Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യജമാനന്റെ കസേരക്കീഴിൽ എച്ചിലിനു കിടക്കുന്ന ഈ നായ ജന്മങ്ങളാണ് കേരളത്തിലെ ക്രിക്കറ്റ് ഇന്നത്തെ നിലയിലെത്തിച്ചത്; പിന്നെ അഭിപ്രായമുണ്ടായിട്ടും പറയാൻ ധൈര്യമില്ലാത്ത കുറെ ദുശ്ശളകളും; ഇനി ശേഷിക്കുന്നത് ശവമ'ക്കും കുറച്ച് ശേഷക്രിയകളും; പ്രാർത്ഥനയും ശാപവും ഒക്കെ ഒന്നും ചെയ്യാനില്ലാത്ത നിസ്സഹായന്റെ ആയുധങ്ങളാണ്; മറ്റുള്ളവരുടെ നേട്ടത്തിന്റെയും കോട്ടത്തിന്റെയും പങ്ക് പറ്റാനുള്ള കഴിവുകെട്ടവന്റെ ആയുധങ്ങൾ! ഗെയ്ഗി ഗംഗാധരൻ തുറന്നു കാട്ടുന്നത് കേരളാ ക്രിക്കറ്റിന്റെ തകർച്ചയുടെ കാരണങ്ങൾ

യജമാനന്റെ കസേരക്കീഴിൽ എച്ചിലിനു കിടക്കുന്ന ഈ നായ ജന്മങ്ങളാണ് കേരളത്തിലെ ക്രിക്കറ്റ് ഇന്നത്തെ നിലയിലെത്തിച്ചത്; പിന്നെ അഭിപ്രായമുണ്ടായിട്ടും പറയാൻ ധൈര്യമില്ലാത്ത കുറെ ദുശ്ശളകളും; ഇനി ശേഷിക്കുന്നത് ശവമ'ക്കും കുറച്ച് ശേഷക്രിയകളും; പ്രാർത്ഥനയും ശാപവും ഒക്കെ ഒന്നും ചെയ്യാനില്ലാത്ത നിസ്സഹായന്റെ ആയുധങ്ങളാണ്; മറ്റുള്ളവരുടെ നേട്ടത്തിന്റെയും കോട്ടത്തിന്റെയും പങ്ക് പറ്റാനുള്ള കഴിവുകെട്ടവന്റെ ആയുധങ്ങൾ! ഗെയ്ഗി ഗംഗാധരൻ തുറന്നു കാട്ടുന്നത് കേരളാ ക്രിക്കറ്റിന്റെ തകർച്ചയുടെ കാരണങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ടിസി മാത്യുവിനെ പുറത്താക്കി കേരളാ ക്രിക്കറ്റിൽ വിപ്ലവം വിജയിപ്പിച്ച ജയേഷ് ജോർജും സംഘവും. ബിസിസിഐയുടെ ജോയിന്റെ സെക്രട്ടറി പദത്തിലുമെത്തി. അതു മാത്രമാണ് കേരളാ ക്രിക്കറ്റിന് ഈ സീസണിൽ അവകാശപ്പെടാനുള്ള നേട്ടം. രഞ്ജി ട്രോഫിയിലും ജൂനിയർ ക്രിക്കറ്റിലുമെല്ലാം കേരളം ഇത്തവണ സമ്പൂർണ്ണ പരാജയമാണ്. ഒടുവിൽ രഞ്ജി ട്രോഫി ക്യാപ്ടനെ മാറ്റി. അതിന് അപ്പുറത്തേക്ക് ഒന്നും സംഭവിച്ചില്ല. കളിക്കാർക്കിടയിൽ വിശ്വാസമില്ലാതെയാക്കിയ കെ സി എയാണ് ടീമിനെ തകർത്തതെന്ന് ഏവരും രഹസ്യമായി സമ്മതിക്കും. ഇത് പരസ്യമായി എഴുതുകയാണ് എറണാകുളത്തുകാരൻ ഗെയ്ഗി ഗംഗാധരൻ.

പ്രാദേശിക ക്രിക്കറ്റിലെ മികവിലൂടെ മാത്രമേ അന്താരാഷ്ട്ര താരങ്ങളെ വളർത്തിയെടുക്കാൻ കഴിയൂ, സഞ്ജു വി സാംസണ് ശേഷം ആരാകും അടുത്ത ഇന്ത്യൻ ക്രിക്കറ്റർ എന്ന ചോദ്യമുയർത്തിയവരെ നിരാശരാക്കുന്നതായിരുന്നു ഇത്തവണത്തെ കേരളത്തിന്റെ പ്രകടനങ്ങൾ. അതിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് ഗെയ്ഗിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. കേരളാ ക്രിക്കറ്റിലെ മുൻ അമ്പയർ ആയിരുന്നു ഗെയ്ഗി. എറണാകുളത്തെ പ്രമുഖ ക്രിക്കറ്റ് സംഘാടകനായിരുന്നു ഗെയ്ഗി ഒരുകാലത്ത്.

ഗെയ്ഗി ഗംഗാധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കേരള ക്രിക്കറ്റിൽ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. കളിക്കുന്ന എല്ലാ മത്സര വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കളിക്കാർക്കാവുന്നില്ല. Under 19, senior വിഭാഗങ്ങൾ പ്ലേറ്റ് ഗ്രൂപ്പിലേക്ക് തരംതാഴ്‌ത്തപ്പെടൽ ഭീഷണിയിലാണ്. ഈ സാഹചര്യം നേരിടാൻ അടിയന്തിര പരിഹാരമായി എടുത്ത തീരുമാനം, രഞ്ജി ട്രോഫി ടീമിന്റെ ക്യാപ്റ്റനെ മാറ്റുക എന്നതാണ്. തോൽവികളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കാൻ ക്യാപ്പ്റ്റൻ തയ്യാറായപ്പോൾ എല്ലാം കാപ്റ്റന്റെ തലയിൽ വെച്ചു. യഥാർത്ഥ ഉത്തരവാദികൾക്ക്, (പ്രതികരണം ചോദിച്ചറിയാൻ പത്രക്കാർ വിളിച്ചപ്പോൾ ) അന്ന് 'വയറിളക്ക'മായിരുന്നു.എന്നിട്ടും ഒരു ഗുണവുമുണ്ടായില്ല എന്നു മാത്രമല്ല തുടർച്ചയായ ആറാം മത്സരത്തിലും കേരളത്തിന് മൂന്നു ദിവസം പോലും തികയ്ക്കാനായില്ല.

കുറച്ചു നാൾ മുമ്പ്, മുൻ ക്യാപ്റ്റനെതിരെ, കളിക്കാർ ചേർന്ന് ശ്രീലങ്കയിൽ വെച്ച് ഒപ്പിട്ട ഒരു പരാതി, കേരള ക്രിക്കറ്റ് അസ്സോസിയേഷന് കൊടുത്തപ്പോൾ എന്തോരു പുകിലായിരുന്നു, അന്ന്. അത് കളിക്കാരെക്കൊണ്ട് ചെയ്യിച്ചത് സന്തോഷ് കരുണാകരനാണെന്ന് പറഞ്ഞ് നടപടിയെടുത്തു. കളിക്കാർക്കെതിരെ അച്ചടക്ക നടപടി ഭീഷണി. വിശദീകരണം ചോദിക്കൽ, മാപ്പു പറയിക്കൽ. ആരാധനയോടെ കണ്ടിരുന്ന കളിക്കാർക്ക് മേൽ അവസരം കിട്ടിയപ്പോൾ അധികാരം സ്ഥാപിക്കുന്ന ഒരു തരം മനോരോഗം.
A KIND OF FATAL ATTRACTION SYNDROME BY PEOPLE HAVING BORDERLINE PERSONALITY DISORDER .
അതെല്ലാം കളിക്കാരുടെ ആത്മവിശ്വാസവും ആത്മാർത്ഥതയും നഷ്ടപ്പെടുത്തി. ഭരണ നേതൃത്വം, കളിയുടെയും കളിക്കാരുടെയും ഒപ്പം ഉണ്ടാവും എന്ന തോന്നൽ കളിക്കാരിൽ നിന്നും ചോർന്നു പോയത് വെറും സ്വാഭാവിക പരിണാമം മാത്രം. ഇന്ന് കുറ്റം മുഴുവൻ കളിക്കാർക്ക്. അല്ലെങ്കിലും responsibility shifting എന്ന കലയിൽ ഉന്നത മെഡൽ സ്വന്തമാക്കിയവർക്ക് ഇതൊക്കെ വെറും നിസ്സാരം.

അന്നത്തെ ഓംബുഡ്‌സ്മാൻ സന്തോഷിനെതിരെയുള്ള നടപടി അസാധുവാക്കി ഒരു റിട്ടയേഡ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടപ്പോൾ കെ സി എ ക്ക് അതിനു താൽപ്പര്യമില്ല. അവർക്ക് അവരുടെ അന്വേഷണത്തിൽ മാത്രമേ താൽപ്പര്യമുള്ളൂ. സന്തോഷിനെ വീണ്ടും വീണ്ടും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്, ഇപ്പോഴും. അന്ന് കളിക്കാർ പറഞ്ഞതും ആവശ്യപ്പെട്ടതും സത്യമാണെന്ന് ബോധ്യപ്പെട്ടാൻ ഇത്രയും വലിയ ഗതികെട്ട അവസ്ഥയിൽ ക്രിക്കറ്റിനെക്കൊണ്ട് ചെന്നെത്തിച്ചി/ട്ട്, നേരിട്ടു ബോധ്യപ്പെടേണ്ടി വന്നല്ലോ, കഷ്ടം.

മടിയിൽ കനമുള്ളവൻ ഭയന്നു കൊണ്ടേയിരിക്കും. എന്തിനു പറയുന്നു, കെ സി എ യ്ക്ക് എതിരെ വിധി പറഞ്ഞ ഓംബുഡ്‌സ്മാനെ രാത്രിക്ക് രാത്രി മാറ്റിയില്ലേ?. എന്തിനായിരുന്നു? ആരെയാണിവർ ഭയക്കുന്നത്?

തൻ പ്രമാണിത്വം, സ്വജനപക്ഷപാതം, അഴിമതി എന്നിവ കിറുകൃത്യം അനുപാതത്തിൽ കെസിഎയിൽ അരങ്ങു തകർക്കുകയാണ്. പ്രസ്ഥാനത്തിനു വേണ്ടിയാണ് ജീവിക്കുന്നത് എന്ന് വീമ്പിളക്കി നടക്കുന്നവർ പ്രസ്ഥാനത്തെ ഈ അവസ്ഥയിലെത്തിച്ചു കഴിഞ്ഞു. കേരളത്തിലെ ക്രിക്കറ്റിനു വേണ്ടി അവതരിച്ചു എന്നവകാശപ്പെടുന്ന അഭിനവ ''നെപ്പോളിയൻ'' നീറോ ചക്രവർത്തിയെ പോലെ വീണ വായിച്ചു കൊണ്ടിരിക്കുന്നു. COA Clarification, ചിലർക്ക് ഒരു crisis ആയ സമയത്ത്, നിർഗുണ 'ഗൗതമ ബുദ്ധനെ' സെക്രട്ടറിയാക്കി, സ്വന്തം താൽപര്യങ്ങൾ യഥേഷ്ടം നടപ്പിലാക്കാൻ ആജീവനാന്ത 'Special invitee' ആയി കെ സി എ യിൽ വിലസാമെന്നു വരെ ആലോചിച്ചവരാണ് ഇന്ന് കേരള ക്രിക്കറ്റിന്റെ ശാപമെന്ന് കളിയോട് അൽപ്പമെങ്കിലും സ്‌നേഹമുള്ളവർ തിരിച്ചറിയണം.

തള്ളടി, അൽപ്പത്തരം, ഒതുക്കൽ!
ഇതാണ് ക്രിക്കറ്റിലെ മുദ്രാവാക്യം. അത് കേട്ടിരിക്കാൻ കുറെ പേർ. ക്രിക്കറ്റിനു വേണ്ടി എന്തെങ്കിലും വാ തുറക്കാൻ ആർക്കും നേരമില്ല.
ചിലർക്ക് ക്രിക്കറ്റ് അതിജീവനമാണ്.
ചിലർക്ക് ഉപജീവനം.
മറ്റു ചിലർക്ക് 'അമിതജീവന'വുമാണ്
അതിനു വേണ്ടിയുള്ള മത്സരമാണ് ഇന്ന്.
അവരെല്ലാം നഗ്‌നനായ രാജാവിന്റെ ഇല്ലാത്ത വസ്ത്രത്തെ വാനോളം പുകഴ്‌ത്തുന്നു.
അല്പനായ രാജാവ് 'മാർജ്ജാര' പരിവേഷം തിരിച്ചറിയാതെ എല്ലായിടത്തും കയറി 'കുമ്മനടിച്ചു' വിലസുന്നു.
പുറത്തിരുന്നു പലരും ആ അൽപ്പത്തരം കണ്ട് വാ പൊത്തി ചിരിക്കുന്നത് രാജാവറിയുന്നുണ്ടോ?

അവർക്ക് compromise ചെയ്യാൻ ഒന്നു മാത്രമേ ഇവിടെയുള്ളൂ;
ക്രിക്കറ്റ്!
ക്രിക്കറ്റ് മാത്രം.
ഈ ഒരു സാഹചര്യത്തിൽ അടിയന്തിരമായി ചെയ്യേണ്ട ഒരു കാര്യമുണ്ട്.

Crisis Management.
സ്വന്തം കസേര തെറിക്കും എന്ന രീതിയിൽ ഇലക്ഷനു മുമ്പ് COA യുടെ guide line വന്നപ്പോൾ Delhi യിലേക്ക് പറന്നതാണ് കേരള ക്രിക്കറ്റ് കണ്ട ഏക CRISIS MANAGEMENT!
അന്ന് ഗൗതമ ബുദ്ധൻ നാവിൽ വെള്ളവുമായി വടക്കോട്ട് നോക്കിയിരുന്നു.

യജമാനന്റെ കസേരക്കീഴിൽ എച്ചിലിനു കിടക്കുന്ന ഈ നായജന്മങ്ങളാണ് കേരളത്തിലെ ക്രിക്കറ്റ് ഇന്നത്തെ നിലയിലെത്തിച്ചത്. ഒരു സംശയവുമില്ല. പിന്നെ അഭിപ്രായമുണ്ടായിട്ടും പറയാൻ ധൈര്യമില്ലാത്ത കുറെ ദുശ്ശളകളും.

ഇവർ ചേർന്ന്, അവരുടെയൊക്കെ സ്വർത്ഥ താൽപര്യങ്ങൾക്കായി ക്രിക്കറ്റ് compromise ചെയ്ത് ചെയ്ത് ഇന്ന് കേരളത്തിലെ ക്രിക്കറ്റിനെ സമസ്ത മേഖലയിലും കൊന്നു കഴിഞ്ഞു. എന്തു ചെയ്യണമെന്നു പോലും ഇപ്പോൾ ഇവർക്കറിയില്ല.

ഇനി അവശേഷിക്കുന്നത് ശവമടക്ക് മാത്രം. പിന്നെ കുറച്ച് ശേഷക്രിയകളും.

-------.
ചിലപ്പോൾ തുടർന്നേക്കാം...... കേരള ക്രിക്കറ്റിന്റെ ശവമടക്കിനു മുമ്പ് പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ കാലം മാപ്പു തരില്ല എന്ന ഒരു തോന്നൽ.

വാൽക്കഷണം: ക്രിട്ടിക്കുകൾ പരാജയത്തിനായി പ്രാർത്ഥിക്കുന്നുവത്രെ. ആ വാക്കുകൾ കുറച്ചൊന്നുമല്ല നോവിച്ചത്. അതാണ് പ്രചോദനം.
ഓർക്കുക. പ്രാർത്ഥനയും ശാപവും ഒക്കെ ഒന്നും ചെയ്യാനില്ലാത്ത നിസ്സഹായന്റെ ആയുധങ്ങളാണ്.
മറ്റുള്ളവരുടെ നേട്ടത്തിന്റെയും കോട്ടത്തിന്റെയും പങ്ക് പറ്റാനുള്ള കഴിവുകെട്ടവന്റെ ആയുധങ്ങൾ!

- ഗെയ്ഗി ഗംഗാധരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP