Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കുല വസ്ത്രമായി മാറിയത് പൊടിക്കാറ്റടിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ സ്ത്രീകൾ തങ്ങളുടെ വില കൂടിയ വസ്ത്രങ്ങളും മുഖവും കണ്ണുകളും പൊടിയിൽ നിന്ന് സംരക്ഷിക്കാൻ ധരിക്കുന്ന കറുത്ത അബായ എന്ന മേൽവസ്ത്രം; ഇംഗ്ലീഷ് സ്ത്രീകളുടെ നൈറ്റി കേരള സ്ത്രീകളുടെ പകൽ വസ്ത്രമായതുപോലെ! കേരളത്തിൽ ഇത്രയും കാലം അറബി മുസ്ലീങ്ങൾ അല്ല ഇന്ത്യൻ മുസ്ലീങ്ങൾ ആണ് ഉണ്ടായിരുന്നുവെന്ന് ഇവരെല്ലാം നിരത്തിലിറങ്ങിയപ്പോഴാണറിഞ്ഞത്: ഷംഷാദ് ഒസ്മാൻ ഓക്‌സ്‌ഫോർഡ് എഴുതുമ്പോൾ

കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കുല വസ്ത്രമായി മാറിയത് പൊടിക്കാറ്റടിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ സ്ത്രീകൾ തങ്ങളുടെ വില കൂടിയ വസ്ത്രങ്ങളും മുഖവും കണ്ണുകളും പൊടിയിൽ നിന്ന് സംരക്ഷിക്കാൻ ധരിക്കുന്ന കറുത്ത അബായ എന്ന മേൽവസ്ത്രം; ഇംഗ്ലീഷ് സ്ത്രീകളുടെ നൈറ്റി കേരള സ്ത്രീകളുടെ പകൽ വസ്ത്രമായതുപോലെ! കേരളത്തിൽ ഇത്രയും കാലം അറബി മുസ്ലീങ്ങൾ അല്ല ഇന്ത്യൻ മുസ്ലീങ്ങൾ ആണ് ഉണ്ടായിരുന്നുവെന്ന് ഇവരെല്ലാം നിരത്തിലിറങ്ങിയപ്പോഴാണറിഞ്ഞത്: ഷംഷാദ് ഒസ്മാൻ ഓക്‌സ്‌ഫോർഡ് എഴുതുമ്പോൾ

ഷംഷാദ് ഒസ്മാൻ ഓക്‌സ്‌ഫോർഡ്

ത്രയും കാലം ഇന്ത്യ എന്താണ്? ഇന്ത്യയുടെ ഭരണ ഘടന എന്താണ്? അതിൽ ഓരോ ഇന്ത്യൻ സ്ത്രീക്കും ഓരോ ഇന്ത്യൻ പുരുഷനുമുള്ള അവകാശങ്ങൾ എന്തൊക്കെയാണ്? എന്നൊക്കെ അറിയുന്നതിനും ചിന്തിക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും പകരം ഇന്ത്യ എന്തെന്ന് വീട്ടിലെ പുരുഷന്മാരുടെ വായ്‌മൊഴിയിലൂടെ പഠിച്ച കേരളീയ സ്ത്രീകൾക്ക് ഖുർ ആന്റെ ആമുഖവും ബൈബിളിന്റെ ആമുഖവും ഭഗവത് ഗീതയുടെ ആമുഖവും വായിച്ച് ജനങ്ങൾക്ക് മതപ്രബോധനം കൊടുത്തിരുന്ന മത പുരോഹിതന്മാർക്കും സീരിയലുകൾക്കപ്പുറം ഇന്ത്യൻ ഭരണഘടന എന്തെന്ന് അറിയാൻ ആഗ്രഹിക്കാതിരുന്ന കേരളീയർക്കും കോളേജിൽ പോയി പൊളിറ്റിക്‌സിലും ലോ കോളേജിൽ പോയി നിയമം പഠിക്കാനും സാഹചര്യം കിട്ടാതെ പോയ ഇടക്ക് വച്ച് സ്‌കൂൾ വിദ്യാഭ്യാസം നിർത്തി പ്പോയ മുസ്ലിംങ്ങൾക്ക് ഭരണഘടന പഠിക്കാൻ ഇന്ന് ഫ്രീ ആയി അവസരം കിട്ടിയതിനെ അനുമോദിക്കാതെ വയ്യ.

ഒരു രണ്ട് മാസത്തിനു മുൻപ് വരെ മതഗ്രന്ഥങ്ങളിലെ ആ മുഖങ്ങൾ കാണാപ്പാഠം പഠിച്ച് ഉരുവിട്ടിരുന്ന കേരളത്തിലെ മുതിർന്ന സ്ത്രീകൾ ഭരണഘടനയുടെ ആമുഖം കാണാപ്പാഠം പറയാൻ മാത്രം സാക്ഷര കേരളം വളർന്നുവെന്ന ചരിത്ര സത്യം ഓർത്ത് നമുക്ക് അഭിമാനിക്കാം, ഒരു ദുരാചാരത്തിലൂടെയാണ് ഒരു സദാചാരം പഠിക്കുക, അത് പോലെ സ്വന്തം നിലനില് പ്പെന്ന ഭയത്തിലൂടെ ഇന്ത്യ എന്താണെന്ന് മനസ്സിലാക്കാൻ പുറം ലോകം അറിയാതെ പർദ്ദക്കുള്ളിലിരുന്ന സ്ത്രീകൾക്ക് അവസരം കിട്ടി, വീട്ടിലടക്കപെട്ട മുസ്ലിം സ്ത്രീകളെ വീട്ടിലെ പുരുഷമാർ തന്നെ നിരത്തുകളിൽ കൊണ്ടുവന്ന കാഴ്ച അഭിമാനത്തോടെയാണ് നോക്കികണ്ടത് . റോഡിലിറങ്ങി പ്രതിജ്ഞ ചൊല്ലാനുള്ള സ്വാതന്ത്യവും.മുസ്ലിം പുരുഷന്മാരോടൊപ്പം,മുസല്യാക്കന്മാരോടൊപ്പം ഒളിവും മറയും ഇല്ലാതെ ഭരണഘടയുടെ സ്വാതന്ത്ര്യവും ശുദ്ധവായുവും വേണ്ടുവോളം ആസ്വദിക്കുന്നതും ശ്വസിക്കുന്നതും കണ്ടു.ഇതെല്ലാം തന്നെ കഴിഞ്ഞ എഴുപത്തൊന്നു വർഷമായി തങ്ങൾക്കൊപ്പം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാനുള്ള ഒരു അവസരം കൂടി ആയി ദേശീയ പൗരത്യ ഭേദഗതി ബില്ല്.

കഴിഞ്ഞ വർഷം ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോർട്ടിന്റെ യുവതി പ്രവേശന ബില്ല് പുറത്ത് വന്നപ്പോഴാണ് അറിഞ്ഞതും , കേരളത്തിലെ ഹിന്ദു സ്ത്രീകൾ തങ്ങളുടെ വിശ്വാസങ്ങളിലും കേരള സംസ്‌കാരത്തിലും എത്രമാത്രം ഉറച്ചു നില്ക്കുന്നുവെന്നു മനസ്സിലായതും. എന്നാൽ മുസ്ലിം സ്ത്രീകൾ തങ്ങളുടെ വിശ്വാസങ്ങളിലൂടെ കേരള സംസ്‌കാരത്തിൽ എത്ര മാത്രം ഉറച്ചു നില്ക്കുന്നുവെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. വീട്ടിലെ പുരുഷന്മാർ ഗൾഫ് നാടുകളിൽ ജോലി തേടിപ്പോയപ്പോൾ വേഷത്തിലും ആഹാരത്തിലും രൂപത്തിൽ പോലും ആർഭാടങ്ങൾ ഇഷ്ടപ്പെടുന്ന ഓരോ അറബി സ്ത്രീ ആകാൻ മനപ്പൂർവ്വം മനസ്സിനെ മാറ്റി എടുത്തവരാണ് കേരളത്തിലെ മുസ്ലിം സ്ത്രീകൾ. ഇന്നും എന്റെ വീട്ടിലും എന്റെ പിതാവിന്റെ കുടുംബത്തിലും ഉള്ള സ്ത്രീകൾ സാരിയുടെ തുമ്പു കൊണ്ടോ സൽവാർ കമ്മീസിന്റെ ഷാളു കൊണ്ടോ തല മറക്കുമ്പോൾ ഞങ്ങളെ കാണുന്ന മുസ്ലിം പുരുഷന്മാരും അവരുടെ കുടുംബത്തിലെ സ്ത്രീകളും അവജ്ഞയോടെ ഞങ്ങളെ നോക്കുന്നത് കാണാം.

ഞാൻ ഇന്ന് എന്റെ ജന്മ നാടായ വണ്ടിപ്പെരിയാറ്റിൽ പോകുമ്പോൾ എന്നെ പരിചയത്തിന്റെ പേരിൽ പോലും മുസ്ലിം കുടുംബങ്ങൾ വീട്ടിലേക്ക് ക്ഷണിക്കില്ല. കാരണം ഞാൻ ഇന്ന് ഏറ്റവും വില കൂടിയ മുസ്ലിങ്ങളുടെ വസ്ത്രമായ പർദ ധരിക്കാത്തതിനാൽ. എന്റെ കുട്ടിക്കാലത്തു ഗൾഫ് പ്രവാസികൾ ഇല്ലാതിരുന്ന മലയോര കർഷകർ ആയിരുന്ന അന്നത്തെ സാരി ധരിച്ചിരുന്ന മുസ്ലിം സ്ത്രീകൾ. ഇന്ന് അവർ പർദ്ദക്കുള്ളിലിലിരുന്നു തങ്ങളുടെ ലോകത്തെ നോക്കി കാണുമ്പോൾ അവർ സ്വയം നഷ്ടപ്പെടുത്തിയത് ഇന്ത്യൻ സംസ്‌കാരവും കേരളത്തനിമയും അതിന്റെ പൈതൃകവും ഇന്ത്യ ഭരണഘടന നൽകിയ മതത്തിൽ അധിഷ്ഠിതമല്ലാത്ത സ്ത്രീ സ്വാതന്ത്ര്യവുമാണ്. പർദ്ദ ധരിക്കാൻ ഇഷ്ടപെടുന്ന മുസ്ലിം സ്ത്രീക്ക് ലോകത്തെ ഏതു മുസ്ലിം രാഷ്ട്രത്തിലും ജീവിക്കാൻ കഴിയും.

അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഇന്ന് ഇന്ത്യൻ മുസ്ലിങ്ങൾ എന്ന് പറഞ്ഞു എന്തിനാണാവോ ദേശീയ പൗരത്യ ബില്ലിനെന്തിരെ തെരുവിലറിങ്ങിയതെന്ന ചിന്തിക്കുന്നതോടൊപ്പം അവരെ തെരുവിലിറക്കിയ വീട്ടിലെ പുരുഷന്മാരും തങ്ങളുടെ കുടുംബത്തിലെ സ്ത്രീകളെ അറബി സ്ത്രീകളുടെ മേൽ വസ്ത്രത്തിൽ കാണാൻ ആഗ്രഹിക്കുന്നെണ്ടെങ്കിൽ പിന്നെ ഇന്ന് ഇന്ത്യൻ മുസ്ലിം ആണെന്ന് പറഞ്ഞു ഇന്ത്യൻ ഭരണ ഘടന ഉയർത്തി പിടിച്ചിട്ടു എന്ത് പ്രസക്തി. ഒരു പർദ്ദയുടെ ഏറ്റവും കുറഞ്ഞ വില ആറായിരം രൂപ, നല്ല ഒരു സൽവാർ കമ്മീസിന് രണ്ടായിരത്തി അഞ്ഞൂറ് രൂപ, അതുപോലെ നല്ല ഒരു സാരിക്ക് ആയിരത്തി അഞ്ഞൂറ് രൂപ. ഇന്ന് ഇന്ത്യയുടെ സാരിയും സൽവാർ കമ്മീസും കേരളത്തിലെ പാവപെട്ട മുസ്ലിം സ്ത്രീകളുടെ വസ്ത്രമായി മാറി.

പൊടിക്കാറ്റടിക്കാത്ത കേരളത്തിൽ എല്ലാ വീട്ടിലും എ .സി ഇല്ലാത്ത ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് ഇന്ന് ആർഭാടത്തിന്റെ ചിഹ്നമായി പർദ്ദ, സ്വന്തം മുഖം മറക്കാൻ ഖുർ ആനിൽ പറഞ്ഞിട്ടില്ല, എന്നിട്ടും കേരളത്തിലെ മുസ്ലിം സ്ത്രീകളും മുഖം മറക്കാൻ തുടങ്ങി, ഇവരാണ് പൊതുനിരത്തുകളിൽ ഇന്ത്യൻ മുസ്ലിങ്ങളായി ഭരണഘടനയെ ഉയർത്തിപിടിച്ചവർ, പൊടിക്കാറ്റടിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ സ്ത്രീകൾ തങ്ങളുടെ വില കൂടിയ വസ്ത്ര ങ്ങളും മുഖവും കണ്ണുകളും പൊടിയിൽ നിന്ന് സംരക്ഷിക്കാൻ ധരിക്കുന്ന കറുത്ത അബായ എന്ന മേൽവസ്ത്രം കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കുല വസ്ത്രമായി മാറി, ഇംഗ്ലീഷ് സ്ത്രീകളുടെ നൈറ്റി കേരള സ്ത്രീകളുടെ പകൽ വസ്ത്രമായതുപോലെ.

ഇന്ന് പൗരത്വ നിയമം വന്നപ്പോൾ കേരളത്തിൽ ഇത്രയും കാലം അറബി മുസ്ലീങ്ങൾ അല്ല ,ഇന്ത്യൻ മുസ്ലീങ്ങൾ ആണ് ഉണ്ടായിരുന്നുവെന്ന് ഇവരെല്ലാം നിരത്തിലിറങ്ങിയപ്പോഴാണറിഞ്ഞത്, ഇനി ഇന്ത്യൻ മുസ്ലിങ്ങളാകാൻ വേഷത്തിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാം. ഓരോ മുസല്യാക്കന്മാർ കേരളത്തിന്റെ അങ്ങേക്കോണിലും ഇങ്ങേ ക്കോണിലും ഇരുന്ന് മുസ്ലിം സ്ത്രീകളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തിനും സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിനും ചിന്തിക്കാനും പ്രവർത്തിക്കാനും അത് നടപ്പിലാക്കാനുമുള്ള സ്വാതന്ത്ര്യത്തിനും തടയിടുമ്പോൾ ഈ മുസല്യാക്കന്മാർക്കു ഇന്ത്യൻ പൗരത്യ നിയമത്തിനെതിരെ ശബ്ദിക്കാനും പ്രതികരിക്കാനും സമരം നടത്താനും എന്ത് അവകാശം.

ഇന്ത്യൻ മുസ്ലിം സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു തടയിട്ടു അവരെ പർദ്ദക്കുള്ളിലാക്കിയതിനു ഇത് വരെ ഒരു അറബ് രാഷ്ട്രവും ഈ മുസ്ലിയാക്കന്മാരേ വിളിച്ചു അഭിനന്ദിച്ചതായി കേട്ട് കേൾവി പോലുമില്ല. ഇസ്ലാം മത പ്രബോധനത്തിന് വേണ്ടി ഒരു അറബിയും ഈ നൂറ്റാണ്ടിൽ കേരളത്തിൽ വന്നതായി അറിവില്ല. കേരളത്തിൽ നിന്ന് പോയ മുസ്ലിം പ്രവാസികളുടെ കേരളത്തിലെ കുടുംബങ്ങളിലെ തങ്ങളുടെ സ്ത്രീകളെ പർദ്ദക്കുള്ളിൽ ആക്കിയതിനു അറബി അധിക ശമ്പളം കൊടുക്കുന്നതായും കേട്ടറിവില്ല.

അറബി രാഷ്ട്രത്തിൽ ജീവിച്ചിട്ടും മറ്റു രാജ്യക്കാരെ മുസ്ലിം എന്നോ ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ കാണാതെ ഒരേ ഇന്ത്യക്കാർ എന്ന പരിഗണന കൊടുക്കുന്ന അറബിയുടെ വിശാലമനസ്‌കത എന്നു ഈ മുസല്യാക്കന്മാർക്കും കേരളപ്രവാസി മുസ്ലിങ്ങൾക്കും ഉണ്ടാകുന്നുവോ അന്ന് മാത്രമേ ഇന്ത്യൻ ഭരണഘടനയുടെ മേന്മയും മഹത്യവും ഇന്ത്യൻ മുസ്ലിങ്ങൾ മനസ്സിലാകുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP