Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലെ പ്രസംഗത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ഡോ. കഫീൽ ഖാനെ മുംബൈയിൽ വെച്ച് അറസ്റ്റു ചെയ്തു യുപി പൊലീസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലെ പ്രസംഗത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ഡോ. കഫീൽ ഖാനെ മുംബൈയിൽ വെച്ച് അറസ്റ്റു ചെയ്തു യുപി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡോ. കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബറിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പ്രസംഗിച്ചതിന്റെ പേരിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൗരത്വ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി മുംബൈയിലെത്തിയപ്പോഴാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്.

പൗരത്വ ഭേദഗതിക്കെതിരെ ഡിസംബറിൽ അലിഗഡ് മുസ്ലിം സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ കഫീൽ ഖാനെതിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സെക്ഷൻ 153 എ പ്രകാരം വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അലിഗഡ് മുസ്ലിം സർവകലാശാലയിലെ വിദ്യാർത്ഥികളോട് മതവികാരത്തെ പ്രകോപിപ്പിക്കുന്ന രീതിയിൽ പ്രസംഗിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ബിആർഡി മെഡിക്കൽ കോളജിൽ ഓക്‌സിജൻ വിതരണം നിലച്ചതിനെ തുടർന്ന് 60 ഓളം കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടർന്നാണ് ഡോ. കഫീൽ ഖാനെ രാജ്യം അറിഞ്ഞത്. അന്ന് സ്വന്തം നിലയ്ക്ക് ഓക്‌സിജൻ സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിച്ച് രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പക്ഷേ, സംഭവത്തിന് പിന്നാലെ സസ്പെൻഷനിലായ കഫീൽ ഖാൻ 9 മാസങ്ങളോളം ജയിലിൽ കഴിഞ്ഞത്. ഒമ്പതുമാസത്തെ ജയിൽ വാസവും രണ്ടുവർഷത്തെ സസ്പെൻഷനും അനുഭവിച്ചശേഷമാണ് കഫീൽ ഖാന് ക്ലീൻചിറ്റ് ലഭിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP