Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ബിജെപിയിൽ ചേർന്നു; താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ഡൽഹി തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ: ഔദ്യോഗിക മെമ്പർഷിപ്പ് എടുക്കുന്നത് കരിയർ അവസാനിപ്പിച്ചെന്ന് സൂചന

ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ബിജെപിയിൽ ചേർന്നു; താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ഡൽഹി തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ: ഔദ്യോഗിക മെമ്പർഷിപ്പ് എടുക്കുന്നത് കരിയർ അവസാനിപ്പിച്ചെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി∙ ഇന്ത്യൻ ബാഡ്മിന്റൻ താരം സൈന നെ‌ഹ്‌വാൾ ബിജെപിയിൽ ചേർന്നു. സൈനക്കൊപ്പം സഹോദരി ചന്ദ്രാൻശു നെഹ്‍വാളും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് സൈന ബിജെപിയിൽ അംഗത്വമെടുത്തത്. ഹരിയാനക്കാരിയായ സൈന ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് സൂചന. ബിജെപിയിൽ ചേർന്നത് അഭിമാനമെന്ന് സെെന പറഞ്ഞു . ഇന്ത്യയിലെ വനിതാ കായികതാരങ്ങളിൽ മുൻനിരയിലുള്ള സൈന, ഒളിംപിക്സിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടിയിട്ടുണ്ട്. ഹരിയാനയാണ് സ്വദേശം.

ഇരുപത്തൊൻപതുകാരിയായ സൈന 2015ൽ ലോക വനിതാ ബാഡ്മിന്റൻ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നിലയിൽ ചരിത്രമെഴുതിയിരുന്നു. നിലവിൽ ഒൻപതാം റാങ്കിലാണ്. ഇന്ത്യൻ ബാഡ്മിന്റൻ താരമായ പി.കശ്യപാണ് ഭർത്താവ്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തതാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. ബാഡ്മിൻറണിൽ ലോക ഒന്നാം നമ്പർ താരമായിരുന്ന സൈന, 2012ൽ ഒളിമ്പിക് മെഡലും നേടിയിട്ടുണ്ട്. ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ബാഡ്മിൻറൺ താരമായിരുന്നു സൈന നെഹ്‍വാൾ, 2012ലായിരുന്നു ഇത്.

ഹ​രിയാനയിൽ ജനിച്ച സൈന നെഹ്‍വാൾ രാജ്യത്ത് വലിയ ആരാധവ‍ൃന്ദമുള്ള കായികതാരമാണ്. അ‌ർജുന അവാ‌ർഡും ഖേൽ രത്ന അവാ‌ർഡും നേടിയിട്ടുള്ള താരം നേരത്തെ തന്നെ മോദി അനുകൂല ട്വീറ്റുകൾക്ക് പ്രസിദ്ധമാണ്. ദീപാവലി ദിനത്തിൽ ഭാരത് ലക്ഷ്മി ഹാഷ്ടാഗിൾ രാജ്യത്തെ വിവിധ താരങ്ങൾ സമാനമായ ട്വീറ്റ് ചെയ്ത സംഭവത്തിൽ ഒരംഗം സൈന നെഹ്‍വാളായിരുന്നു. പ്രധാനമന്ത്രിയെ അഭിസംബോധന കൊണ്ടുള്ള ഈ ട്വീറ്റ് അത് പോലെ തന്നെ ഒരു കൂട്ടം വനിതാ കായികതാരങ്ങൾ പോസ്റ്റ് ചെയ്തത് അന്ന് വലിയ സോഷ്യൽ മീഡിയ ചർച്ചയക്ക് വഴി വച്ചിരുന്നു.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായും കായിക രംഗത്തെ പ്രമുഖർ ബിജെപി അംഗത്വമെടുത്തിരുന്നു. ഗുസ്തി താരങ്ങളായ സുശീൽ കുമാർ, ബബിത ഫൊഗട്ട്, ദേശീയ ഹോക്കി ടീം മുൻ ക്യാപ്റ്റൻ സന്ദീപ് സിങ് എന്നിവർ അവരിൽ ചിലരാണ്. തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച സന്ദീപ് സിങ് പിന്നീട് മന്ത്രിയായി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP