Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി 26കാരിയെ പീഡിപ്പിച്ചത് ബാത്ത് റൂമിൽ വെച്ച്; പീഡിപ്പിച്ചത് വീട് നിർമ്മാണം കാണാനെത്തിയ വീട്ടമ്മയെ; പുറത്തുപറഞ്ഞാൽ വകവരുത്തുമെന്ന ഭീഷണിയും; പ്രതിക്ക് ജാമ്യം നിഷേധിച്ച് മഞ്ചേരി സെഷൻസ് കോടതി

നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി 26കാരിയെ പീഡിപ്പിച്ചത്  ബാത്ത് റൂമിൽ വെച്ച്; പീഡിപ്പിച്ചത് വീട് നിർമ്മാണം കാണാനെത്തിയ വീട്ടമ്മയെ; പുറത്തുപറഞ്ഞാൽ വകവരുത്തുമെന്ന ഭീഷണിയും; പ്രതിക്ക് ജാമ്യം നിഷേധിച്ച് മഞ്ചേരി സെഷൻസ് കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി 26കാരിയെ പീഡിപ്പിച്ചത് ബാത്ത് റൂമിൽ വെച്ച്. പീഡിപ്പിച്ചത് വീട് നിർമ്മാണം കാണാനെത്തിയ വീട്ടമ്മയെ. പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. പീഡിപ്പിച്ച ശേഷം സംഭവം പുറത്തുപറഞ്ഞാൽ വകവരുത്തുമെന്ന ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിരുന്നു. വീട്ടമ്മയെ ബലാൽസംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്.

തിരൂരങ്ങാടി വെള്ളിലക്കാട് പട്ടാളത്തിൽ സന്തോഷ് (39) ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 മെയ് മൂന്നിന് വൈകീട്ട് 5.30നാണ് സംഭവം. 26കാരിയായ പരാതിക്കാരിയുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ബാത്ത് റൂമിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. പോക്‌സോ കേസിൽ പ്രതിയായ സന്തോഷ് തിരൂർ സബ്ജയിലിൽ കഴിഞ്ഞു വരികയാണ്.
അതേ സമയം നാൽപ്പത്തഞ്ചുകാരിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചുവെന്ന കേസിൽ ഇക്കഴിഞ്ഞ നവംബർ 26ന് പെരുമ്പടപ്പ് പൊലീസ് അറസ്റ്റു ചെയ്ത് റിമാന്റിൽ കഴിയുന്ന ഇരുപത്തൊമ്പതുകാരന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വെളിയങ്കോട് അയ്യോട്ടിച്ചിറ സുനാമി കോളനിയിൽ വടക്കെപുറത്ത് മുസ്തഫയുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് ജഡ്ജി കെ പി ജോൺ തള്ളിയത്. പ്രായമായ മാതാവിനൊപ്പം തണ്ണിത്തുറയിലെ വീട്ടിൽ കഴിഞ്ഞു വരുന്ന യുവതിയെ 2019 മെയ് 22ന് വീടിന്റെ മുൻവശത്തു വെച്ചും നവംബർ 19ന് ഡ്രോയിങ് റൂമിൽ വെച്ചും 23ന് കിടപ്പുമുറിയിൽ വെച്ചും ബലാൽസംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് കേസ്. പ്രതിക്കെതിരെ പെരുമ്പടപ്പ്, പൊന്നാനി, എരുമപ്പെട്ടി സ്റ്റേഷനുകളിലായി ഏഴ് കേസുകൾ നിലവിലുണ്ട്.

അതേ സമയം 16കാരിയെ പ്രണയം നടിച്ച് കെണിയിൽ വീഴ്‌ത്തി. ശേഷം വിവിധ സ്ഥലങ്ങളിൽകൊണ്ടുപോയി പീഡിപ്പിച്ചകേസിൽ പ്രതിയായ അമ്മക്കും മകനും പത്തുവർഷം കഠിനതടവും പിഴയും കഴിഞ്ഞ ദിവസം മഞ്ചേരി കോടതി ശിക്ഷ വിധിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവിനും ഇതിന് ഒത്താശ ചെയ്തു നൽകിയ യുവാവിന്റെ മാതാവിനും മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി പത്തു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷ വിധിച്ചു. കോഴിക്കോട് മൈക്കാവ് വേനപ്പാറ ഓമശ്ശേരി മൂലക്കടവത്ത് കല്ലറക്കപ്പറമ്പ് എം ഷിബിൻ (22), മാതാവ് എം ആനന്ദം (48) എന്നിവരെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. 2017 ജൂൺ 12നാണ് കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശിയായ 16 കാരിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളിൽ വച്ചായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് 2017 ജൂൺ 23ന് പരപ്പനങ്ങാടിയിൽ വെച്ച് പൊലീസ് പെൺകുട്ടിയെ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികളെ പിന്നീട് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മാനന്തവാടിയിൽ നിന്നും പെൺകുട്ടിയെ കാണാതായ സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് വള്ളുവമ്പ്രത്തു വെച്ച് ഇരുവരും പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തതിന് അമ്മക്കും മകനുമെതിരെ വാഴക്കാട്, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 354 (എ) പ്രകാരം ഒരു വർഷം കഠിന തടവ്, 376 (2) (ഐ) (എൻ) പ്രകാരം പത്തു വർഷം കഠിന തടവ്, 50,000 രൂപ വീതം പിഴ, പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക കഠിന തടവ്, 366 വകുപ്പ് പ്രകാരം മൂന്നു വർഷം കഠിന തടവ് 25,000 രൂപ വീതം പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക കഠിന തടവ്, 406 വകുപ്പ് പ്രകാരം ഒരു വർഷം കഠിന തടവ്, 25,000 രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസത്തെ അധിക കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. റിമാന്റ്കാലാവധി ശിക്ഷയായി പരിഗണിക്കാനും പിഴയടക്കുന്ന പക്ഷം തുക പരാതിക്കാരിക്ക് നൽകാനും വിധിച്ച കോടതി ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും പ്രസ്താവിച്ചു. പീഡനത്തിനിരയാകുന്നവർക്കുള്ള സംസ്ഥാന സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റിയോട് ആവശ്യപ്പെട്ടു. കേസിലെ 27 സാക്ഷികളിൽ 21 പേരെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഐഷ പി ജമാൽ കോടതി മുമ്പാകെ വിസ്തരിച്ചു.

2017 ജൂൺ 12നാണ് കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശിയായ 17 കാരിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളിൽ വച്ചായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് 2017 ജൂൺ 23ന് പരപ്പനങ്ങാടിയിൽ വെച്ച് പൊലീസ് പെൺകുട്ടിയെ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു ഇരുവരും. സമാനമായ രീതിയിൽ മാനന്തവാടിയിൽ നിന്നും കാണാതായ മറ്റൊരു പെൺകുട്ടിയെ വള്ളുവമ്പ്രത്ത് വെച്ച് പൊലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ഷിബിനെയും മാതാവിനെയും കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹരിജൻ വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തതിന്് അമ്മക്കും മകനുമെതിരെ വാഴക്കാട്, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP