Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയ അലക്സാണ്ടർ ജേക്കബ്; ഒരു അഭ്യർത്ഥനയുണ്ട് നിങ്ങൾ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന യന്ത്രം നിർത്തിവെക്കണം; മനോരമ വീക്കിലിയിൽ താങ്കൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന'പ്രതിസന്ധികളെ നേരിടാൻ' എന്ന പംക്തിയിൽ സ്ഥിരമായി മണ്ടത്തരങ്ങൾ എഴുതുന്നത് അവസാനിപ്പിക്കണം; ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നവർ നെറ്റി മറയ്ക്കാതെ മുടി ചീകണം എന്ന ഉപദേശമൊക്കെ ശുദ്ധ അസംബന്ധമാണ്‌; ഡോ. ജിനേഷ് പി എസ് എഴുതുന്നു

പ്രിയ അലക്സാണ്ടർ ജേക്കബ്; ഒരു അഭ്യർത്ഥനയുണ്ട് നിങ്ങൾ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന യന്ത്രം നിർത്തിവെക്കണം; മനോരമ വീക്കിലിയിൽ താങ്കൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന'പ്രതിസന്ധികളെ നേരിടാൻ' എന്ന പംക്തിയിൽ സ്ഥിരമായി മണ്ടത്തരങ്ങൾ എഴുതുന്നത് അവസാനിപ്പിക്കണം; ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നവർ നെറ്റി മറയ്ക്കാതെ മുടി ചീകണം എന്ന ഉപദേശമൊക്കെ ശുദ്ധ അസംബന്ധമാണ്‌; ഡോ. ജിനേഷ് പി എസ് എഴുതുന്നു

ഡോ. ജിനേഷ് പി എസ്

പ്രിയ അലക്സാണ്ടർ ജേക്കബ്, ഒരു അഭ്യർത്ഥനയുണ്ട്. നിങ്ങൾ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന യന്ത്രം നിർത്തിവെക്കണം. അതുതന്നെ, ഏത് ?

മനോരമ വീക്കിലിയിൽ താങ്കൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന'പ്രതിസന്ധികളെ നേരിടാൻ' എന്ന പംക്തി നിർത്തിവെക്കണം. നിർത്തിവെക്കണമെന്ന് നിർബന്ധമൊന്നുമില്ല, പക്ഷേ സ്ഥിരമായി മണ്ടത്തരങ്ങൾ എഴുതുന്നത് എങ്കിലും അവസാനിപ്പിക്കണം.

നെറ്റിക്ക് വീതി കൂടുതലുണ്ടെങ്കിൽ ബുദ്ധി കൂടുതലായിരിക്കുമെന്ന താങ്കളുടെ വാദം വായിച്ചു. നെറ്റി ഇടതുവശത്തേക്ക് കയറിയിരുന്നാൽ ശാസ്ത്രവിഷയങ്ങളിൽ അഭിരുചി ഉള്ളവർ ആയിരിക്കുമെന്ന് ശാസ്ത്രജ്ഞന്മാരുടെ മുഖലക്ഷണം അടിസ്ഥാനമാക്കിയ പഠനത്തിൽ തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നാണ് താങ്കൾ എഴുതിയിരിക്കുന്നത്. അതുപോലെതന്നെ നെറ്റി വലതുവശത്ത് കയറിയിരുന്നാൽ മാനവിക വിഷയങ്ങളിലും നടുഭാഗത്ത് കയറിയിരുന്നാൽ കണക്ക്-കമ്പ്യൂട്ടർ സയൻസ് എന്നിവയിലും പ്രാവീണ്യം ഉള്ളവർ ആയിരിക്കും എന്ന് താങ്കൾ എഴുതിയിരിക്കുന്നു. നെറ്റി രണ്ടുവശത്തും കയറിയിരിക്കുന്നവർ ഏതു വിഷയവും നന്നായി പഠിക്കും എന്നും താങ്കൾ പറയുന്നു.

അതുകൊണ്ട് ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നവർ നെറ്റി മറയ്ക്കാതെ മുടി ചീകണം എന്നും ഉപദേശമുണ്ട്.

പ്രിയ അലക്സാണ്ടർ ജേക്കബ്,

നെറ്റിയുടെ വീതിയും ബുദ്ധിശക്തിയും ആയി യാതൊരു ബന്ധവുമില്ല. നെറ്റി വല്ലാണ്ട് കൂടിയാൽ കഷണ്ടി എന്നു പറയും. താങ്കളുടെ വാദം മുഖവിലയ്ക്കെടുത്താൽ കഷണ്ടി ഉള്ളവർ ഭീകര ബുദ്ധിമാന്മാർ ആകണമല്ലോ.

ബുദ്ധി മനുഷ്യന്റെ മസ്തിഷ്‌കവും ആയാണ് ബന്ധപ്പെട്ടിരിക്കുന്നത്, മനുഷ്യന്റെ തലച്ചോറിലെ പ്രീ ഫ്രോണ്ടൽ കോർട്ടക്സുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നുകരുതി തലച്ചോറിന്റെ വലിപ്പവും ഭാരവും കൂടുന്നവരിൽ ബുദ്ധി കൂടുകയൊന്നുമില്ല കേട്ടോ. തലച്ചോറിന്റെ വലിപ്പം സാധാരണയിലും കുറഞ്ഞ ചില കണ്ടീഷനുകളിൽ ബുദ്ധി കുറയാൻ സാധ്യതയുണ്ട് എന്ന് മാത്രം.

ബുദ്ധി ജനിതകപരമായ കാരണങ്ങളാൽ നിർണയിക്കപ്പെടുന്നു. അതും നെറ്റിയുടെ വലിപ്പവും ആയി യാതൊരു ബന്ധവുമില്ല.

താങ്കളെപ്പോലെ ഉന്നതതല ജോലിയിൽ ഇരുന്ന, ഉയർന്ന വിദ്യാഭ്യാസം ലഭിച്ച, ജനങ്ങൾ ബഹുമാനിക്കുന്ന ഒരാൾ ഇങ്ങനെ മണ്ടത്തരങ്ങൾ പറയരുത്. അതും 'പ്രതിസന്ധികളെ നേരിടാൻ' എന്നൊക്കെ പേരിട്ടിരിക്കുന്ന ഒരു പംക്തിയിൽ ഇങ്ങനെ ഒരിക്കലും എഴുതരുത്.

ഈ ലോജിക് ഒക്കെ വച്ചാണ് താങ്കളുടെ കാലത്ത് നിയമപരിപാലനം നടന്നത് എന്ന് ശിക്ഷിക്കപ്പെട്ട ആരെങ്കിലും ധരിച്ചാൽ അവർ വീണ്ടും കോടതിയിൽ പോകാൻ സാധ്യത ഉണ്ട് കേട്ടോ...

മനോരമ വീക്കിലിയോടും ലേഖകൻ ടി ബി ലാലിനോടും,

അലക്സാണ്ടർ ജേക്കബ് എഴുതുന്ന എല്ലാ വിഷയങ്ങളും പ്രസിദ്ധീകരിക്കണമെന്ന് നിങ്ങൾക്ക് നിർബന്ധമുണ്ടോ ? അദ്ദേഹത്തിന് കൃത്യമായി അറിവുള്ള മേഖലയിലെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചാൽ പോരേ ? വെറുതെ എന്തിനാണ് ഇങ്ങനെ മണ്ടത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ? സിസേറിയൻ പ്രസവത്തിലൂടെ ജനിക്കുന്നവർ കുറ്റവാളികൾ ആകാൻ സാധ്യത കൂടുതലാണ് എന്നൊക്കെ മണ്ടത്തരം എഴുതിയിട്ട് കുറച്ചു നാളെ ആയുള്ളൂ.

എല്ലാവർക്കും എല്ലാ വിഷയങ്ങളിലും അറിവ് ഉണ്ടാവണമെന്നില്ല. അത് മനുഷ്യ സാധ്യവുമല്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ കൃത്യമായി അറിവുള്ള ആരോടെങ്കിലും ക്രോസ് ചെക്ക് ചെയ്തതിനുശേഷം ഇതൊക്കെ പ്രസിദ്ധീകരിച്ചു കൂടേ ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP