Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൃഷിഭൂമി കയ്യേറിയുള്ള ഇക്കോ സെൻസിറ്റീവ് സോണിനെതിരെ കർഷകർ സംഘടിക്കണം: വി സി.സെബാസ്റ്റ്യൻ

കൃഷിഭൂമി കയ്യേറിയുള്ള ഇക്കോ സെൻസിറ്റീവ് സോണിനെതിരെ കർഷകർ സംഘടിക്കണം: വി സി.സെബാസ്റ്റ്യൻ

സ്വന്തം ലേഖകൻ

കൊച്ചി: കർഷകഭൂമി കൈയേറി പരിസ്ഥിതിലോല സോണുകൾ പ്രഖ്യാപിക്കാനുള്ള നീക്കങ്ങളെ കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ച്എതിർക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കോഴിക്കോട് ചക്കിട്ടപാറയിൽ ആരംഭിച്ച കർഷകപ്രക്ഷോഭവും ഉപവാസവും ഇതിന്റെ ഒരു തുടക്കം മാത്രമാണ്.വരും ദിവസങ്ങളിൽ പശ്ചിമഘട്ടത്തെ വിവിധ മേഖലകളിലേയ്ക്ക് കർഷകപ്രതിഷേധം വ്യാപിപ്പിക്കും. കർഷകപ്രസ്ഥാനങ്ങളും കർഷകാഭിമുഖ്യമുള്ളവിവിധ സംഘടനകളും ഈ സമരപാതയിൽ അണിനിരക്കണം.

വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, മറ്റു സംരക്ഷിതപ്രദേശങ്ങൾഎന്നിവയ്ക്കു ചുറ്റുമായിട്ടുള്ള ഇക്കോ സെൻസിറ്റീവ് സോൺ ജണ്ടയിട്ട് തിരിച്ചിരിക്കുന്ന വനാതിർത്തിവിട്ട് ഒരിഞ്ചുപോലുംപുറത്തേയ്ക്ക് അനുവദിക്കില്ല. അതിനു ശ്രമിച്ചാൽ എന്തുവിലകൊടുത്തും കർഷകർ എതിർക്കും. 10 കിലോമീറ്റർ ദൂരമെന്നകേന്ദ്രസർക്കാർ നിർദ്ദേശം, പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ എന്ന പരിധിയായി സംസ്ഥാന സർക്കാർനിർദ്ദേശിച്ചിരിക്കുന്നതും ജനദ്രോഹമാണ്. വനവൽക്കരണത്തിനുവേണ്ടി കർഷകഭൂമിയിൽ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്താൻസംസ്ഥാന സർക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്താശചെയ്യുന്നത് കാർബൺ ഫണ്ട് ലക്ഷ്യംവെയ്ക്കുന്ന പരിസ്ഥിതിമൗലികവാദികളെ സഹായിക്കാൻ വേണ്ടിയാണ്.

ജനപ്രതിനിധികൾ പോലും ഈ വിഷയം പഠിക്കാതെ മൗനം പാലിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാൻശ്രമിക്കുന്നത് അപമാനകരമാണ്. വനംവകുപ്പ് ഇതിനോടകം വിളിച്ചുചേർത്ത വിവിധ മീറ്റിംഗുകളിൽ ശക്തമായ എതിർപ്പുപ്രകടിപ്പിച്ചിട്ടും അതെല്ലാം ചടങ്ങുകളിലൊതുക്കി മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന അജണ്ടകൾ പ്രകാരം വനംവകുപ്പ് നീങ്ങുന്നത്
ധിക്കാരപരമാണ്. പശ്ചിമഘട്ടത്തിന് ലോകപൈതൃകപദവി ലഭ്യമാക്കുവാൻ ലോകപൈതൃകസമിതിയിൽ സമർപ്പിച്ച ഗാഡ്ഗിൽറിപ്പോർട്ടിന്റെ തുടർനടപടിയാണ് 10 കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോൺ. പശ്ചിമഘട്ടവുമായി ബന്ധപ്പെടുന്ന ആറുസംസ്ഥാനങ്ങളിൽ അഞ്ചുസംസ്ഥാനങ്ങളും ശക്തമായി എതിർത്തുനിൽക്കുമ്പോൾ കേരളം ഇക്കോ സെൻസിറ്റീവ് സോൺ സംബന്ധിച്ച്‌നിർദ്ദേശങ്ങളുമായി ആവശ്യപ്പെട്ടു,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP