Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ വൈറസ് ഇങ്ങു ഭാരതത്തിൽ എത്തും മുൻപ് എത്തും മുൻപ് തന്നെ ഹോമിയോയും യൂനാനിയിലും ആയുർവേദത്തിലും മരുന്ന് കണ്ടുപിടിച്ചു കളഞ്ഞു എന്നുള്ളത് അത്ഭുതം തന്നെ! ഒരു മടിയും കൂടാതെ നിരോധിക്കണം കപട ചികിത്സാരീതികളെ..കൊറോണ വൈറസ് രോഗം നിയന്ത്രണ വിധേയമാകുന്നത് വരെയെങ്കിലും: ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സുൾഫി നൂഹു എഴുതുന്നു

കൊറോണ വൈറസ് ഇങ്ങു ഭാരതത്തിൽ എത്തും മുൻപ് എത്തും മുൻപ് തന്നെ ഹോമിയോയും യൂനാനിയിലും ആയുർവേദത്തിലും മരുന്ന് കണ്ടുപിടിച്ചു കളഞ്ഞു എന്നുള്ളത് അത്ഭുതം തന്നെ! ഒരു മടിയും കൂടാതെ നിരോധിക്കണം കപട ചികിത്സാരീതികളെ..കൊറോണ വൈറസ് രോഗം നിയന്ത്രണ വിധേയമാകുന്നത് വരെയെങ്കിലും: ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സുൾഫി നൂഹു എഴുതുന്നു

ഡോ സുൽഫി നൂഹു

കൊറോണ വൈറസ് കാലഘട്ടത്തിൽ കപട ശാസ്ത്രങ്ങളെ നിരോധിക്കണം 

രോഗ്യ വകുപ്പ് മന്ത്രി ശ്രീ ഹർഷവർദ്ധൻ അറിയുന്നതിന്,

നോവൽ കൊറോണ വൈറസ് ചൈനയിലും മറ്റു ചില രാജ്യങ്ങളിലും പടർന്നുപിടിക്കുന്നത് ലോകത്തിലെ തന്നെ ആരോഗ്യ മേഖലയിലുമുള്ളവർ അതീവ ഗൗരവത്തോടെ കാണുന്ന സന്ദർഭമാണിതെന്ന് ഓർമ്മിപ്പിക്കേണ്ടതില്ലെന്നറിയാം

കൊറോണ വൈറസിനെതിരെ ആധുനികവൈദ്യശാസ്ത്രം വാക്‌സിൻ നിർമ്മിക്കുന്നതിന് പടിവാതിൽക്കലാണ് എന്ന് അറിയാമല്ലോ .കൊറോണാ വൈറസിന്റെ വിവിധ വശങ്ങളെക്കുറിച്ച് പരീക്ഷണനിരീക്ഷണങ്ങൾ തുടരുകയുമാണ്.

ചികിത്സാവിധികളിലും രോഗനിർണയത്തിനും പ്രതിരോധ മാർഗങ്ങളും ഒക്കെ നിമിഷം തോറും മാറ്റം വരുത്തിക്കൊണ്ട് വിവിധ ഗവേഷണ സംഘങ്ങൾ തുടർ പഠനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്

ഈ അവസരത്തിൽ നോവൽ വൈറസിനെ പ്രതിരോധിക്കാൻ യൂനാനിയും ഹോമിയോയുമുണ്ടെന്ന് വീമ്പിളക്കി കേന്ദ്ര സർക്കാരിന്റെ ചില വെബ്‌സൈറ്റുകൾ വിവരം നൽകിയതായി ശ്രദ്ധയിൽ പെടുന്നു .

ഇത്തരം കപട ചികിത്സ വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് രാഷ്ട്രീയപരമായ ബാധ്യതയാണ് എന്ന് ഊഹിക്കാൻ കഴിയും.

എന്നിരുന്നാലും ഒരു പുതിയ പാൻഡെമിക്കിന്റെ വക്കത്ത് ലോകം നിൽക്കുമ്പോൾ കപടശാസ്ത്രം നൽകുന്നതിൽ നിന്നും ധൈര്യപൂർവ്വം മാറി നിൽക്കണം.

മറ്റ് രാജ്യങ്ങളെല്ലാം ഇത്തരം കപട ശാസ്ത്രങ്ങളെ തള്ളിക്കളഞ്ഞു കൊണ്ടിരിക്കുമ്പോൾ അത് ഭാരതത്തിലും ചെയ്യുവാൻ ആർജ്ജവം കാണിക്കേണ്ടതാണ് എന്നുള്ളത് നിസ്സംശയം പറയാം.

ഒരു മടിയും കൂടാതെ നിരോധിക്കണം കപട ചികിത്സാരീതികളെ ,കൊറോണ വൈറസ് രോഗം നിയന്ത്രണ വിധേയമാകുന്നത് വരെയെങ്കിലും.

അത് താങ്കളുടെയും താങ്കളുടെ മന്ത്രിസഭയുടെയും ഭാരതത്തിന്റെയും യശസ്സ് കൂട്ടുക മാത്രമേ ഉള്ളൂ.

കപട ചികിത്സാരീതികൾ തൽക്കാലം അവിടെ നിൽക്കട്ടെ

കൊറോണ വൈറസ് ഇങ്ങു ഭാരതത്തിൽ എത്തും മുൻപ് എത്തും മുൻപ് തന്നെ ഹോമിയോയും യൂനാനിയിലും ആയുർവേദത്തിലും മരുന്ന് കണ്ടുപിടിച്ചു കളഞ്ഞു എന്നുള്ളത് അത്ഭുതം തന്നെ

ഏതാനും കൊല്ലങ്ങൾക്കു മുമ്പ് സാർസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ ഞങ്ങൾക്ക് പ്രതിരോധം മരുന്നുണ്ട് എന്ന് ചിലർ വീമ്പ് പറഞ്ഞത് ഓർക്കുന്നു.

ഏതാണ്ട് ഒന്നര ദശാബ്ദം മുൻപ് ഇങ്ങ് തലസ്ഥാനത്ത് ഡെങ്കിപ്പനി പടർന്നു പിടിച്ചപ്പോൾ അതിനും പ്രതിരോധ മരുന്നുണ്ട് എന്ന് വീമ്പിളക്കി കളഞ്ഞു ഒരു വിഭാഗം.

എന്നിട്ട് എന്തായി എന്നുള്ളത് ചരിത്രം

ഇത്തരം ഗീർവാണങ്ങൾ കേരളത്തിലെ ഭാരതത്തിലെ ചികിത്സാ രംഗം പൊതുസമൂഹം നിരവധി തവണ കണ്ടിട്ടുണ്ട്.

എന്നാൽ പകർച്ചവ്യാധി സംക്രമണ കാലത്ത് ഭാരതത്തിലെ ഒരാളെയൊങ്കിലും ഇത്തരം ചികിത്സയ്ക്ക് വിധേയമാക്കുന്നതുകൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാണ്.

ഞാനും അങ്ങയും പഠിച്ച ശാസ്ത്രം, നൈതികത ,അങ്ങയെ അതിന് അനുവദിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പാണ്.

ഡോ സുൽഫി നൂഹു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP