Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പ്രജ്ഞ്യയ്ക്ക് പറക്കാൻ വിലക്കില്ലായിരുന്നു, കുനാൽ ചെയ്തതിലും മോശമായിട്ടല്ലായിരുന്നോ പ്രജ്ഞ്യാ ചെയ്തത്: എന്തുകൊണ്ട് നടപടിയെടുത്തില്ല; ഇൻഡിഗോ ബഹിഷ്‌കരിക്കണം എന്ന ഹാഷ്ടാഗോടെ ട്വീറ്റുകൾ; വിമാനകമ്പനിക്കെതിരെ സോഷ്യൽമീഡിയ

'പ്രജ്ഞ്യയ്ക്ക് പറക്കാൻ വിലക്കില്ലായിരുന്നു, കുനാൽ ചെയ്തതിലും മോശമായിട്ടല്ലായിരുന്നോ പ്രജ്ഞ്യാ ചെയ്തത്: എന്തുകൊണ്ട് നടപടിയെടുത്തില്ല; ഇൻഡിഗോ ബഹിഷ്‌കരിക്കണം എന്ന ഹാഷ്ടാഗോടെ ട്വീറ്റുകൾ; വിമാനകമ്പനിക്കെതിരെ സോഷ്യൽമീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അർണബ് ഗോസ്വാമിയോട് വിമാനത്തിനുള്ളിൽവെച്ച് ചോദ്യം ചോദിച്ചതിന് സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയെ വിലക്കിയ വിമാനക്കമ്പനികൾക്കെതിരെ സോഷ്യൽ മീഡിയ. മാസങ്ങൾക്ക് മുൻപ് ബിജെപി എംപി പ്രജ്ഞ്യാ സിങ് ഠാക്കൂർ വൈകിയെത്തി യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടപ്പോൾ എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നതെന്നാണ് സോഷ്യൽമീഡിയയിൽ വിമർശനമുന്നയിക്കുന്നത്.

യാത്രയ്ക്കിടെ ചോദിച്ച സീറ്റ് നൽകിയില്ലെന്ന് പറഞ്ഞായിരുന്നു പ്രജ്ഞ്യാ മുക്കാൽ മണിക്കൂറോളം മിനിറ്റ് വിമാനം വൈകിപ്പിച്ചത്. ഭോപ്പാലിലേക്കുള്ള യാത്രയിൽ താൻ ബുക്കു ചെയ്ത സീറ്റ് നൽകിയില്ലെന്ന് പറഞ്ഞായിരുന്നു പ്രജ്ഞ്യാ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. എന്നാൽ അന്ന് ബിജെപി എംപിയായ പ്രജ്ഞ്യയ്ക്കെതിരെ നടപടിയെടുത്തിരുന്നില്ല. എന്നാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന് പറഞ്ഞ് കമ്രയ്ക്കെതിരെ നടപടിയെടുക്കാൻ എയർലൈനുകളോട് ആവശ്യപ്പെട്ട് കേന്ദ്രവ്യോമയാന മന്ത്രി തന്നെ രംഗത്തെത്തിയതാണ് ഏറെ വിമർശനം ഉണ്ടായിരിക്കുന്നത്.

ഇൻഡിഗോ ബഹിഷ്‌കരിക്കണം എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റുകൾ പ്രത്യക്ഷപ്പെടുന്നത്. കുനാൽ ചെയ്തതിലും മോശമായിട്ടല്ലായിരുന്നോ പ്രജ്ഞ്യാ ചെയ്തതെന്നും എന്തുകൊണ്ട് അന്ന് സ്പൈസ്ജെറ്റ് നടപടിയെടുത്തില്ലെന്നുമായിരുന്നു ട്വീറ്റുകൾ. പ്രജ്ഞ്യയ്ക്ക് പറക്കാൻ വിലക്കില്ലായിരുന്നു എന്നത് അതിശയിപ്പിക്കുന്നു എന്നായിരുന്നു ആർ.കെ എന്ന ട്വിറ്റർ ഹാൻഡിലിൽ വന്ന ട്വീറ്റ്. അർണബിനെ ബുദ്ധിമുട്ടിച്ചെന്നാരോപിച്ച് കുനാൽ കമ്രയ്ക്ക് വിമാനകമ്പനിയായ ഇൻഡിഗോ യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു. ആറു മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. വിമാനത്തിൽ വെച്ച് വീഡിയോ എടുത്തത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് എയർലൈന്റെ വിശദീകരണം നൽകിയിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP