Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൂഗിൾ ചൈനയിലെ സകല ഓഫിസുകളും അടച്ചു; ഒറ്റപ്പെട്ടവർ പട്ടിണി ഭയന്ന് നിലവിളിക്കുന്നു; ഫ്രാൻസിലും ജർമനിയിലും ഫിൻലാൻഡിലും വരെ അണുബാധ എത്തി; ബ്രിട്ടീഷ് എയർവേസ് അടക്കമുള്ള യൂറോപ്യൻ വിമാനക്കമ്പനികൾ മാർച്ച് വരെയുള്ള ചൈനീസ് വിമാനങ്ങൾ റദ്ദ് ചെയ്തു; പ്രത്യേക വിമാനം അയച്ച് കുടുങ്ങിയവരുമായി മടങ്ങി എത്തുമ്പോൾ മഹാരോഗം ലോകത്തിന്റെ സകല കോണുകളിലും എത്തും; കൊറോണ വൈറസിൽ നിന്നും രക്ഷപ്പെടാൻ ഒരു രാജ്യത്തിനും കഴിഞ്ഞേക്കില്ല

ഗൂഗിൾ ചൈനയിലെ സകല ഓഫിസുകളും അടച്ചു; ഒറ്റപ്പെട്ടവർ പട്ടിണി ഭയന്ന് നിലവിളിക്കുന്നു; ഫ്രാൻസിലും ജർമനിയിലും ഫിൻലാൻഡിലും വരെ അണുബാധ എത്തി; ബ്രിട്ടീഷ് എയർവേസ് അടക്കമുള്ള യൂറോപ്യൻ വിമാനക്കമ്പനികൾ മാർച്ച് വരെയുള്ള ചൈനീസ് വിമാനങ്ങൾ റദ്ദ് ചെയ്തു; പ്രത്യേക വിമാനം അയച്ച് കുടുങ്ങിയവരുമായി മടങ്ങി എത്തുമ്പോൾ മഹാരോഗം ലോകത്തിന്റെ സകല കോണുകളിലും എത്തും; കൊറോണ വൈറസിൽ നിന്നും രക്ഷപ്പെടാൻ ഒരു രാജ്യത്തിനും കഴിഞ്ഞേക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്: ഓരോ ദിവസം അനേകം പേരുടെ ജീവനെടുത്തു കൊണ്ട് ചൈനയിൽ കൊലയാളി വൈറസ് അതിവേഗം പടർന്നു പിടിക്കുകയാണ്. ചൈനയിലെ വുഹാൻ സിറ്റിയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് എന്ന കൊലയാളി ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലുമെത്തി. ആഴ്ചകൾ കൊണ്ട് തന്നെ 6,000ത്തോളം പേർ രോഗബാധിതരായി. വരുന്ന പത്ത് ദിവസത്തിനകം ഈ പൈശാചിക രോഗം അനേകം പേരെ കൊന്നൊടുക്കുമെന്നാണ് റിപ്പോർട്ട്. കൊലയാളി വൈറസ് കാട്ടു തീ പോലെ പടരുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ ലോകത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ചൈന.

ഫ്രാൻസിലും ജർമനിയിലും ഫിൻലാൻഡിലും യുഎഇയിലും വരെ കൊറോണ വൈറസ് എന്ന കൊലയാളി എത്തി കഴിഞ്ഞു. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ജനങ്ങളും ഭരണകൂടവും. നിരവധി രാജ്യങ്ങളിലെ പൗരന്മാരാണ് ചൈനയിൽ കുടുങ്ങിക്കിടക്കുന്നത്. ഇഴവരെ മാതൃരാജ്യത്തേക്ക് മടക്കി കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പ്രത്യേക വിമാനം അയച്ച് കുടുങ്ങിയവരുമായി മടങ്ങി എത്തുമ്പോൾ മഹാരോഗം ലോകത്തിന്റെ സകല കോണുകളിലും എത്തും. ഇതോടെ കൊറോണ വൈറസിൽ നിന്നും രക്ഷപ്പെടാൻ ഒരു രാജ്യത്തിനും കഴിഞ്ഞേക്കില്ല.

വിമാനങ്ങൾ റദ്ദ് ചെയ്ത് ബ്രിട്ടീഷ് എയർവേസ്

വൈറസ് ബാധയെ തുടർന്ന് ബ്രിട്ടീഷ് എയർവേസ് മാർച്ച് വരെയുള്ള എല്ലാ ചൈനീസ് വിമാനങ്ങളും റദ്ദ് ചെയ്തു. ബീജിങിലേക്കും ഷാങ്ഹായിയിലേക്കുമുള്ള എല്ലാ വിമാനങ്ങളും വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി റദ്ദു ചെയ്യും. ബ്രിട്ടീഷ് എയർവേസ് ഓരോ ആഴ്ചയും 4,700 പേരെയാണ് ചൈനയിലേക്കും തിരികെ ബ്രിട്ടനിലേക്കുമായി എത്തിച്ചിരുന്നത്. എന്നാൽ ഇന്നു മുതൽ വിമാനങ്ങൾ എല്ലാം റദ്ദ് ചെയ്യുകയാണ് ബ്രിട്ടീഷ് എയർവേസ്. മാർച്ച് വരെയുള്ള എല്ലാ വിമാനങ്ങളുമാണ് റദ്ദാക്കിയിരിക്കുന്നത്. എന്നാൽ ചൈനയിലെ നിലവിലെ സാഹചര്യം പരിഹരിക്കപ്പെട്ടാൽ വിമാന യാത്ര പുനർ സജ്ജമാക്കുമെന്നനും ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കി.

യാത്രക്കാരുടെയും ക്രൂ മെമ്പേഴ്സിന്റെയും സുരക്ഷ പരിഗണിച്ചാണ് തങ്ങൾ യാത്രകൾ റദ്ദാക്കിയതെന്ന് എയർലൈൻ അധികൃതർ പറഞ്ഞു. ചൈനീസ് പുതുവത്സരമായ ലൂണാറിനോട് അനുബന്ധിച്ച് വളരെ തിരക്കുള്ള സമയമാണിത്. എന്നാൽ യാത്രാ പദ്ധതികൾ സുരക്ഷയെ കരുതി വേണ്ടെന്ന് വെയ്ക്കുകയാണ് ബ്രിട്ടീഷ് എർവേസ്. ചൈനയിൽ കുടുങ്ങിയ ബ്രിട്ടീഷ് എയർവേസ് പാസഞ്ചേഴ്സ് വിർജിൻ എർവേസും ഖത്തർ എയർവേസും വഴി നാട്ടിലെത്താനുള്ള ശ്രമത്തിലാണ്.

സകല ഓഫിസുകളും പൂട്ടിക്കെട്ടി ഗൂഗിൾ

ഗൂൂഗിൾ ചൈനയിലുള്ള തങ്ങളുടെ സകല ഓഫിസുകളും അടച്ചു പൂട്ടി. ചൈനയിലേക്കും ഹോങ്കോങ്ങിലേക്കുമുള്ള ബിസിനസ് ട്രാവലിന് ഉദ്യോഗസ്ഥർ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ചയാണ് ഗൂഗിൾ തങ്ങളുടെ സകല ഓഫിസുകളും അടച്ചു പൂട്ടിയത്. ചൈനയിലും ഹോങ്കോങ്ങിലുമുള്ള സകല ഉദ്യോഗസ്ഥരോടും വീടുകളിലേക്ക് തിരികെ പോകാനും ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് രണ്ടാഴ്ച വീട്ടിൽ ചിലവഴിക്കാനും നിർദ്ദേശിച്ചിരിക്കുകയാണ്. ബുധനാഴ്ച വരെ 132 മരണം എന്ന നിലയിലായിരുന്നെങ്കിൽ വ്യാഴാഴ്ച നേരം പുലർന്നപ്പോൾ മരണ സംഖ്യ 171 ൽ എത്തി. ലോകമെമ്പാടുമുള്ള 6,000 പേരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.

ചൈനയിലെ ഗൂഗിളിന്റെ ഓഫിസുകൾ ലൂണാർ ന്യൂ ഇയറിന് വേണ്ടി നേരത്തെ തന്നെ അടച്ചിരുന്നു. എന്നാൽ ഈ അവധി രണ്ടാഴ്‌ച്ചത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുകയാണ് കമ്പനി. ഗൂഗിളിന് പുറമേ നിരനവധി ടെക് കമ്പനികളും തങ്ങളുടെ ഉദ്യോഗസ്ഥരുടെ സുരക്ഷയെ കരുതി അടച്ചു പൂട്ടാനുള്ളല സാധ്യതയുണ്ട്. ഇലക്ട്രോണിക്സ് കമ്പനിയായ എൽജിയും തങ്ങളുടെ ഉദ്യോഗസ്ഥർ ചൈനയിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി. ചൈനയിലുള്ള ഉദ്യോഗസ്ഥരോട് വീടുകളിലേക്ക് തിരികെ പോകാനും ആവശ്യപ്പെട്ടു. ആപ്പിൾ സിഇഒ ടിം കുക്കും ചൈനയിലേക്കുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. ആപ്പിളിന്റെ ചൈനയിലെ ഒരു സ്റ്റോറും അടച്ചു പൂട്ടി.

ഫ്രാൻസിലും ജർമനിയിലും ഫിൻലാൻഡിലും വരെ അണുബാധ എത്തി

അതിവേഗം പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഫ്രാൻസിലും ജർമനിയിലും ഫിൻലാൻഡിലും യുഎഇയിലും വരെ എത്തിക്കഴിഞ്ഞു. ഫ്രാൻസിൽ അഞ്ചു പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. അതിൽ നാലു പേരും ഒരു കുടുംബത്തിൽപെട്ടവരാണ്. ഫിൻലാൻഡിൽ ഒരാളിലും അണുബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന ഇരുപതാമത്തെ രാജ്യമാണ് ഫിൻലൻഡ്. വുഹാനിൽ നിന്നും ലാപ്ലാൻഡിൽ എത്തിയ സ്ത്രീയിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ആശുപത്രിയിൽ പര്രവേശിപ്പിച്ചു.

ഫ്രാൻസിൽ അഞ്ചു പേരിൽ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ് പാരിസ് ഹോസ്പിറ്റലിൽ മരണത്തോട് മല്ലടിക്കുന്ന ചൈനീസ് വിനോദ സഞ്ചാരിയുടെ മകളിലാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കുന്ന 30കാരിയുടെ നിലയും ഗുരുതരമായി തുടരുകയാണ്. യുഎഇയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. യുഎഇയിൽ നാലു പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. യുഎഇയിലെത്തിയ ഒരു ചൈനീസ് കുടുംബത്തിൽ പെട്ട നാലു പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ നാലു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പട്ടിണി ഭയന്ന് നിലവിളിച്ച് വിദേശ വിദ്യാർത്ഥികൾ

ആകെ ഭയന്ന അവസ്ഥയിലാണ് ചൈനയിലെ വിദേശ വിദ്യാർത്ഥികൾ. ഒറ്റപ്പെട്ടു കഴിയുന്ന ഇവർ വൈറസ് ബാധയെ അല്ല തങ്ങൾ പട്ടിണി കിടന്ന് മരിക്കുമോ എന്നാണ് ഇപ്പോൾ ഭയക്കുന്നത്. കൊറോണ വൈറസ് ബാധ എത്തും മുമ്പ് തങ്ങൾ പട്ടിണി മുലം മരിക്കുമെന്ന് ഭയന്ന് കരയുകയാണ് വിദേശ വിദ്യാർത്ഥികൾ. വുഹാൻ സിറ്റി പൂർണമായും ഒറ്റപ്പെട്ടതോടെ അവിടെ നിന്നും പുറത്തേയ്ക്കോ അകത്തേക്കോ ആർക്കും പോകാനാവാത്ത അവസ്ഥയിലാണ്. വിദേശ വിദ്യാർത്ഥികൾ തങ്ങളുടെ ഭരണ കൂടത്തോട് എങ്ങനെ എങ്കിലും തങ്ങളെ ഇവിടെ നിന്ന് രക്ഷിക്കണമെന്ന് യാജിക്കുകയാണ്. ഉറ്റവരും ഉടയവരും ഇല്ലാതെ ഒറ്റപ്പെട്ടു കഴിയുകയാണ് ഇവർ.

വുഹാൻ സിറ്റി ഒറ്റപ്പെട്ടതോടെ പട്ടിണിയിലാണ് ഇവർ കഴിയുന്നത്. ഒരു നേരത്തെ വിശപ്പ് അടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ഭയന്ന് നിലവിളിക്കുകയാണ് ഇവർ. സൂപ്പർമാർക്കറ്റുകളിലും തെരുവുകളിലും ഒന്നും ഭക്ഷണം കിട്ടാത്ത അവസ്ഥയാണ്. ഇതോടെയാണ് ഇവർ പട്ടിണിയിലായത്. തങ്ങൾ പട്ടിയിലാണെന്നും രക്ഷിക്കണമെന്നും തായ്ലൻഡ് വിദ്യാർത്ഥികളാണ് കരഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രക്ഷാ വിമാനങ്ങൾ ചൈനയിലേക്ക് പറത്തിയാൽ ഉണ്ടാകുന്നത് വൻദുരന്തം

തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ വിമാനങ്ങൾ ചൈനയിലേക്ക് പറത്തിയാൽ കാത്തിരിക്കുന്നത് ലോകത്തെ തന്നെ ഇല്ലാതാക്കാൻ പാകത്തിലുള്ള വൻ ദുരന്തമാകും. ചൈനയിലുളാള തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ ഓരോ രാജ്യവും വിമാനം അയക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇത് വൻ ദുരന്തത്തിന് വഴിവെക്കും.

വിമാനം അയക്കുക വഴി അതത് രാജ്യങ്ങളിലേക്ക് എത്തുന്ന എത്ര പേരിൽ വൈറസ് ബാധ ഉണ്ടാകുമെന്നതിന് ഒരു എത്തും പിടിയുമില്ല. ഇതോടെ എല്ലാ രാജ്യങ്ങളിലേക്കും വൈറസ് ബാധ എത്തുകയും ലോകത്തെ തന്നെ ഇല്ലാതാക്കാൻ പോന്ന വൻ ദുരന്തമായി കൊറോണ വൈറസ് മാറുകയും ചെയ്യും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP