Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പുരസ്‌ക്കാരം നൽകാൻ കഴിഞ്ഞത് ആദരവായി കരുതുന്നു': ടൈക്കോണിന്റെ വാർഷിക ആഘോഷ പുരസ്‌ക്കാരവേദിയിൽ ചരിത്ര നിമിഷം; വേദിയിൽ രത്തൻ ടാറ്റയുടെ കാൽതൊട്ട് വന്ദിച്ച് എൻ.ആർ നാരായണമൂർത്തി; ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ച് രത്തൻ ടാറ്റ

'പുരസ്‌ക്കാരം നൽകാൻ കഴിഞ്ഞത് ആദരവായി കരുതുന്നു': ടൈക്കോണിന്റെ വാർഷിക ആഘോഷ പുരസ്‌ക്കാരവേദിയിൽ ചരിത്ര നിമിഷം; വേദിയിൽ രത്തൻ ടാറ്റയുടെ കാൽതൊട്ട് വന്ദിച്ച് എൻ.ആർ നാരായണമൂർത്തി; ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ച് രത്തൻ ടാറ്റ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ടൈക്കോൺ പുരസ്‌ക്കാര വേദിയിൽ നടന്ന ചടങ്ങിൽ സദസ്സിലുണ്ടായിരുന്നവർ ഒരു നിമിഷം അമ്പരുന്നു. പുരസ്‌ക്കാര വേദിയിലെ പ്രധാന നിമിഷത്തിന് സദ്ദസ്സ് സാക്ഷിയായപ്പോൾ കോർപ്പറേറ്റ് ശൃംഖലയിലെ ഏറ്റവും ധന്യമുഹൂർത്തമെന്ന് പലരും വിശേഷിപ്പിച്ചു. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌ക്കാരം വാങ്ങിയ ശേഷം ഇൻഫോസിസിന്റെ സഹസ്ഥാപകനും ചെയർമാനുമായ എൻ.ആർ. നാരായണമൂർത്തി, ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയുടെ കാല് തൊട്ട് വന്ദിച്ചതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധയാകർഷിക്കുന്നത്.

മുംബൈയിരുന്നു ടൈക്കോണിന്റെ വാർഷിക ആഘോഷങ്ങളും പുരസ്‌ക്കാര ചടങ്ങും ആരംഭിച്ചത്. രത്തൻ ടാറ്റയാണ് നാരായണമൂർത്തിക്ക് പുരസ്‌കാരം നൽകിയത്. പുരസ്‌ക്കാര വാങ്ങിയ ഉടനെ നാരായണ മൂർത്തി രത്തൻ ടാറ്റയുടെ കാലിൽ തൊട്ട് വണങ്ങുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ഈ നിമിഷങ്ങളുടെ വീഡിയോ വൈറലായി കഴിഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ രത്തൻ ടാറ്റയും ഈ നിമിഷങ്ങൾ പങ്കുവച്ചു കഴിഞ്ഞു. നാരായണമൂർത്തിക്ക് പുരസ്‌ക്കാരം നൽകാൻ കഴിഞ്ഞത് ആദരവായി കരുത്തുന്നെന്ന കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പങ്കുവച്ചതും. ഇതിനോടകം ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറാലായി കഴിഞ്ഞു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP