയിരുന്നു..
വിരൽ തുമ്പിൽ തൂങ്ങി നടക്കാനും സ്‌നേഹിക്കാനും പ്രണയിക്കാനും ബഹുമാനിക്കാനും പറ്റണം.
പരിഭവങ്ങൾ നെറ്റിയിലൊരു മുത്തം കൊണ്ട് തുടച്ചു മാറ്റുന്നവൻ. .
സ്വാഭാവികമായും ഉള്ളിലെ കള്ളത്തരങ്ങൾക്കു ഇപ്പോഴും ആകർഷണവും ഭ്രാന്തൻ പ്രണയമൊക്കെ, എന്നെക്കാളേറെ പാകത തോന്നുന്ന വ്യക്തിയോട് ആകും എന്റെ പ്രായത്തിൽ തൊട്ടു താഴെയുള്ള ഒരു സ്ത്രീ സുഹൃത്ത്,
അവരെ കണ്ടാൽ പകുതി പ്രായമേ തോന്നൂ..
അവരുടെ ഭാഷയിൽ പറഞ്ഞാൽ ഉടായിപ്പ് ആണേലും പയ്യന്മാർ ആണ് ജാങ്കോ കമ്പനി..
അവർ അത്തരം ബന്ധങ്ങൾക്ക് അത്രയും ഗൗരവം കൊടുക്കാറും ഇല്ല..
അടിപൊളി ആയിട്ടു നീങ്ങുന്നു..
അങ്ങനെ എത്രയോ പേരുണ്ട് ! എന്നാൽ,
ജീവിതത്തിന്റെ ഏതെങ്കിലും കാലത്ത്,
വന്നു കേറി ശരീരവും മനസ്സും ഒരേപോലെ ആസ്വദിച്ചു, ഒടുവിൽ
പ്രായത്തിന്റെ കൂടുതൽ പറഞ്ഞു പുച്ഛിച്ചു കടന്നു പോയ ബന്ധങ്ങളുണ്ടാക്കുന്ന നോവ് ഒട്ടനവധി സ്ത്രീകൾ പറയാറുണ്ട്..
സംഗതി അവിഹിതം ആയതുകൊണ്ട് പരാതിപ്പെടാനും വയ്യ..
സ്ത്രീകൾ ആണല്ലോ അവിടെ മോശക്കാർ ആകുക..
ദാമ്പത്യത്തിൽ കിട്ടാതെ പോകുന്ന കരുതലും പരിഗണയും അല്പകാലത്തേയ്ക്കു എങ്കിലും ഇത്തരം ബന്ധങ്ങളിൽ നിന്നും കിട്ടിയതിൽ അവർ സമാധാനിക്കാറുമുണ്ട്.. രതിച്ചേച്ചിയും പപ്പുവും ഒരു കാലത്തിന്റെ ഹരമായിരുന്നു..
ആ സിനിമ ഉണ്ടാക്കിയ ഓളം ചില്ലറയല്ല..
കാലം മാറിയെങ്കിലും, കൗമാരത്തിലും യവ്വനത്തിലും ആൺകുട്ടികൾ ഇന്നും അത്തരം ബന്ധങ്ങളിൽ ആകൃഷ്ടരാകാറുണ്ട്..
മുതിർന്ന പുരുഷനോട് ഉള്ളതിനേക്കാൾ,
സ്ത്രീകളും തങ്ങളേക്കാൾ ഇളയ ആണ്കുട്ടികളോട് അടുപ്പം കാണിക്കാറുമുണ്ട്..
ഞാനെന്ന ഭാവമില്ലാതെ വിട്ടുകൊടുക്കുന്നതിന്റെയും, പരിഭവവും പിണക്കങ്ങളും പകയിൽ നില്കുന്നില്ല എന്നതിന്റെയും ഒക്കെ കാരണമാകാം..
കുറുമ്പുകൾ കലർന്ന നിറമുള്ള ബന്ധം..
എത്ര സ്ത്രീകൾ ജീവിതത്തിൽ വന്നു പോയാലും കൗമാരത്തിന്റെ കാലങ്ങളിൽ ഉണ്ടായ ആ ബന്ധം ജീവിതാവസാനം വരെ ഒരു പുരുഷന്റെ നല്ല ഓർമ്മകളിൽ ഒന്നാകും..
വളരെ ബഹുമാനത്തോടെ ആ ബന്ധങ്ങളെ കുറിച്ച് സംസാരിക്കാൻ പറ്റുന്ന പുരുഷന്മാർ ഒരുപാടുണ്ട്..
ലൈംഗികത മാത്രമാണ് ബന്ധത്തിന്റെ ചേരുവകൾ എന്ന് പറയാൻ പറ്റില്ല..പണ്ടത്തെ കഥകൾ, കാലം ചെല്ലുമ്പോൾ സ്ത്രീകൾ അങ്ങനെ തുറന്നു പറയില്ല..
അതവരുടെ സ്വകാര്യമായ ഓർമ്മകൾ ആയി ഒടുങ്ങും..
എങ്ങനെ ആയാലും,
പ്രണയത്തിനു പ്രായം ഒരു പ്രശ്‌നം അല്ല..
മനസ്സല്ലേ, അതൊരു അത്ഭുതപ്രതിഭാസമാണ്...
രതിച്ചേച്ചിയും പപ്പുവും ഇന്നും എവിടെയൊക്കെയോ ഉണ്ട്..
സന്തോഷത്തോടെ, സമാധാനത്തോടെ അവരും ജീവിക്കട്ടെ..
വിവാഹം കഴിഞ്ഞിട്ടും ആ യക്ഷിയുടെ അടിമയാണ് ഭാർത്താവ് എന്ന് കരഞ്ഞു പറയുന്ന ഭാര്യമാരെ കാണാതെ പോകരുത്..
ന്യായം അവർക്കുമുണ്ട്...
ആ മനസ്സും കാണാതെ പോകരുത്..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP