Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വിലക്കുന്ന ഓരോ വിമാനവും വെളിവാക്കുന്നത് അർണബ് എത്രത്തോളം അരക്ഷിതനായ ഭീരുവെന്ന്'; വിമാനത്തിൽ വെച്ച് അർണബ് ഗോസ്വാമിയോട് ചോദ്യങ്ങൾ ചോദിച്ച സ്റ്റാൻഡ് അപ് കൊമേഡിയന് വിമാന കമ്പനികൾ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെതിരെ ഉമർ ഖാലിദ്; താൻ ഇന്നും അർണബിനെ വിമാനത്തിനുള്ളിൽ വെച്ച് ചോദ്യം ചെയ്‌തെന്ന് കുനാൽ കമ്രയും

'വിലക്കുന്ന ഓരോ വിമാനവും വെളിവാക്കുന്നത് അർണബ് എത്രത്തോളം അരക്ഷിതനായ ഭീരുവെന്ന്'; വിമാനത്തിൽ വെച്ച് അർണബ് ഗോസ്വാമിയോട് ചോദ്യങ്ങൾ ചോദിച്ച സ്റ്റാൻഡ് അപ് കൊമേഡിയന് വിമാന കമ്പനികൾ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെതിരെ ഉമർ ഖാലിദ്; താൻ ഇന്നും അർണബിനെ വിമാനത്തിനുള്ളിൽ വെച്ച് ചോദ്യം ചെയ്‌തെന്ന് കുനാൽ കമ്രയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്ന ഓരോ വിമാനവും അർണബ് ഗോസ്വാമിയുടെ ഭീരുത്വത്തിന്റെ തെളിവുകളാണെന്ന് ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്. അർണബ് ഗോസ്വാമിയോട് വിമാനത്തിൽ വെച്ച് ചോദ്യം ചോദിച്ചതിന്റെ പേരിൽ കുനാൽ കമ്രയ്ക്ക് വിമാന കമ്പനികൾ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഉമർ ഖാലിദ്. കുനാൽ കമ്രയെ വിലക്കുന്ന ഓരോ വിമാനവും അർണബ് എത്രത്തോളം അരക്ഷിതനായ ഭീരുവാണ് എന്നതാണ് വെളിവാക്കുന്നതെന്ന് ഉമർ ഖാലിദ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് അർണബിനൊപ്പം വിമാനത്തിൽ യാത്ര ചെയ്ത കമ്ര അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. നിങ്ങൾ ഒരു ഭീരുവാണോ, മാധ്യമപ്രവർത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകർക്ക് അറിയണമെന്നായിരുന്നു കുനാൽ കമ്രയുടെ ചോദ്യം. അർണബ് തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും കുനാൽ കമ്ര പറയുന്നുണ്ട്. തുടർച്ചയായി അർണാബിനെ ഭീരുവെന്ന് വിളിക്കുന്ന കമ്ര ഈ ചോദ്യങ്ങൾ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറഞ്ഞിരുന്നു.

അതേസമയം അർണബിനെ ബുദ്ധിമുട്ടിച്ചെന്നാരോപിച്ച് കുനാൽ കമ്രയ്ക്ക് വിമാനകമ്പനിയായ ഇൻഡിഗോ യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു. ആറു മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. വിമാനത്തിൽ വെച്ച് കമ്ര വീഡിയോ എടുത്തത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് എയർലൈന്റെ വിശദീകരണം. പിന്നാലെ മറ്റ് വിമാനക്കമ്പനികളും കുനാൽ കമ്രയ്ക്ക് വിലക്കേർപ്പെടുത്തി. സ്പൈസ്ജെറ്റ്, ഗോ എയർ, എയർ ഇന്ത്യ എന്നീ വിമാനക്കമ്പനികളാണ് ഇൻഡിഗോയ്ക്ക് പിന്നാലെ കുനാൽ കമ്രയ്ക്ക് യാത്രാവിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, അർണബ് ഗോസ്വാമിയോട് വിമാനത്തിൽ വെച്ച് വീണ്ടും ചോദ്യങ്ങൾ ചോദിച്ചെന്ന് വെളിപ്പെടുത്തി കുനാൽ കമ്രയുടെ ട്വീറ്റ് ഇന്ന് പുറത്തു വന്നു. ഇന്ന് രാവിലെ ലക്നൗവിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ താനും അർണബും ഉണ്ടായിരുന്നെന്ന് കുനാൽ കമ്ര ട്വീറ്റ് ചെയ്തു. വിനയത്തോട് കൂടി താൻ അർണബിനോട് സത്യസന്ധമായ ഒരു ചർച്ചയ്ക്ക് തയ്യാറാണോ എന്ന് ചോദിച്ചതായും എന്നാൽ അസഹിഷ്ണുതയോടെ ഒന്നും പറയാനില്ല എന്നാണ് അദ്ദേഹം മറുപടി തന്നതെന്നും തന്നോട് മാറിനിൽക്കാൻ പറഞ്ഞുവെന്നും അത് താൻ അനുസരിച്ചെന്നും കുനാൽ കമ്ര ട്വീറ്റ് ചെയ്തു.

കുനാൽ കമ്രക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയ നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയും രംഗത്തെത്തിയിരുന്നു. ഒരു വിമാനത്തിനുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന പെരുമാറ്റം കുറ്റകരമാണ്, ഇത് വിമാന യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നു. ഞങ്ങൾക്ക് മറ്റ് മാർഗമില്ല ഇയാൾക്ക് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മറ്റ് എയർലൈനുകളോട് ആവശ്യപ്പെടുന്നു എന്നാണ് മന്ത്രി പ്രതികരിച്ചത്.

എന്നാൽ, തനിക്ക് യാത്രാവിലക്കേർപ്പെടുത്തിയതിന് നന്ദി രേഖപ്പെടുത്തുന്നതായി കമ്ര ട്വീറ്റ് ചെയ്തു. 'നന്ദിയുണ്ട് ഇൻഡിഗോ എയർലൈൻസ്, ആറുമാസത്തേക്ക് യാത്രകളൊക്കെ നിരോധിച്ചതിന് നിങ്ങളോട് കടപ്പെടപ്പെട്ടിരിക്കുന്നു. മോദിജി എയർ ഇന്ത്യ ചിലപ്പോൾ എന്നെന്നേക്കുമായി നിരോധിക്കുമായിരിക്കുമല്ലേ' കുനാൽ കമ്ര ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP