Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അലനെയും താഹയേയും ഉടൻ മോചിപ്പിക്കണമെന്നമാവശ്യപ്പെട്ട് ഇടതുപക്ഷ സഹയാത്രികനായ പി കെ പോക്കർ ഉൾപ്പെടെയുള്ളവർ രംഗത്ത്; ഫെബ്രുവരി പന്ത്രണ്ടിന് നിയമസഭയ്ക്ക് മുന്നിൽ സാംസ്കാരിക പ്രതിരോധം തീർക്കാൻ പി കെ പോക്കർ വൈസ് പ്രസിഡന്റായ അലൻ താഹ ഹ്യുമൻ റൈറ്റ്സ് കമ്മിറ്റി; പിന്തുണ പ്രഖ്യാപിച്ച് അടൂർ ഗോപാലകൃഷ്ണനും കാരശ്ശേരിയും അടക്കമുള്ളവർ; പിണറായി സർക്കാറിനെതിരെ പാർട്ടി ബുദ്ധിജീവികളും

അലനെയും താഹയേയും ഉടൻ മോചിപ്പിക്കണമെന്നമാവശ്യപ്പെട്ട് ഇടതുപക്ഷ സഹയാത്രികനായ പി കെ പോക്കർ ഉൾപ്പെടെയുള്ളവർ രംഗത്ത്; ഫെബ്രുവരി പന്ത്രണ്ടിന് നിയമസഭയ്ക്ക് മുന്നിൽ സാംസ്കാരിക പ്രതിരോധം തീർക്കാൻ പി കെ പോക്കർ വൈസ് പ്രസിഡന്റായ അലൻ താഹ ഹ്യുമൻ റൈറ്റ്സ് കമ്മിറ്റി; പിന്തുണ പ്രഖ്യാപിച്ച് അടൂർ ഗോപാലകൃഷ്ണനും കാരശ്ശേരിയും അടക്കമുള്ളവർ; പിണറായി സർക്കാറിനെതിരെ പാർട്ടി ബുദ്ധിജീവികളും

കെ വി നിരഞ്ജൻ

 കോഴിക്കോട്: യു എ പി എ കേസിൽ അറസ്റ്റു ചെയ്ത അലനെയും താഹയെയും ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സഹയാത്രികനായ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പി കെ പോക്കർ ഉൾപ്പെടെയുള്ളവർ രംഗത്ത്. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രിയടക്കം പറയുന്നു. എന്നാൽ അവർ ചെയ്ത കുറ്റമെന്താണെന്ന് പറയുന്നില്ല. കുറ്റകൃത്യത്തിന്റെയോ മറ്റെന്തെങ്കിലും പ്രവൃത്തിയുേേടെയാ പേരിലല്ല അവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെയും യു എ പി എ വകുപ്പുകൾ ചുമത്തിയിരന്നത് തക്കതായ കാരണങ്ങൾ ഉള്ളതിനാലാണ്. എന്നാൽ ഇവരുടെ കാര്യത്തിൽ അതില്ലെന്ന് അലൻ- താഹ ഹ്യൂമൺ റൈറ്റ്സ് കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.

ഇത്തരമൊരു സാഹചര്യത്തിൽ ഇവരുടെ പേരിലുള്ള കേസുകൾ എത്രയും പെട്ടെന്ന് റദ്ദാക്കണം. എൻ. ഐ. എ ആക്ടിലെ 7ബി ഉപവകുപ്പ് പ്രകാരം എൻ. ഐ. എ ഏറ്റെടുത്ത കേസുകൾ സംസ്ഥാനങ്ങൾക്ക് കൈമാറാം. അതിനായി അതത് സംസ്ഥാനങ്ങൾ എൻ. ഐ. എയോട് ആവശ്യപ്പെട്ടാൽ മതി. ഇപ്രകാരം എൻ. ഐ. എയുടെ പരിധിയിലുള്ള കേസ് കേരള സർക്കാരിന് കൈമാറാൻ ആവശ്യപ്പെടണം. ഈ വിഷയങ്ങൾ ഉന്നയിച്ച് കൊണ്ട് ഫെബ്രുവരി 12ന് നിയമസഭയ്ക്ക് മുന്നിൽ സാംസ്‌കാരിക പ്രതിരോധം തീർക്കുമെന്നും നേതാക്കൾ അറിയിച്ചു. സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള വ്യക്തികൾ പ്രതിഷേധത്തിൽ പങ്കെടുക്കും. അലന്റെയും താഹയുടേയും മോചനത്തിനായി ഓൺലൈൻ മുഖാന്തിരവും അല്ലാതെയും നടപ്പിയ ഒപ്പുശേഖരണത്തിൽ നൂറുകണക്കിന് പേർ പങ്കാളികളായിട്ടുണ്ട്. ഈ കൈയപ്പോടു കൂടിയ നിവേദനവും അന്നേ ദിവസം മുഖ്യമന്ത്രിക്ക് നൽകുമെന്നും അലൻ താഹ ഹ്യുമൻ റൈറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. അജിത പറഞ്ഞു.

യു. എ. പി. എ നിയമത്തെ എതിർക്കുന്ന പാർട്ടിയാണ് ഇടതുപക്ഷം. എന്നാൽ അതേ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് തന്നെ ഈ നിയമം നടപ്പിലാക്കിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഈ നിയമം നടപ്പിലാക്കിയത് മൂലം സി. പി. എം പാർട്ടിക്കകത്ത് തന്ന ഭിന്നത നിലനിൽക്കുകയാണ്. ഇടതുപക്ഷത്തിന്റെ ആശയത്തിന് എതിരാണിത്. രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഈ നിയമത്തിൽ നടപ്പിലാക്കിയ ഭേദഗതി ശേഷം വന്ന ആദ്യ കേസാണ് അലന്റെയും താഹയുടേതും. അതുകൊണ്ട് തന്നെ ഈ കേസിന് വലിയ പ്രാധാന്യമാണ് രാജ്യത്ത് ഉള്ളത്. പൊലീസിന് കീഴ്പെടേണ്ട ആളല്ല മുഖ്യമന്ത്രിയെന്നും നേതാക്കൾ പറഞ്ഞു.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കെ സച്ചിദാനന്ദൻ, ഷബ്നം ഹാഷ്മി, എഴുത്തുകാരൻ അമിത് ചൗധരി, ബെന്ന്യാമിൻ, എം എൻ കാരശ്ശേരി, കൽപ്പറ്റ നാരായണൻ, സൽമ, റിയാസ് കോമു, അൻവർ അലി, സക്കറിയ, ജെ ദേവിക, കെ എം ഷാജഹാൻ, ജി ശക്തിധരൻ, നീലൻ പ്രേംജി, എൻ പി രാജേന്ദ്രൻ, സിവിക് ചന്ദ്രൻ, വെങ്കിടേഷ് രാമകൃഷ്ണൻ, ഡോ. ഖദീജ മുംതാസ് ഉൾപ്പെടെയുള്ളവരുടെ പിന്തുണയും ഇവർക്കുണ്ട്.

അലൻ താഹ ഹ്യൂമൺറൈസ്റ്റ് കമ്മിറ്റി കൺവീനർ ഡോ. ആസാദ്, എൻ പി ചെക്കൂട്ടി, കെ പി പ്രകാശൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP