Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കുളിക്കാൻ പുഴയിൽപോകുന്നതിനിടയിൽ സ്വർണാഭരണം ആവശ്യപ്പെട്ട് ഭാര്യയുമായി വഴക്കായി; ലക്ഷ്മിയെ കഴുത്ത് ഞെരിച്ച് കൊന്നത് തന്നെ ചെരൂപ്പൂരി അടിച്ചതോടെ; ഭർത്താവ് ബൽദാസ് കുറ്റക്കാരൻതന്നെയെന്ന് കോടതി, ശിക്ഷ മറ്റെന്നാൾ

കുളിക്കാൻ പുഴയിൽപോകുന്നതിനിടയിൽ സ്വർണാഭരണം ആവശ്യപ്പെട്ട് ഭാര്യയുമായി വഴക്കായി; ലക്ഷ്മിയെ കഴുത്ത് ഞെരിച്ച് കൊന്നത് തന്നെ ചെരൂപ്പൂരി അടിച്ചതോടെ; ഭർത്താവ് ബൽദാസ് കുറ്റക്കാരൻതന്നെയെന്ന് കോടതി, ശിക്ഷ മറ്റെന്നാൾ

ജംഷാദ് മലപ്പുറം

മലപ്പുറം: കുളിക്കാൻ പുഴയിൽപോകുന്നതിനിടയിൽ സ്വർണാഭരണം ആവശ്യപ്പെട്ട് ഭാര്യയുമായി വഴക്കായി. അവസാനം ഭാര്യ ചെരൂപ്പൂരി അടിച്ചതോടെ ഭർത്താവ് വിറളി പൂണ്ട ഭർത്താവ് ലക്ഷ്മിയെ കഴുത്തിൽ കൈ മുറുക്കി കൊലപ്പെടുത്തി. ഭർത്താവ് ബൽദാസ് കുറ്റക്കാരൻതന്നെയെന്ന് കോടതി, ശിക്ഷ മറ്റെന്നാൾ. നിലമ്പൂരിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ തമിഴ് യുവാവ് കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യാണ് ഇന്ന് കണ്ടെത്തയത്.

പ്രതിക്കുള്ള ശിക്ഷ ജഡ്ജി എ വി നാരായണൻ 31ന് പ്രസ്താവിക്കും. 2013 ഓഗസ്റ്റ് 31ന് പകൽ പതിനൊന്നര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. തമിഴ്‌നാട് ഡിണ്ടിഗൽ ഐലൂർ പെരുമാൾ കോവിൽപ്പെട്ടി സുബ്ബയ്യയുടെ മകൻ ബാൽദാസ് (38) ആണ് പ്രതി. ഭാര്യ ലക്ഷ്മിയോടൊത്ത് നിലമ്പൂരിൽ താമസിച്ചു വരികയായിരുന്നു പ്രതി. സംഭവ ദിവസം ഇരുവരും കുളിക്കാനായി വടപുറം കുതിര പുഴയിലേക്ക് പോകുകയായിരുന്നു. നിലമ്പൂർ അരുവാക്കോട് വുഡ് കോംപ്ലക്‌സിന് സമീപമുള്ള തേക്കിൻതോട്ടത്തിൽ എത്തിയപ്പോൾ ഇരുവരും വഴക്കിലേർപ്പെട്ടു. ലക്ഷ്മിയുടെ ആഭരണങ്ങൾ ബാൽദാസ് ആവശ്യപ്പെട്ടതാണ് വഴക്കിന് കാരണം. ഇതിനെ തുടർന്ന് ലക്ഷ്മി ചെരിപ്പ് ഊരി ഭർത്താവിനെ അടിച്ചു.

ഇതിൽ പ്രകോപിതനായ ബാൽദാസ് ചെരിപ്പ് പിടിച്ചു വാങ്ങി ലക്ഷ്മിയുടെ കഴുത്തിൽ കൈ മുറുക്കി കൊലപ്പെടുത്തുകയും ആഭരണങ്ങൾ കവരുകയുമായിരുന്നു. നിലമ്പൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. അന്വേഷണത്തിൽ പ്രതി കവർന്ന സ്വർണ്ണ കമ്മൽ തമിഴ്‌നാട് ഡിണ്ടിഗലിലെ ഐലൂരിലെയും മാല ഏറിയോടിലെ ജൂവലറികളിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. 17 സാക്ഷികളെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു കോടതി മുമ്പാകെ വിസ്തരിച്ചു. 17 രേഖകളും 10 തൊണ്ടി മുതലുകളും ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP