Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആസാദ് കാശ്മീർ പതാകയുമായി നൂറുകണക്കിനാളുകൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യവുമായി തെരുവിലെത്തി; പ്രീതി പട്ടേലിനെ ഹൈകമ്മീഷണർ രുചി ഘനശ്യാം നേരിട്ട് വിളിച്ചതോടെ പ്രകടനക്കാരെ ഹൈ കമ്മീഷൻ പരിസരത്തെത്താതെ തടഞ്ഞു പൊലീസ്; ഭരണഘടനാ കത്തിക്കാനുള്ള ശ്രമവും വിഫലമായി; അഴിഞ്ഞാടാൻ അവസരം നൽകാതെ പൊലീസ് നിലയുറപ്പിച്ചപ്പോൾ ആശങ്കകൾ അസ്ഥാനത്തായി

ആസാദ് കാശ്മീർ പതാകയുമായി നൂറുകണക്കിനാളുകൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യവുമായി തെരുവിലെത്തി; പ്രീതി പട്ടേലിനെ ഹൈകമ്മീഷണർ രുചി ഘനശ്യാം നേരിട്ട് വിളിച്ചതോടെ പ്രകടനക്കാരെ ഹൈ കമ്മീഷൻ പരിസരത്തെത്താതെ തടഞ്ഞു പൊലീസ്; ഭരണഘടനാ കത്തിക്കാനുള്ള ശ്രമവും വിഫലമായി; അഴിഞ്ഞാടാൻ അവസരം നൽകാതെ പൊലീസ് നിലയുറപ്പിച്ചപ്പോൾ ആശങ്കകൾ അസ്ഥാനത്തായി

പ്രത്യേക ലേഖകൻ

ലണ്ടൻ: കാശ്മീർ ഇന്ത്യയുടേത് അല്ലെന്ന പ്രഖ്യാപനവുമായി റിപ്പബ്ലിക് ദിനത്തിൽ നൂറുകണക്കിന് കാശ്മീരവാദികൾ ലണ്ടൻ തെരുവിൽ. പാക് അനുകൂല രാഷ്ട്രീയ സംഘടനകളുടെയും ഇന്ത്യൻ നിരോധിത ഖാലിസ്ഥാൻ വാദികളായ സിഖ് സംഘടനയുടെയും ഒക്കെ നേതൃവത്തിൽ ഇരച്ചെത്തിയ ആസാദ് കാശ്മീർ പ്രക്ഷോഭകരെ ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫിസ് പരിസരത്തു എത്തുന്നതിൽ നിന്നും പൊലീസ് തടഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 നും സെപ്റ്റംബർ മൂന്നിനും നടന്ന അക്രമാസക്തമായ പ്രകടനം വീണ്ടും ആവർത്തിക്കും എന്ന ഭീതിയിൽ ഇന്ത്യൻ ഹൈ കമ്മീഷണർ ഹോം സെക്രട്ടറി പ്രീതി പട്ടേലിനെ നേരിട്ട് ബന്ധപ്പെട്ടതോടെ കനത്ത സുരക്ഷയാണ് ഞായറാഴ്ച ലണ്ടൻ നഗരത്തിൽ ഒരുക്കിയിരുന്നത്. പ്രതിഷേധക്കാർ അക്രമം നടത്താൻ തുനിയുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ലണ്ടൻ മേയർ സാദിഖ് ഖാനും പ്രസ്താവിച്ചിരുന്നു. പക്ഷെ റാലിക്കായി വൻ സന്നാഹമാണ് സംഘാടകർ ഒരുക്കിയിരുന്നതും.

ഇന്ത്യൻ റിപ്പബ്ലിക് ദിനം കരിദിനമായി ആചരിക്കണം എന്ന ആഹ്വന ത്തോടെയാണ് പ്രക്ഷോഭകർ ലണ്ടൻ നഗരത്തിൽ എത്തിയത്. ബ്രിട്ടനിലെ മുസ്ലിം ഭൂരിഭാഗ പ്രദേശത്തു നിന്നെല്ലാം ബസുകൾ ബുക്ക് ചെയ്തു നൂറ്കണക്കിന് ആളുകൾ ആണ് പ്രകടനത്തിൽ പങ്കുചേരാൻ നഗര ഹൃദയത്തിൽ എത്തിയത്. കൊടും തണുപ്പിനെ അവഗണിച്ചും നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തെരുവിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുമായി അണിനിരന്നു. ഇന്ത്യൻ ജോലി അവസാനിപ്പിക്കാൻ സമയമായി എന്നാണ് റാലിയിൽ ഉയർന്ന മുദ്രാവാക്യം. കാശ്മീരിന് പൂർണ സ്വാതന്ത്ര്യം വേണമെന്ന ആവശ്യവും റാലിയിൽ പങ്കെടുത്തവർ ഉയർത്തി. പാക് അധീന കാശ്മീർ പോലും ഇന്ത്യക്കു അവകാശപ്പെട്ടത് ആണെന്ന് രണ്ടാം മോദി സർക്കാർ പറയുന്ന സാഹചര്യത്തിലാണ് കശ്മീരിന്റെ പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു പ്രക്ഷോഭം ശക്തിപ്പെടുന്നത് എന്നതും പ്രത്യേകതയാണ്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ദുരിതപൂർണമായ ജീവിതവും പ്രകടനക്കാർ മുദ്രവാഖ്യങ്ങളായി ഉയർത്തിക്കാട്ടി. ആസാദ് കാശ്മീർ മാർച്ച് എംബസി കെട്ടടത്തിനു സമീപം അനുവദിക്കരുത് എന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാൻ ബ്രിട്ടൻ തയ്യാറായത് ശ്രദ്ധേയമായി. പ്രക്ഷോഭകർക്കു നിർബാധം കഴിഞ്ഞ തവണ സംഭവിച്ച പോലെ എംബസി കെട്ടിടത്തിന് എത്താനായില്ല. പ്രക്ഷോഭകരെ ഇന്ത്യൻ എംബസി കെട്ടിടം സ്ഥിതി ചെയുനതിന്റെ എതിർവശം എത്താൻ മാത്രമേ പൊലീസ് അനുവാദം നൽകിയുള്ളൂ. ഇതേ തുടർന്ന് എംബസി കെട്ടിടം നോക്കി റോഡിന്റെ മറുവശം നിന്ന് മുദ്രാവാക്യം മുഴക്കുക ആയിരുന്നു ആസാദ് കാശ്മീർ വാദികൾ. മാർച്ചിൽ ഒരു വിധത്തിലും ഉള്ള അക്രമം ഉണ്ടാകില്ലെന്ന് സംഘാടകർ ഉറപ്പുനൽകിയ ശേഷമാണു മാർച്ച് തുടങ്ങാൻ പൊലീസ് അനുവാദം നൽകിയത്.

മാത്രമല്ല മാർച്ച് കടന്നുപോയ ആൾഡ്വിച് റോഡിൽ ഗതാഗതം തടയാനും പൊലീസ് മുതിർന്നില്ല. ഇതും പ്രക്ഷോഭകർക്കു തടസമായി മാറി. പ്രക്ഷോഭകർക്കു അഴിഞ്ഞാടാൻ ഒരു തരത്തിലും അവസരം നൽകാതെ പൊലീസ് രംഗത്ത് നിലയുറപ്പിച്ചപ്പോൾ ആശങ്കകൾ അസ്ഥാനത്താകുക ആയിരുന്നു. ഇന്ത്യയുടെ ആവശ്യവും ഇതുതന്നെ ആയിരുന്നു. ഇന്ത്യൻ അനുകൂല സംഘടനകളോ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി പ്രവർത്തകരോ സംഘമായി എത്തിയാൽ എംബസി കെട്ടിടത്തിന് സമീപം അണിനിരത്താൻ വേണ്ടിയാണു പൊലീസ് ആസാദ് പ്രക്ഷോഭകരെ മറുകരയിൽ നിർത്തിയത്. ഇരു പക്ഷവും നേർക്ക് നേർ വരാതിരിക്കാനുള്ള ശ്രമം ആയിരുന്നു പൊലീസ് സ്വീകരിച്ചത്. പ്രക്ഷോഭത്തിന് എത്തിയ ആളുകൾ നിറഞ്ഞ ബസുകൾ ദൂരെ കിങ്‌സ്വെയിൽ ഒരിടത്തു മാറ്റിയിട്ടാണ് ആളെ ഇറക്കാൻ പൊലീസ് അനുമതി നൽകിയതും. ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല എന്നതായിരുന്നു പൊലീസ് നിലപാട്. കാശ്മീർ താഴ്‌വരയിൽ എട്ടു മില്യൺ ജനങ്ങൾ തടവിൽ കിടക്കുമ്പോൾ ഇന്ത്യക്കു റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ധാർമ്മികത ഇല്ലെന്നാണ് വേൾഡ് സിഖ് പാർലിമെന്റ് നേതാവ് രഞ്ജിത് സിങ് സെറായി പറയുന്നത്.

അടുത്തിടെയായി ലണ്ടനിൽ ഇന്ത്യ വിരുദ്ധ പ്രക്ഷോഭം തുടർച്ചയായി അരങ്ങേറുന്നതിൽ ഇന്ത്യ അതൃപ്തി അറിയിച്ചതിനെ തുടർന്ന് ഇത്തവണ കാര്യമായ കരുതൽ സ്വീകരിക്കാൻ ബ്രിട്ടൻ തയ്യാറായി . മുൻകാല അനുഭവം ആവർത്തിക്കരുതെന്നു ഉദ്യോഗസ്ഥർക്ക് ശക്തമായ താക്കീതും നൽകിയിരുന്നു. ഇന്ത്യൻ രാഷ്ട്രീയം ബ്രിട്ടീഷ് മണ്ണിലേക്ക് വലിച്ചിഴക്കേണ്ട എന്ന നിലപാടാണ് പ്രീതി പട്ടേൽ അടക്കമുള്ളവർ കൈക്കൊണ്ടത്. കാശ്മീരിൽ ഇന്ത്യ ജനാധിപത്യം ധ്വംസിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി തെരിഖ് ഇ കശ്മരി യുകെ ഘടകം തലവൻ കായാനി ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു നിവേദനം നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP