Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരം പിൻവലിക്കുക; എൻ ജി.ഓ സംഘ്

ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരം പിൻവലിക്കുക; എൻ ജി.ഓ സംഘ്

സ്വന്തം ലേഖകൻ

ആലപ്പുഴ: പഞ്ചായത്ത് പ്രസിഡന്റുമാരിൽ നിക്ഷിപ്തമായ അച്ചടക്ക നടപടികൾ സ്വീകരിക്കാനുള്ള അധികാരം രാഷ്ട്രീയ പ്രേരിതമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പഞ്ചായത്ത് രാജ് ചട്ടങ്ങൾ ഭേദഗതി ചെയ്യണം എന്ന് കേരളാ എൻ.ജി.ഓ സംഘ് സംസ്ഥാന പ്രസിഡന്റ് സി സുരേഷ് കുമാർ ആവശ്യപ്പെട്ടു.

ഗ്രാമീണ മേഖലയിൽ അടിസ്ഥാന വിഭാഗം ജനങ്ങളോടൊപ്പം നേരിട്ട് ഇടപെട്ട് പ്രവർത്തിക്കുന്ന ജീവനക്കാരുടെ പ്രശ്‌നങ്ങൾ സർക്കാർ കണ്ടില്ലന്ന് നടിക്കുകയാണ്. സർക്കാർ ജീവനക്കാരന് മേലുള്ള ഇരട്ട നിയന്ത്രണം കടുത്ത നീതി നിഷേധത്തിന് കാരണമാകുന്നതിനാൽ, ഇതിനെതിരെ സമരപോരാട്ടങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും തുടക്കം കുറിച്ചുകൊണ്ട് ഫെബ്രുവരി 5ന് പഞ്ചായത്ത് ഡയറക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. എൻ.ജി.ഓ സംഘ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസ്ഥലംമാറ്റം ഓൺലൈൻ ആയി മാനദണ്ഡങ്ങൾ അനുസരിച്ച് നടപ്പാക്കുക, ജീവനക്കാർക്ക് മേലുള്ള ഇരട്ട നിയന്ത്രണം ഒഴിവാക്കുക, 2012 ലെ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരണ റിപ്പോർട്ട് നടപ്പിലാക്കുക, പഞ്ചായത്ത് ഇലക്ഷൻ വിങ് പ്രത്യേക വിഭാഗമാക്കുക, പെർഫോർമൻസ് ഓഡിറ്റ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പഞ്ചായത്ത് ജീവനക്കാരുടെ ശമ്പളം സ്പാർക്ക് മുഖാന്തരം നൽകുക, മുഴുവൻ പഞ്ചായത്തുകളിലും ജൂനിയർ സൂപ്രണ്ട് - അസിസ്റ്റന്റ് സെക്രട്ടറി തസ്തികൾ അനുവദിക്കുക, ക്ലർക്ക്മാരെ കൊണ്ട് നികുതി പിരിപ്പിക്കുന്നത് അവസാനിപ്പിക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് 40% പ്രമോഷൻ അനുവദിക്കുക, സ്വീപ്പർമാർക്ക് നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്ന ഏര്യാ ജോലികൾ മാത്രം നൽകുക എന്നീ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം എന്ന് യോഗം പ്രമേയം പാസാക്കി.

ജില്ലാ പ്രസിഡന്റ് കെ. മധു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൽ. ജയദാസ് സ്വാഗതവും ജോ:സെക്രട്ടറി എൽ.ദിലീപ് കുമാർ കൃതജ്ഞതയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ പ്രകാശ്, സംസ്ഥാ: വൈസ് പ്രസി: ഡി ബാബുപിള്ള സംസ്ഥാന സമിതി അംഗങ്ങളായ ജെ മഹാദേവൻ, സുമേഷ് ആനന്ദ്, ജില്ലാ ട്രഷറർ ശ്രീജിത്ത് എസ്, ജില്ലാ ഭാരവാഹികളായ കെ.ആർ. വേണു, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

ഹൗസ് ബോട്ടിൽ രക്ഷാപ്രവർത്തനം എൻ ജി ഒ സംഘ് ആദരിച്ചു

കഴിഞ്ഞ ദിവസം പാതിരാമണൽ ദ്വീപിനടുത്ത് വെച്ച് തീപിടിച്ച ഹൗസ്ബോട്ടിൽ നിന്ന് 13 പേരെ രക്ഷിക്കുന്നതിൽ നേതൃത്വം നൽകിയ ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരനും എൻ.ജി.ഓ സംഘ് ചേർത്തല ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സി.എൻ ഓമനക്കുട്ടനെ എൻ.ജി.ഓ സംഘ് ആലപ്പുഴ ജില്ലാ സമിതി അഭിനന്ദിച്ചു. മൂന്നാം തവണയാണ് അദ്ദേഹം ഇത്തരത്തിൽ ഒരു രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിക്കുന്നത്. അദ്ദേഹത്തിന് സർക്കാർ തലത്തിൽ പാരതോഷികം നൽകാൻ വകുപ്പ് ജില്ലാ കളക്ടർക്ക് കത്ത് നൽകണമെന്നും വകുപ്പ് തലത്തിൽ സ്‌പെഷ്യൽ ഇൻക്രിമെന്റും ഗുഡ് സർവ്വീസ് എൻട്രിയും നൽകി അഭിനന്ദിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ശ്രീ സി സുരേഷ് കുമാർ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ.പ്രകാശ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡി ബാബു പിള്ള, സംസ്ഥാന സമിതി അംഗങ്ങളായ ജെ മഹാദേവൻ, സുമേഷ് ആനന്ദ്, ജില്ലാ പ്രസിഡന്റ് കെ മധു, ജില്ലാ സെക്രട്ടറി എൽ.ജയദാസ്, ജില്ലാ ട്രഷറർ എസ് ശ്രീജിത്ത് ജില്ലാ ഭാരവാഹികളായ എൽ ദിലീപ് കുമാർ, കെ.ആർ. വേണു, സന്തോഷ്, ടൗൺ ബ്രാഞ്ച് സെക്രട്ടറി സി.റ്റി ആദർശ് എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP