Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്തത് തന്റെ ഉറച്ച ബോധ്യത്തിൽ നിന്നെന്ന് ബിജെപി എംഎൽഎ; നിലപാടുകളുടെ പേരിൽ ബിജെപി വിടേണ്ടി വന്നാലും കോൺഗ്രസിലേക്കില്ലെന്നും നാരായൺ ത്രിപാഠി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്തത് തന്റെ ഉറച്ച ബോധ്യത്തിൽ നിന്നെന്ന് ബിജെപി എംഎൽഎ; നിലപാടുകളുടെ പേരിൽ ബിജെപി വിടേണ്ടി വന്നാലും കോൺഗ്രസിലേക്കില്ലെന്നും നാരായൺ ത്രിപാഠി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: താൻ കോൺഗ്രസിലേക്ക് പോകുന്നു എന്ന വാർത്തകൾ നിഷേധിച്ച് പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ ബിജെപി എംഎൽഎ നാരായൺ ത്രിപാഠി. പൗരത്വ നിയമ ഭേദഗതിയിന്മേലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബിജെപി വിടേണ്ടി വന്നാലും കോൺഗ്രസ് പാർട്ടിയിലേക്ക് പോകില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. സിഎഎക്കെതിരെ നിലപാടെടുത്തത് തന്റെ ഉറച്ച ബോധ്യത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലെ ബിജെപി എംഎൽഎയായ നാരായൺ ത്രിപാഠിയാണ് സിഎഎക്കെതിരെ നിലപാടെടുത്തത്. മധ്യപ്രദേശ് സർക്കാർ കൊണ്ടുവന്ന ക്രിമിനൽ നിയമ ഭേദഗതിക്കനുകൂലമായും ത്രിപാഠി വോട്ട് ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതി രാജ്യത്തിന് ഒരുഗുണവും ചെയ്യില്ല. അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടന പിന്തുടരുന്നില്ലെങ്കിൽ ബിജെപി അത് കീറിക്കളയണം. രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനാകില്ലെന്ന കാര്യം വ്യക്തമാണ്. ഓരോ നഗരവും ആഭ്യന്തര യുദ്ധത്തിന് സമാനമാണ്. ആഭ്യന്തര യുദ്ധ സമാനമായ സാഹചര്യത്തിൽ വികസനത്തെക്കുറിച്ച് സങ്കൽപ്പിക്കാനാകില്ല. സാഹചര്യങ്ങൾ മനസ്സിലാക്കിയതിനാലാണ് ഞാൻ സിഎഎയെ എതിർക്കുന്നത്. ഇത് എന്റെ മണ്ഡലമായ മൈഹറിലെ മാത്രം കാര്യമല്ല, മറ്റ് പല സ്ഥലങ്ങളിലും സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനക്കനുസൃതമായിട്ടേ രാജ്യം ഭരിക്കാനാകൂ. അല്ലെങ്കിൽ എല്ലാ മതത്തിനും തുല്യ പരിഗണന നൽകുന്ന ഭരണഘടന കീറിയെറിഞ്ഞ് ബിജെപി സ്വന്തം നിലക്ക് മുന്നോട്ടുവരുകയും അത് ജനത്തോട് പറയുകയും വേണം. ഈ രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മാത്രമാണ് സിഎഎ നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ പൗരത്വ പട്ടികയെയും ത്രിപാഠി രൂക്ഷമായി വിമർശിച്ചു. ഗ്രാമത്തിലെ ജനത്തിന് പൗരത്വം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ബിജെപി വോട്ടുബാങ്കിന് വേണ്ടി മാത്രമാണ്. അത് ബിജെപിക്ക് ഗുണത്തിനാണ്. എന്നാൽ, അത് രാജ്യത്തിന് ഗുണപരമല്ലെന്നും നാരായൺ ത്രിപാഠി പറഞ്ഞു. തന്റെ മണ്ഡലത്തിലെ മുസ്ലിംകൾ തന്നെ അവഗണിച്ചുതുടങ്ങി. ഗ്രാമങ്ങളിലുള്ളവർ റേഷൻ കാർഡ് കിട്ടാൻതന്നെ ഏറെ ബുദ്ധിമുട്ടുന്നു. അവർ എങ്ങനെ പൗരത്വം തെളിയിക്കും. ഐക്യത്തെക്കുറിച്ചും അഖണ്ഡതയെക്കുറിച്ചും പറയുമ്പോൾതന്നെ പ്രശ്നങ്ങൾ ആളിക്കത്തിക്കുകയാണെന്നും ത്രിപാഠി കൂട്ടിച്ചേർത്തു. ഇതേ തുടർന്നാണ് ത്രിപാഠി കോൺഗ്രസിലേക്ക് പോകാനൊരുങ്ങുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. എന്നാൽ അത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്നാണ് ത്രിപാഠി വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP