Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രസ് ക്ലബ്ബിൽ കടവിൽ റഷീദിന് കൈ കൊടുത്ത് പിരിഞ്ഞ ശേഷം നടന്ന സംഭവങ്ങളിൽ ഗൂഢാലോചനയെന്ന് ടി.പി.സെൻകുമാർ; ഏഷ്യാനെറ്റ് ന്യൂസിലെ പി.ജി.സുരേഷ് കുമാറിനും കലാപ്രേമിയിലെ കടവിലിനുമെതിരെ കേസെടുത്ത് കന്റോൺമെന്റ് പൊലീസ്; കുറ്റങ്ങൾ ചുമത്തിയത് ഗൂഢാലോചനയ്ക്കും ഭീഷണിക്കും

പ്രസ് ക്ലബ്ബിൽ കടവിൽ റഷീദിന് കൈ കൊടുത്ത് പിരിഞ്ഞ ശേഷം നടന്ന സംഭവങ്ങളിൽ ഗൂഢാലോചനയെന്ന് ടി.പി.സെൻകുമാർ; ഏഷ്യാനെറ്റ് ന്യൂസിലെ പി.ജി.സുരേഷ് കുമാറിനും കലാപ്രേമിയിലെ കടവിലിനുമെതിരെ കേസെടുത്ത് കന്റോൺമെന്റ് പൊലീസ്; കുറ്റങ്ങൾ ചുമത്തിയത് ഗൂഢാലോചനയ്ക്കും ഭീഷണിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ ഡിജിപി ടി.പി. സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരേ കേസ്. പി.ജി സുരേഷ് കുമാർ, കടവിൽ റഷീദ് എന്നിവർക്കെതിരേയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഗൂഢാലോചന, ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടന്ന പത്രസമ്മേളനവുമായി ബന്ധപ്പെട്ടു തനിക്കെതിരേ ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടി മുൻ ഡിജിപി ടി.പി. സെൻകുമാർ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കു ദിവസങ്ങൾക്കു മുമ്പ് പരാതി നൽകിയിരുന്നു. വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനായ റഷീദ് കടവിലുമായി തർക്കമുണ്ടായിരുന്നു. എന്നാൽ, അവസാനം കൈകൊടുത്താണു പിരിഞ്ഞത്. ഇതിനു ശേഷം നടന്ന സംഭവങ്ങളിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണു പരാതിയിൽ പറയുന്നത്.

വാർത്താസമ്മേളനത്തിനിടെ പ്രസ് ക്ലബിൽ വച്ച് മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് ടിപി സെൻകുമാറിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ സംഘം ചേർന്ന് ഭീഷണിപ്പെടുത്തിയതിനാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുള്ളത്. ടിപി സെൻകുമാറിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. കടവിൽ റഷീദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം പ്രസ്‌ക്ലബിൽ വെള്ളാപ്പള്ളി നടേശനെതിരായ വാർത്താസമ്മേളനത്തിനിടെ, ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് മുൻ ഡിജിപി ടി പി സെൻകുമാർ തട്ടിക്കയറുകയായിരുന്നു. സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെൻകുമാറിനെ കൂടുതൽ ചൊടിപ്പിച്ചത്. താങ്കൾ ഡിജിപിയായിരുന്നപ്പോൾ ഈ വിഷയത്തിൽ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോൾ സെൻകുമാർ ക്ഷുഭിതനാകുകയായിരുന്നു.

കടവിൽ റഷീദിനെ ഡയസിന് സമീപത്തേക്ക് വിളിച്ച് വരുത്തിയ ടിപി സെൻകുമാർ ചോദ്യം ചോദിച്ചതിന്റെ പേരിൽ അടുത്തേക്ക് വിളിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന ആളുകൾ കടവിൽ റഷീദിനെ പിടിച്ച് തള്ളാൻ ശ്രമിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകരുടെ സമയോചിതവും സംയമനത്തോടെയും ഉള്ള ഇടപെടൽ കൊണ്ടാണ് പ്രശ്നം വഷളാകാതിരുന്നതെന്ന് പറഞ്ഞ പത്രപ്രവർത്തക യൂണിയൻ സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ടെപി സെൻകുമാറിനും സുഭാഷ് വാസുവിനും പുറമെ കണ്ടാലറിയാവുന്ന എട്ട് പേർക്കെതിരെയും കൺഡോൺമെന്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. കലാപ്രേമി ദിനപത്രത്തിന്റെ ബ്യൂറോ ചീഫാണ് പരാതിക്കാരനായ കടവിൽ കെ റഷീദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP