Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കിയ കെ എം ബഷീർ വീണ്ടും ഇടത് വേദിയിൽ; ഐ.എൻ.എൽ പ്രസിഡണ്ട് നടത്തുന്ന ഉപവാസസമരത്തിൽ പങ്കെടുത്ത ബഷിർ പൗരത്വ നിയമ വിരുദ്ധ പ്രതിഷേധങ്ങളിൽ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുമെന്ന് ആവർത്തിച്ചു രംഗത്ത്

മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കിയ കെ എം ബഷീർ വീണ്ടും ഇടത് വേദിയിൽ; ഐ.എൻ.എൽ പ്രസിഡണ്ട് നടത്തുന്ന ഉപവാസസമരത്തിൽ പങ്കെടുത്ത ബഷിർ പൗരത്വ നിയമ വിരുദ്ധ പ്രതിഷേധങ്ങളിൽ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുമെന്ന് ആവർത്തിച്ചു രംഗത്ത്

സ്വന്തം ലേഖകൻ

കോഴിക്കോട്: ഇടതു മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തതിന് മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കിയ കെ.എം ബഷീർ വീണ്ടും ഇടതു വേദിയിൽ. ഐ.എൻ.എൽ പ്രസിഡന്റ് നടത്തുന്ന ഉപവാസ സമരത്തിലാണ് ബഷീർ പങ്കെടുക്കുന്നത്. പൗരത്വ നിയമവിരുദ്ധ പ്രതിഷേധങ്ങളിൽ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുമെന്നും ഐഎൻഎല്ലിൽ ചേരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ബഷീർ പറഞ്ഞു.

ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന കെ.എം. ബഷീർ റിപ്പബ്ലിക് ദിനത്തിൽ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബഷീറിനെ പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. പൗരത്വ നിയമത്തിനെതിരായി എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയിൽ യു.ഡി.എഫ് നേതാക്കൾ പങ്കെടുത്തത് വിവാദമാക്കേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ബഷീറിനെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ ഇന്ത്യൻ പൗരനെന്ന നിലയിലുള്ള കടമയാണ് താൻ നിറവേറ്റിയതെന്നാണ് കെ.എം ബഷീർ മനുഷ്യ ചങ്ങലയിൽ പങ്കെടുത്തതിനെ പറ്റി നേരത്തെ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP