Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ

നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ

എം മനോജ് കുമാർ

കൊച്ചി: കൊച്ചിയിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസിൽ പ്രതികളായ വിനയൻ എസ് ജിയുടെയും നടി ഡിനി ഡാനിയലിന്റെയും അറസ്റ്റ് വൈകുന്നു. ഇവർക്കെതിരെ പോക്‌സോ കേസിൽ എഫ്‌ഐആർ പൊലീസ് രജിസ്റ്റർ ചെയ്‌തെങ്കിലും അറസ്റ്റ് വൈകുകയാണ്. ഉന്നതതല സമ്മർദ്ദം ഈ കേസിൽ വരുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. പീഡനത്തിനു എല്ലാവിധ ഒത്താശയും ചെയ്തതിനാണ് പോക്‌സോ കേസിൽ വിനയന് ഒപ്പം ഡിനി കൂടി പ്രതിയായത്. വലിയ ചതിയിലൂടെ വിനയന് ഡിനി ചെയ്തുകൊടുത്ത ഒത്താശയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെടാൻ കാരണമായത്. രാവിലെ ഭക്ഷണം വാങ്ങാനായി കുട്ടിയുടെ അമ്മയെ കൂട്ടി ഇറങ്ങുമ്പോൾ ഡിനി പറഞ്ഞ വാക്കുകളാണ് പീഡനത്തിലെ വില്ലനെ സഹായിച്ചത്. 'കൊച്ച് ഉറങ്ങിക്കോട്ടെ...ഇന്നലെ ലേറ്റ് ആയിട്ടല്ലേ വന്നത്..അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?ഇച്ച (വിനയൻ) ഇവിടെയുണ്ടല്ലോ? എന്നാണ് ഡിനി പറഞ്ഞത്. തൊട്ടടുത്ത് രണ്ടു മിനിട്ട് കാറിൽ പോയാൽ വാങ്ങാൻ കഴിയുന്ന ഹോട്ടലിലാണ് പോയത്. അവിടെ ഇല്ലാത്തതിനാൽ വീണ്ടും അടുത്ത ടൗൺ വരെ കാറിൽ പോയി. ഭക്ഷണം പാർസൽ വാങ്ങാൻ. രണ്ടാമത് വേറെ ഒരിടത്ത് പോയി. ഇച്ചയ്ക്ക് ഇവിടുത്തെ ഭക്ഷണമാണ് ഇഷ്ടം എന്ന് പറഞ്ഞു വേറെ ഒരു വീട്ടിലാണ് പോയത്. അവിടെ ഭക്ഷണമില്ലായിരുന്നു. ഞങ്ങൾ വൈകീട്ടാണ് തുറക്കുന്നത്. എന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് ടൗണിലെത്തിയാണ് ഭക്ഷണം വാങ്ങി മടങ്ങിയത്. ഇതിന്നിടയിൽ സമയം ഒരു പാട് കടന്നു പോയിരുന്നു. ഈ സമയത്താണ് പെൺകുട്ടിയെ വിനയൻ പീഡിപ്പിച്ചത്. ഈ പോക്‌സോ കേസിലെ പ്രതിസ്ഥാനത്താണ് ഡിനിയുള്ളത്. വിനയൻ ഒന്നാം പ്രതിയായപ്പോൾ രണ്ടാം പ്രതി ഡിനിയും.

ഡിനി നൽകിയ ഒത്താശയാണ് പീഡിപ്പിക്കപ്പെടാൻ കാരണമായത് എന്നാണ് കുട്ടി നൽകിയ മൊഴിയിലുള്ളത്. ഇതോടെയാണ് കേസിൽ ഡിനി കൂടി പ്രതിയായത്. നടി എന്ന നിലയിൽ സിനിമാ-സീരിയൽ രംഗത്ത് അറിയപ്പെട്ടു വരുമ്പോഴാണ് ഡിനി പോക്‌സോ കേസിൽ പ്രതിയാകുന്നത്. കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കാൻ ഇറങ്ങിത്തിരിച്ച് ഡിനി വാർത്തയിലും ഇടംനേടിയിരുന്നു. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ സിനിമ നിർമ്മിക്കുന്നുവെന്ന് അറിഞ്ഞപ്പോഴാണ് ഡിനീ രംഗത്ത് വന്നത്. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മറ്റൊരു സിനിമ ഒരുങ്ങുന്നുവെന്ന വാർത്ത കണ്ട് ഞെട്ടി. ആ പ്രോജക്റ്റ് തങ്ങൾ മുൻപ് അനൗൺസ് ചെയ്തതാണ്. ചിത്രത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചുവെന്നും ഫേസ്‌ബുക്കിലൂടെ പോസ്റ്റർ റിലീസ് ചെയ്തിരുന്നുവെന്നും പറഞ്ഞാണ് നടി രംഗത്ത് വന്നത്. ഈ ചിത്രത്തിൽ ജോളിയെ അവതരിപ്പിക്കുന്നത് താനാണ് എന്നുമാണ് ഡിനി വെളിപ്പെടുത്തൽ നടത്തിയത്. ഇതിനു ശേഷമാണ് ഡിനിയും ജീവിത പങ്കാളിയും പോക്‌സോ കേസിൽ പ്രതിയായത്.

ചന്ദനമഴയാണ് ഡിനിക്ക് നടി എന്ന നിലയിൽ അഡ്രസ് ഉണ്ടാക്കികൊടുത്തത്. പത്തിലധികം മലയാള സിനിമകളിലും ഇരുപതിലധികം ടെലി സീരിയലുകളിലും അഭിനയിക്കുകയും ചെയ്തു. പിന്നീട് ഇരുപതിലധികം സീരിയലുകളിലായി ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തു. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനെന്ന ചിത്രത്തിൽ സിദ്ദിഖിന്റെ ഭാര്യയായി സീമ എന്ന പേരിലാണ് ഡിനി എത്തിയത്. പ്രണവ് മോഹൻലാൽ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശ്രദ്ധേയമായ റോൾ ലഭിച്ചു. മഴവിൽ മനോരമയിലെ പട്ടുസാരിയിലെ ഡോക്ടർ സംഗീത വിജയനെ കഥാപാത്രമാണ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. പിന്നീട് ജാലകവാതിൽ, സ്ത്രീധനം, ചന്ദനമഴ തുടങ്ങിയ സീരിയലിലും നടി ശ്രദ്ധേയ വേഷങ്ങളിൽ എത്തി. ദുൽഖർ സൽമാൻ തന്നെ നായകനായെത്തിയ ഒരു യെമണ്ടൻ പ്രേമകഥയാണ് നടി എന്ന നിലയിൽ ഡിനിക്ക് അവസരങ്ങൾ കുറച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്.

വിനയൻ കാരണം പോക്‌സോ കേസിൽ പ്രതിയായ പ്രതിയായ ഡിനിക്ക് അവസരങ്ങൾ കുറയ്ക്കാനും കാരണമായത് വിനയന്റെ ഇടപെടൽ തന്നെയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. അമ്മയായ ഡിനിയും മകളായ പെൺകുട്ടിയുമാണ് രംഗത്തുള്ളത്. ആ സീനിൽ ഡിനി മഴ നനയുന്ന സീൻ ഉണ്ട്. ആ ഘട്ടത്തിൽ വിനയൻ കൂടി സെറ്റിലുണ്ട്. ഈ സീനിൽ ഇങ്ങിനെ അഭിനയിക്കാൻ കഴിയില്ല എന്ന് പറഞ്ഞു വിനയൻ ബഹളമുണ്ടാക്കി എന്നാണ് അറിയാൻ കഴിഞ്ഞത്. സെറ്റിൽ പ്രശ്‌നമായപ്പോൾ ഷൂട്ട് നിർത്തി. പകരം വേറെ സ്ത്രീയാണ് അഭിനയിച്ചത്. ഒരു യെമണ്ടൻ പ്രേമകഥയിലെ ഈ കഥാപാത്രം നഷ്ടമായത് കരിയറിലും ഡിനിക്ക് തിരിച്ചടിയായി. ഈ കഥ പല സെറ്റുകളിലും പരന്നു. ഡിനി പ്രശ്‌നക്കാരിയാണ് എന്ന മനോഭാവവും വന്നു. ഇതേ മനോഭാവം കാരണമാണ് അടുത്ത സിനിമയിലും റോൾ നഷ്ടമാകാൻ ഇടയാക്കിയത്.

നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന്റെ സിനിമയിലും അഭിനയിക്കാൻ എത്താൻ ഡിനീയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. അഡ്വാൻസ് തുകയും നൽകിയിരുന്നു. ഇടുക്കിയിലെ ലൊക്കേഷനിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് ഡിനിക്ക് ഈ സിനിമയിലേക്ക് ക്ഷണം വന്നില്ല. മറ്റൊരു നടി ഈ റോൾ ചെയ്യുകയും ചെയ്തു. യെമണ്ടൻ പ്രേമകഥയിലെ പ്രശ്‌നങ്ങളാണ് നടിക്ക് വിനയായത്. ആ പ്രശ്‌നം പുറത്തറിഞ്ഞപ്പോഴാണ് പുതിയ സിനിമയിലെ അവസരം നഷ്ടമായത്. അതിനു ശേഷം സിനിമ-സീരിയൽ രംഗത്ത് അവസരം കുറഞ്ഞു. അദ്ധ്യാപക ദമ്പതികളുടെ മകളാണ് ഡിനി. പത്തനംതിട്ടയിലാണ് ജനനം. ഡാനിയേലും സൂസമ്മ ഡാനിയേലുമാണ് മാതാപിതാക്കൾ. ഇവർ തിരുവനന്തപുരത്താണ് അദ്ധ്യാപകരായിരുന്നത്. രണ്ടു സഹോദരങ്ങളാണ് ഡിനിക്ക്. ഒരു സഹോദരനും സഹോദരിയും. ഇവർ രണ്ടുപേരും യുഎസിൽ നഴ്‌സ്മാരാണ്. രണ്ടുപേരും യുഎസിലാണ്. ഡിനിക്കും യുഎസ് വിസയുണ്ട് എന്നാണ് അറിയുന്നത്.

പള്ളിയിലെ ക്വയറിൽ പാട്ടുപാടാൻ എത്തിയ ഗായകനെയാണ് ഡിനി പ്രണയിച്ചത്. അപ്പോഴാണ് ഡിനിക്ക് നല്ല കുടുംബത്തിൽ നിന്നും ആലോചന വരുന്നത്. ഈ ആലോചന മുറുകിയപ്പോൾ ഡിനി തന്നെ ഇടപെട്ടു അത് മുടക്കുകയായിരുന്നു. വരനെ വിളിച്ച് തനിക്ക് വേറെ ബന്ധമുണ്ടെന്നു ഡിനി വെളിപ്പെടുത്തി. ഇതോടെ മാതാപിതാക്കൾക്ക് അതൃപ്തിയായി. മാനം കപ്പല് കയറിയ അവസ്ഥയായി മാതാപിതാക്കളുടേത്. ഇതോടെയാണ് ഡിനിയുടെ ആവശ്യ പ്രകാരം ഡിനി പറഞ്ഞ വിവാഹം മാതാപിതാക്കൾ നടത്തിയത്. പക്ഷെ ബന്ധത്തിൽ പ്രശ്‌നങ്ങൾ വന്നു എന്നാണ് ഡിനി അറിയുന്നവരോട് പറഞ്ഞത്. ഒരു പെൺകുട്ടിയാണ് ഈ ബന്ധത്തിൽ നടിക്ക് ഉള്ളത്. ഡിനിക്ക് വിനയനുമായുള്ള ബന്ധം വന്നതോടെ മകൾ ഇപ്പോൾ ഭർതൃമാതാവിന്റെ സംരക്ഷണയിലാണ്.

ഭർത്താവിന്റെ സുഹൃത്ത് എന്ന നിലയിലാണ് ഡിനി വിനയനെ പരിചയപ്പെടുന്നത് എന്നാണ് അറിയുന്നത്. വിനയനെ ഡിനി അറിയുമ്പോൾ ജാഗ്വാർ, ബിഎംഡബ്ലു തുടങ്ങിയ ആഡംബര കാറുകളിലാണ് വിനയന്റെ സഞ്ചാരം. ഗൾഫിലുള്ള ബിസിനസിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞാണ് ഇവർ തമ്മിൽ അടുപ്പമാകുന്നത്. ഡിനിയുടെ മാതാപിതാക്കൾ പണി കഴിപ്പിച്ച വീടിന്റെ പാല് കാച്ചൽ ചടങ്ങിൽ എത്തിയതോടെ ഇവർ തമ്മിലുള്ള അടുപ്പം ദൃഡമായി. ഒരുമിച്ച് താമസിക്കാനും തുടങ്ങി. ഇതോടെ ആദ്യ ഭർത്താവും ഡിനിയും തമ്മിൽ പ്രശ്‌നങ്ങൾ വന്നു. ഇതോടെ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിലുമായി. ഈ ഘട്ടത്തിൽ ആശുപത്രിയിൽ കൂട്ടിരുന്നത് വിനയനായിരുന്നു. ഇതോടെയാണ് വിനയനും ഡിനിയും തമ്മിൽ അടുക്കുന്നത്. ഇതോടെ ഒരുമിച്ച് താമസിക്കാനും തീരുമാനമെടുത്തു.

റേഞ്ച് റോവർ കാറിൽ ഡിനി താമസിച്ച വീടിന്റെ പിറക് വശത്ത് വന്നാണ് ഡിനിയെ വിനയൻ പൊക്കുന്നത്. ഒരു രാത്രി ആരുമറിയാതെ സ്വന്തം വീടിന്റെ പിൻവാതിൽ വഴി ഇറങ്ങിവന്നാണ് ഡിനി വിനയന്റെ റേഞ്ച് റോവറിൽ കയറുന്നത്. ഇതോടെ വിനയന്റെ ജീവിത പങ്കാളിയായി ഡിനി മാറി. അച്ഛനും അമ്മയെയും കാര്യങ്ങൾ ബോധ്യപ്പെടുത്താനും ഇതിനിടയിൽ നടിക്ക് കഴിഞ്ഞു. സ്വന്തം ഭാര്യയെയും കുട്ടിയേയും ഒഴിവാക്കിയാണ് വിനയനും ഡിനിക്ക് ഒപ്പം വന്നത്. മരടിലെ ഫ്‌ളാറ്റിലാണ് ഇവർ വാസം തുടങ്ങിയത്. മൂന്നു നാല് ആംഡംബര കാറുകൾ അന്നും ഈ ഫ്‌ളാറ്റിൽ വിനയന്റെതായി വിശ്രമിച്ചിരുന്നു. തുടർന്നാണ് പീഡനം നടന്ന കൊച്ചിയിലെ വില്ലയിലേക്ക് വിനയനും നടിയും താമസം മാറ്റുന്നത്. ഈ വില്ല ഇവർ ഒഴിവാക്കിയപ്പോൾ പത്ത് മാസത്തെ വാടക ബാക്കിയുണ്ടായിരുന്നു എന്നാണു അറിയാൻ കഴിഞ്ഞത്.

ഈ വില്ലയിൽ താമസിക്കുമ്പോൾ തന്നെയാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും അതിൽ ജോളിയായി വേഷമിടാനും നടി തീരുമാനമെടുത്തത്. വാടക ബാക്കിയാക്കി സ്ഥലം കാലിയാക്കുമ്പോൾ ഉടമയ്ക്ക് ഒരു വാട്‌സ് അപ്പ് സന്ദേശമാണ് നടി നൽകിയത് എന്നാണ് അറിയാൻ കഴിയുന്നത്. കൂടത്തായി സിനിമയാക്കി കഴിഞ്ഞാൽ ബാക്കി വാടക തരാമെന്നാണ് ഈ വാട്‌സ് അപ്പ് സന്ദേശത്തിന്റെ ഉള്ളടക്കം. കയ്യിൽ കാശില്ലാത്തതിനാൽ ഈ വാടക പെൻഡിങ് ആക്കുന്നു എന്നാണ് വാട്‌സ് അപ്പ് സന്ദേശത്തിൽ ഡിനി വിശദമാക്കിയത്. കൂടത്തായി കൊലപാതക പരമ്പരയിലെ ജോളി ജയിലിൽ സുരക്ഷിതമായി കഴിയുമ്പോൾ ജോളിയായി നടിക്കാൻ തീരുമാനിച്ച ഡിനിയേയും പൊലീസ് തിരയുകയാണ്. ഉന്നത തല ബന്ധങ്ങൾ സാക്ഷിയാക്കി എത്രകാലം ഒളിജീവിതം നയിക്കാൻ നടിക്കും ജീവിതപങ്കാളിയായ വിനയനും കഴിയുമെന്നാണ് ഇവരെ അറിയുന്ന സുഹൃത്തുക്കളും ബന്ധുക്കളും ഇപ്പോൾ ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP