Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരോഗ്യ പരിരക്ഷയുടെ പാഠങ്ങൾ പ്രവാസി സമൂഹത്തിന് ഓർമ്മിപ്പിച്ചു കൊണ്ട് ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ്

ആരോഗ്യ പരിരക്ഷയുടെ പാഠങ്ങൾ പ്രവാസി സമൂഹത്തിന് ഓർമ്മിപ്പിച്ചു കൊണ്ട്  ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ്

സ്വന്തം ലേഖകൻ

അബുദാബി : ആരോഗ്യ പരിരക്ഷയുടെ പാഠങ്ങൾ പ്രവാസി സമൂഹത്തിന് ഓർമ്മിപ്പിച്ചു കൊണ്ട് രക്തദാന ക്യാമ്പ് ഒരുക്കി. അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു ആദം ആൻഡ് ഈവ് മെഡി ക്കൽ സെന്റർ സംഘടിപ്പിച്ച രക്ത ദാന ക്യാമ്പിന്റെ ഉത്ഘാടനം സ്വദേശി പൗര പ്രമുഖൻ തലാൽ അൽ ബലൂഷി നിർവ്വഹിച്ചു.

ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ആദം ആൻഡ് ഈവ് മെഡിക്കൽ സെന്റ റിന്റെ നേതൃത്വത്തിൽ വിവിധ രാജ്യ ക്കാരായ 71 പേരുടെ രക്തം അബു ദാബി ബ്ലഡ് ബാങ്കിന് നൽകിയതിലൂടെ സ്വദേശികളും വിവിധ അറബ് രാജ്യക്കാരും ഫിലിപ്പിനോ കളും മറ്റു ഏഷ്യൻ വംശജരും ഇന്ത്യയുടെ എഴുപത്തി ഒന്നാം ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷ ത്തിൽ ഭാഗമായി മാറുകയായിരുന്നു.

ആദം ആൻഡ് ഈവ് മെഡിക്കൽ സെന്റർ അധികൃതരും പ്രവർത്തകർക്കും രക്തദാന ക്യാമ്പിന്റെ ഭാഗമായി. തുടർന്നും ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും എന്ന് മാനേജ്മന്റ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP