Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിൽ അതിക്രമിച്ച് കയറി 12കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസ്: പ്രതിക്ക് 10 വർഷം തടവും പിഴയും; പ്രതിയായ ശ്രീനിയിൽ നിന്ന് ഈടാക്കുന്ന ഒരുലക്ഷത്തി പതിനായിരം രൂപ ഇരയുടെ കുടുംബത്തിന് നൽകാനും തൊടുപുഴ പോക്‌സോ കോടതി ഉത്തരവ്

വീട്ടിൽ അതിക്രമിച്ച് കയറി 12കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസ്: പ്രതിക്ക് 10 വർഷം തടവും പിഴയും; പ്രതിയായ ശ്രീനിയിൽ നിന്ന് ഈടാക്കുന്ന ഒരുലക്ഷത്തി പതിനായിരം രൂപ ഇരയുടെ കുടുംബത്തിന് നൽകാനും തൊടുപുഴ പോക്‌സോ കോടതി ഉത്തരവ്

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: വീട്ടിൽ അതിക്രമിച്ച് കയറി 12 കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും. വാഗമൺ കൂടത്തുമന വീട്ടിൽ ശ്രീനി (31 )യെ പ്രതിചേർത്ത് വാഗമൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ
തൊടുപുഴ പോക്സോ കോടതി ജഡ്ജി കെ അനിൽകുമാറാണ് ശിക്ഷ വിധിച്ചത്.

2013 ഏപ്രിൽ മാസത്തിലാണ് കേസ്സിനാസ്പദമായ സംഭവം നടക്കുന്നത്. മറ്റാരുമില്ലാതിരുന്ന സമയത്ത് അൽവാസിയായ ശ്രീനി വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സ്‌കൂളിൽ നടന്ന കൗൺസിലിംഗിൽ പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വാഗമൺ പൊലീസ് കേസ്സെടുത്തത്.

ഇന്ത്യൻ ശിക്ഷാനിയമം 450-ാംവകുപ്പും പോക്സോ നയമത്തിലെ 4-ാം വകുപ്പും ഉൾപ്പെടുത്തിയാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 5 വർഷം കഠിന തടവും 10000 രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. പിഴയടയ്ക്കാത്ത പക്ഷം ഒരു വർഷം കഠിന തടവുകൂടി അനുഭവിക്കണം. ലൈംഗിക പീഡനത്തിന് 10 വർഷം കഠിന തടവും ലക്ഷം രൂപ
രുപ പിഴയുമാണ് ശിക്ഷാവിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പിഴയൊടുക്കിയില്ലങ്കിൽ 2 വർഷം കഠിന തടവുകൂടി അനുഭവിക്കണമെന്ന് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവി്ക്കണമെന്നും വിധി ന്യായത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പിഴയായി ഈടാക്കുന്ന തുക പെൺകുട്ടിയുടെ കുടുംബത്തിനുനൽകാനും കോടതി ഉത്തരവായിട്ടുണ്ട്.പ്രൊസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടർ പി ബി വാഹിദ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP