Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലിംഗാഗ്രത്തിൽ അർബുദം ബാധിച്ച് ചികിൽസ തുടരുന്ന ഒന്നാം പ്രതി കോടതിയിൽ എത്തുന്നത് നിർവികാരനായി; വിചാരണയ്ക്കിടയിലും കൊന്ത ജപിച്ചുള്ള പാർത്ഥനയിൽ മുഴുകുന്ന രണ്ടാം പ്രതിയായ സിസ്റ്റർ സ്റ്റെഫിയും; സിസ്റ്റർ അഭയാ കേസിൽ വിചാരണ തുടരുമ്പോൾ ചർച്ചകളിലെത്തുന്നത് ഫാ കോട്ടൂരിന്റെ അർബുദ രോഗം; കന്തസ്വാമിയും ഡോ പഥകും നൽകിയ മൊഴി വെട്ടിലാക്കുന്നതും അച്ചനേയും കന്യാസ്ത്രീയേയും തന്നെ; സിസ്റ്റർ അഭയാ കേസിൽ വിചാരണ തുടരുമ്പോൾ

ലിംഗാഗ്രത്തിൽ അർബുദം ബാധിച്ച് ചികിൽസ തുടരുന്ന ഒന്നാം പ്രതി കോടതിയിൽ എത്തുന്നത് നിർവികാരനായി; വിചാരണയ്ക്കിടയിലും കൊന്ത ജപിച്ചുള്ള പാർത്ഥനയിൽ മുഴുകുന്ന രണ്ടാം പ്രതിയായ സിസ്റ്റർ സ്റ്റെഫിയും; സിസ്റ്റർ അഭയാ കേസിൽ വിചാരണ തുടരുമ്പോൾ ചർച്ചകളിലെത്തുന്നത് ഫാ കോട്ടൂരിന്റെ അർബുദ രോഗം; കന്തസ്വാമിയും ഡോ പഥകും നൽകിയ മൊഴി വെട്ടിലാക്കുന്നതും അച്ചനേയും കന്യാസ്ത്രീയേയും തന്നെ; സിസ്റ്റർ അഭയാ കേസിൽ വിചാരണ തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിസ്റ്റർ അഭയാ കൊലക്കേസ് വിചാരണയ്ക്കിടെ ചർച്ചയാകുന്നത് ഫാ കോട്ടൂരിന്റെ അസുഖ വിവരം. വിചാരണയ്ക്കായി കേസിലെ പ്രതികളായ സിസ്റ്റർ സ്റ്റെഫിയും ഫാ കോട്ടൂരും തിരുവനന്തപുരത്തെ സിബിഐ കോടതിയിൽ എത്തുന്നുണ്ട്. വിചാരണയിലുട നീളം രണ്ടാം പ്രതി സ്റ്റെഫി പ്രതിക്കൂട്ടിലിരുന്ന് കൊന്ത ജപിച്ചുള്ള പ്രാർത്ഥനയിൽ മുഴുകി. ഭയപ്പാട് മുഖത്ത് പ്രകടമായിരുന്നു. ഒന്നാം പ്രതി ഫാ. കോട്ടൂർ നിർവികാരനായി പ്രതിക്കൂട്ടിൽ നിർവികാരനായി കാണപ്പെട്ടു. കോട്ടൂർ ലിംഗാഗ്രത്തിൽ അർബുദം ബാധിച്ച് ചികിത്സ തുടരുകയാണ്. ഈ ചികിൽസയും ഫാ കോട്ടൂരിനെ ശാരീരികമായി തളർത്തിയിട്ടുണ്ട്.

സിസ്റ്റർ അഭയയുടെ മരണത്തിന് കാരണമായത് തലയ്‌ക്കേറ്റ അടിയെന്ന് ഫൊറൻസിക് വിദഗ്ധൻ ഡോ.എസ്.കെ.പഥക് കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. തിരുവനന്തപുരം സിബിഐ കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി നൽകിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫൊറൻസിക് വിദഗ്ധനായ പഥക് ആണ് അഭയക്കേസിൽ ഡമ്മി പരീക്ഷണം നടത്തിയത്. ഒരാൾ ബോധാവസ്ഥയിലും അബോധാവസ്ഥയിലും കിണറ്റിൽ വീഴുമ്പോൾ ഉണ്ടാകുന്ന പരിക്കുകളെക്കുറിച്ച് ശാസ്ത്രീയമായി തെളിയിക്കുന്നതിനായിരുന്നു സിബിഐയുടെ ഈ ഡമ്മി പരിശോധന. ഇതോടെ കേസ് കൂടുതൽ കുരുക്കായി മാറുകയാണ് ഫാ കോട്ടൂരിന്. അഭയയുടെ തലയിലെ മുറിവുകൾ കിണറ്റിൽ വീണപ്പോൾ ഉണ്ടായതല്ലെന്നും ഈ മുറിവുകളാണ് മരണകാരണമായതെന്നുമാണ് ഡോ.പഥക് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ശരീരത്തിലെ മുറിവുകൾ കിണറ്റിൽ വീണപ്പോഴുണ്ടായതാണെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്. സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ ശേഷമാണ് കിണറ്റിലിട്ടതെന്ന് ഫൊറൻസിക് വിദഗ്ധനായ കന്തസ്വാമിയും നേരത്തെ മൊഴി നൽകിയിരുന്നു.

1992 മാർച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്റ് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂർ. സിസ്റ്റർ സ്റ്റെഫി എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന പ്രതികൾ. രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ്‌പി കെടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. പുറം തലയിലുണ്ടായ മൂന്നു മാരക പരിക്കുകൾ അഭയ കിണറ്റിൽ വീഴും മുമ്പുണ്ടായതാണെന്നും ശരീരത്തിലുണ്ടായിരുന്ന മറ്റു പരിക്കുകൾ പരുക്കൻ പ്രതലത്തിലൂടെ വലിച്ചിഴച്ചപ്പോഴുണ്ടായ ഫ്രിക്ഷൻ (പോറൽ) മുറിവുകളാണെന്നും ഡോ. പഥകിന്റെ മൊഴി അതിനിർണ്ണായകമാണ്. സിബിഐയുടെ കൊലപാതക വാദത്തിന് ഇത് കൂടുതൽ ശക്തിപകരും. കേസിൽ അതിവേഗ വിചാരണയാണ് നടക്കുന്നത്. ഇതിനിടെയാണ് കോട്ടൂരിന്റെ രോഗവും ചർച്ചകളിൽ എത്തുന്നത്.

1995 ഏപ്രിൽ 5 നാണ് താൻ കോട്ടയം പയസ് ടെൻത് കോൺവെന്റ് ഹോസ്റ്റലിലെ കിണറ്റിൽ ക്രൈം സീൻ ഡമ്മി പരീക്ഷണം നടത്തിയത്. പരീക്ഷണത്തിനായി യഥാർത്ഥ മനുഷ്യന്റെ അസ്ഥികൂടമാണ് ഉപയോഗിച്ചത്. വാരിയെല്ലുകൾ വയറും കയറും ഉപയോഗിച്ച് ചേർത്ത് കെട്ടി. താനും അനാട്ടമി വിഭാഗം മേധാവി മഹേഷ് വർമ്മയും ചേർന്നാണ് അഭയയുടെ തുല്യ ഭാര്യമുള്ള ഡമ്മി നിർമ്മിച്ചത്. യഥാർത്ഥ സംഭവം നടന്നതെങ്ങനെയാണോ അത് തെളിവിൽ കൊണ്ടുവരാനാണ് ഡമ്മി പരീക്ഷണം നടത്തിയത്. അഭയയുടെ ശരീരത്തിലുണ്ടായ പരിക്കുകൾ ജീവനോടെയുണ്ടായിരുന്നപ്പോൾ സംഭവിച്ചതാണ്. 1992 മാർച്ച് 27 ന് നടത്തിയ അഭയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് , കോട്ടയം വെസ്റ്റ് പൊലീസിന്റെ എഫ്ഐആർ , ക്രൈം സീൻ നിരീക്ഷിച്ചതിലും ഡമ്മി കിണറ്റിലിട്ട് പരീക്ഷണം നടത്തി പരിശോധിച്ചതിലും തന്റെയും ഡോ. മഹേഷ് വർമ്മയുടെയും സംയുക്ത അഭിപ്രായം അഭയയുടെ മരണം മുങ്ങിമരണമല്ലെന്നും കൊലയ്ക്ക് ശേഷം കിണറ്റിലിട്ടതാണെന്നുമാണ്.

പുറം തലയിലെ ഒന്നാമത്തെയും രണ്ടാമത്തെയും പരിക്കുകളും ആറാമത്തെ പരിക്ക് ആയുധം കൊണ്ടുള്ള ശക്തിയായ അടിയിൽ തലയോട്ടിയുടെ പാട തകർന്ന് ആന്തരിക രക്തസ്രാവമുണ്ടായതും കിണറ്റിൽ വീഴും മുമ്പുണ്ടായതാണ്. ഈ മൂന്നു പരിക്കുകളും പോറലോ ഉരസൽ മുറിവുകളോ അല്ല. ഡമ്മിയിൽ കാണപ്പെട്ട രണ്ടാമത്തെയും നാലാമത്തെയും പരിക്കുകൾ വെള്ളത്തിൽ വീണപ്പോഴുണ്ടായതോ വെള്ളത്തിൽ കിടന്നപ്പോഴോ ഉണ്ടായതല്ലെന്നും മറിച്ച് വലിച്ചിഴച്ചപ്പോഴുണ്ടായതാണെന്നും അദ്ദേഹം മൊഴി നൽകി. സ്വയം കിണറ്റിൽ ചാടുകയോ അബദ്ധത്തിൽ വീണതാണെങ്കിലോ ആയാലും ഇത്തരം മുറിവുകളോ പരിക്കുകളോ ഉണ്ടാകില്ലെന്നും കൊലപാതക സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം മൊഴി നൽകി.

നേരത്തെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരോട് വിചാരണ നേരിടാൻ സിബിഐ കോടതി നിർദ്ദേശിച്ചിരുന്നു. തങ്ങൾക്കെതിരെ തെളിവില്ലന്നും വിടുതൽ നൽകണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു്. എന്നാൽ, ഈ അപ്പീലും കോടതി തള്ളുകയായിരുന്നു. കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എല്ലാ വിധേനയും അട്ടിമറിക്കപ്പെട്ട കേസാണ് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസ്. പള്ളിയുടെയും പണത്തിന്റെയും സ്വാധീനത്താൽ കേസ് തുടക്കം മുതൽ അട്ടിമറിക്കപ്പെട്ടു.

1992 മാർച്ച് 27-നാണ് കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസിൽനിന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഒമ്പതരമാസം അന്വേഷിച്ചു. കോട്ടയം സ്വദേശികൂടിയായ എസ്‌പി. കെ.ടി. മൈക്കിൾ അന്വേഷണത്തിന് മേൽനോട്ടം നൽകി. അഭയയുടേത് ആത്മഹത്യയാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിലപാട്. 1993 മാർച്ച് 29-നാണ് അന്വേഷണം സിബിഐ. ഏറ്റെടുത്തത്. ഡിവൈ.എസ്‌പി. വർഗീസ് പി. തോമസിനായിരുന്നു ചുമതല. 2003 ഡിസംബർ 31-ന് ഇദ്ദേഹം രാജിവെച്ചെങ്കിലും അഭയ കൊല്ലപ്പെട്ടതാണെന്ന് അദ്ദേഹം കേസ് ഡയറിയിൽ കുറിച്ചു. കേസ് തെളിയിക്കാൻ കഴിയുന്നില്ലെന്നുകാട്ടി സിബിഐ. മൂന്നുതവണ കോടതിയെ സമീപിച്ചിരുന്നു. തുടരന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടത്.

2008 നവംബർ 18-ന്, കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ സിബിഐ. അറസ്റ്റുചെയ്തു. 2009 ജൂലായ് 17-നാണ് കുറ്റപത്രം നൽകിയത്. അന്വേഷണം സിബിഐ. ഏറ്റെടുക്കുംമുൻപേ, സിസ്റ്റർ അഭയയുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP